ഏഷ്യന്‍ ഗെയിംസ്: അമ്പെയ്ത്തില്‍ വെള്ളിത്തിളക്കവുമായി ഇന്ത്യ

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് പത്താം ദിനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ അമ്പെയ്ത്തില്‍ നിന്ന്. അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗത്തില്‍ മുസ്‌കാന്‍ കിറാര്‍, മധുമിത കുമാരി, സുരേഖ ജ്യോതി വെന്നാം എന്നിവരടങ്ങിയ ഇന്ത്യന്‍ വനിതകള്‍ വെള്ളി നേടി. ഫൈനലില്‍ ദക്ഷിണ കൊറിയയോട് 231-228ന് ഇന്ത്യ തോല്‍ക്കുകയായിരുന്നു.

ആദ്യ എന്‍ഡില്‍ 59-57ന് ഇന്ത്യ മുന്നിലായിരുന്നു. എന്നാല്‍ രണ്ടാം എന്‍ഡില്‍ കൊറിയ ഒപ്പമെത്തി. (115-115). മൂന്നാം എന്‍ഡിലും (173-173) കൊറിയയും ഇന്ത്യയും ഒപ്പത്തിനൊപ്പം മുന്നേറി.

  സ്‌ക്വാഡ് പ്രഖ്യാപിച്ചു; ലോകകപ്പ് കിരീടം നിലനിർത്താൻ അർജന്റീനയെ ലയണൽ മെസ്സി നയിക്കും; ഡിബാലയ്ക്കും മസ്താൻതുവോണോയ്ക്കും ടീമിൽ ഇടമില്ല

എന്നാല്‍ അവസാന എന്‍ഡില്‍ കൊറിയ മൂന്ന് പത്ത് പോയിന്റ് നേടിയപ്പോള്‍ ഇന്ത്യ ഒരെണ്ണമാണ് പത്തിലെത്തിച്ചത്. ഇതോടെ 231-228ന് കൊറിയ സ്വര്‍ണം നേടുകയായിരുന്നു. ഇനി ഇതേ ഇനത്തില്‍ ഇന്ത്യന്‍ പുരുഷന്‍മാര്‍ സ്വര്‍ണത്തിനായി ദക്ഷിണ കൊറിയയോട് മത്സരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒറ്റ റയല്‍ മാഡ്രിഡ് താരവുമില്ല; ബാഴ്‌സലോണയില്‍ നിന്ന് 8 പേര്‍; സ്പെയിൻ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ
[masterslider id="10"]

Related posts