ബെംഗളൂരു∙ പരസ്യമായി പശുക്കളെ കശാപ്പു ചെയ്യുന്നതിനാലാണ് കേരളത്തിൽ പ്രളയമുണ്ടായതെന്ന് വിജയപുരയിൽ നിന്നുള്ള ബിജെപി എംഎൽഎ ബസനഗൗഡ പാട്ടീൽ യത്നൽ. ഹിന്ദുക്കളുടെ മതവിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നവർ ഇത്തരത്തിലുള്ള പ്രത്യാഘാതം ഏറ്റുവാങ്ങേണ്ടിവരും. കണ്ണൂരിൽ കഴിഞ്ഞ വർഷം പശുവിനെ പൊതു നിരത്തിൽ കശാപ്പ് ചെയ്ത് മാംസവിതരണം നടത്തിയ സംഭവം ചൂണ്ടിക്കാട്ടിയാണ് ബസനഗൗഡ പാട്ടീൽ പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ബിജെപി അധികാരത്തിലേറിയാൽ കർണാടകയിൽ ഗോവധം നിരോധിക്കുമെന്നും എംഎൽഎ പറഞ്ഞു.
താൻ ആഭ്യന്തര മന്ത്രിയായാൽ ബുദ്ധിജീവികളെ വെടിവച്ചുകൊല്ലാൻ ഉത്തരവിടുമെന്ന ബസനഗൗഡയുടെ പ്രസ്താവന വിവാദമായിരുന്നു.
Related posts
-
ട്രെയിനിൽ കയറുന്നതിനിടെ വീണ് മലയാളി യുവതിയുടെ കാലുകൾക്ക് ഗുരുതര പരിക്ക്
ബെംഗളൂരു : ബെംഗളൂരുവിൽ തീവണ്ടിയിൽ കയറുന്നതിനിടെ വീണ് മലയാളി യുവതിയുടെ കാലിന്... -
ചിത്രം കഥ പറയുന്നു; നഗരത്തിലെ 10 ചുവരുകളിൽ കലാകാരൻമാരുടെ കരവിരുത്
ബെംഗളൂരു : നഗരത്തിലെ 10 ചുവരുകളിൽ പ്രശസ്തരായ കലാകാരന്മാർ വരച്ച ചിത്രങ്ങൾ... -
റിപ്പബ്ലിക് ദിനത്തിൽ നഗരത്തിലെ വിവിധയിടങ്ങളിൽ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിൽ ബെംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്താൻ...