ചെങ്ങന്നൂര്‍: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ചെങ്ങന്നൂരിലെത്തി. ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി.
Congress President Rahul Gandhi visits a relief camp in Chengannur. He is on a 2-day visit to the flood-hit Kerala. #KeralaFloods pic.twitter.com/6G6pCqgBo5
— ANI (@ANI) August 28, 2018
ക്യാമ്പുകളില്‍ ഉള്ളവരുമായി രാഹുല്‍ സംസാരിച്ചു. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കന്മാരും അദ്ദേഹത്തോടൊപ്പമുണ്ട്.രാവിലെ എട്ടരയ്ക്ക് തിരുവനന്തപുരത്ത് വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കന്മാരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ഹെലികോപ്ടറില്‍ അദ്ദേഹം ചെങ്ങന്നൂരിലെത്തി. അതിനുശേഷം പത്തനംതിട്ടയിലേക്കാണ് രാഹുല്‍ പോവുക.
പത്തനംതിട്ടക്ക് പുറമെ എറണാകുളം, ആലപ്പുഴ, തൃശ്ശൂർ ജില്ലകളിലും അദ്ദേഹം സന്ദര്‍ശനം നടത്തും. നാളെ വയനാട്ടിലെ കോട്ടത്തറയിലാണ് രാഹുല്‍ സന്ദര്‍ശനം നടത്തുക. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ രാഹുലിനെ അനുഗമിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.