ലോര്‍ഡ്‌സ് എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് ഇംഗ്ലണ്ട് ആരാധകര്‍. ടെസ്റ്റിന് ശേഷം ഹോട്ടലിലേക്ക് പോകുകയായിരുന്ന ഇന്ത്യന്‍ ടീമിന്‍റെ ബസിന് മുന്നില്‍ നിന്നാണ് “എവിടെ പോയി നിങ്ങളുടെ കോഹ്ലി? ഞങ്ങള്‍ക്ക് ജയിംസ് ആന്‍ഡേഴ്‌സനുണ്ട്” എന്ന പാട്ടുപാടിയാണ് ഇംഗ്ലണ്ട് ആരാധകര്‍ കോഹ്ലിയെയും സംഘത്തെയും പരിഹസിച്ചത്. ടെസ്റ്റ് തുടങ്ങുന്നതിന് മുമ്പ്, കോഹ്ലിയെ പേടിക്കുന്നില്ലെന്നും അദ്ദേഹത്തിന് പുറത്തേക്കുള്ള വഴിയൊരുക്കുമെന്നൊക്കെ വീരവാദം മുഴക്കി ജെയിംസ് ആന്‍ഡേഴ്‌സണ്‍ രംഗത്ത് വന്നിരുന്നു. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലേറ്റ പരിഹാസങ്ങള്‍ക്കെല്ലാം മറുപടി നല്‍കാനായി ആദ്യ ടെസ്റ്റില്‍ ബാറ്റേന്തിയ കോഹ്ലിയുടെ പേരെടുത്ത് പറഞ്ഞാണ് ആരാധകര്‍…
Read MoreDay: 6 August 2018
ബോളിവുഡിന് പരിധികളില്ല (വൈറൽ വീഡിയോ)
ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് തന്‍റെ വിദേശപര്യടനത്തിനിടെ കണ്ടുമുട്ടിയ ഉസ്‌ബെക് വനിതയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉസ്‌ബെക് വനിതയുടെ ഹിന്ദി ഗാനമാണ് ഇപ്പോള്‍ ട്വിറ്ററില്‍ വൈറലായിരിക്കൊണ്ടിരിക്കുന്നത്. വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാറാണ് സുഷമാസ്വരാജിനൊപ്പം ഉസ്‌ബെക് വനിത നിന്ന് പാട്ട്പാടുന്ന വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. കസാഖ്‌സ്താന്‍, കിര്‍ഗിസ്താന്‍, ഉസ്‌ബെകിസ്താന്‍ എന്നിവിടങ്ങളില്‍ ത്രിദിന പര്യടനം നടത്തുന്നതിനിടെയാണ് മന്ത്രി സുഷമാസ്വരാജ്ഒരു ബോളിവുഡ് ആരാധികയെ കണ്ടുമുട്ടിയത്. തനിക്കേറെ ഇഷ്ടപ്പെട്ട ‘ഇചക് ദാനാ ബിചക് ദാനാ’ എന്ന ഹിന്ദിഗാനം സുഷമാ സ്വരാജിനു വേണ്ടി അവര്‍ പാടുകയും ചെയ്തു. വീഡിയോ കാണാം:…
Read Moreതിരിഞ്ഞുകൊത്തി ഗഡ്കരിയുടെ ചോദ്യം; എല്ലാ ഇന്ത്യക്കാരുടേയും ചോദ്യമിതാണെന്ന് രാഹുല്‍
ന്യൂഡല്‍ഹി: മറാത്ത സംവരണ പ്രക്ഷോഭണവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പ്രസ്താവന ബിജെപിക്കിട്ടുതന്നെ തിരിഞ്ഞു കൊത്തുകയാണ്. മറാത്ത സംവരണ പ്രക്ഷോഭകര്‍ക്ക് നല്‍കാന്‍ തൊഴില്‍ എവിടെയാണുള്ളതെന്ന കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുടെ ചോദ്യമേറ്റെടുത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നല്ല ചോദ്യമാണ് ഗഡ്കരി ചോദിച്ചതെന്നും എല്ലാ ഇന്ത്യക്കാരും ഇതു തന്നെയാണ് ചോദിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. ‘മികച്ച ചോദ്യം ഗഡ്കരിജി, ഓരോ ഇന്ത്യക്കാരനും ഇതേ ചോദ്യമാണു ചോദിക്കുന്നത്, തൊഴിലെവിടെ?’ എന്നാണ് രാഹുല്‍ ട്വിറ്ററിലൂടെ മന്ത്രിയോട് ചോദിച്ചത്. ഗഡ്കരിയുടെ പ്രസ്താവനയടങ്ങിയ മാധ്യമവാര്‍ത്തയും ചേര്‍ത്തായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. Excellent question…
Read Moreസിനിയോറിറ്റി പ്രശ്നം ജഡ്ജിമാരുടെ പരാതിയില്‍ ഉചിതമായി ഇടപെടുമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്
ദില്ലി: ജസ്റ്റിസ് കെ എം ജോസഫിന്‍റെ സിനിയോറിറ്റി കുറച്ചതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം ജഡ്ജിമാര്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടു. ജഡ്ജിമാരുടെ പരാതിയില്‍ ഉചിതമായി ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. എന്നാല്‍ സത്യപ്രതിജ്ഞാ ക്രമത്തില്‍ മാറ്റം വരുത്തുന്നതില്‍ തീരുമാനമായില്ല. നിലവിലെ കീഴ്വഴക്കം അനുസരിച്ചാണ് ജഡ്ജിമാരുടെ സീനിയോറിറ്റി തീരുമാനിച്ചതെന്നാണ് കേന്ദ്ര സർക്കാർ വാദം. ജനുവരി 10ന് കൊളീജിയം ശുപാര്‍ശ ചെയ്ത ജസ്റ്റിസ് ജോസഫിന്‍റെ നിയമനം കേന്ദ്രം ഇത്രയും വൈകിപ്പിച്ചതിനാലാണ് സീനിയോറിറ്റി കുറഞ്ഞത്. ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, വിനീത് സരണ്‍ എന്നിവര്‍ 2002ലാണ് ഹൈക്കോടതി ജഡ്ജിമാരായത്. ജസ്റ്റിസ്…
Read Moreഓഹരി സൂചികകള്‍ റെക്കോഡ് ഭേദിച്ച് മുന്നേറുന്നു
മുംബൈ: ഓഹരി സൂചികകള്‍ റെക്കോഡ് തകര്‍ത്ത് മുന്നേറുന്നു. വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ സെന്‍സെക്‌സ് 235 പോയന്റ് നേട്ടത്തില്‍ 37791 ലും നിഫ്റ്റി 63 പോയന്റ് ഉയര്‍ന്ന് 11424 ലുമെത്തി. ബിഎസ്ഇയിലെ 1225 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 334 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര, ഒഎന്‍ജിസി, ഐടിസി, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി ഇന്‍ഫ്രടെല്‍ തുടങ്ങിയ…
Read Moreഇനി മൈസുരുവിലേക്ക് പറന്നെത്താം!ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ സർവീസ് നടത്തുന്ന തീവണ്ടികളുടെ വേഗം കൂട്ടുന്നു.
ബെംഗളൂരു: ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ സർവീസ് നടത്തുന്ന നാല് തീവണ്ടികളുടെ വേഗം ഈ മാസം 15 മുതൽ കൂട്ടുന്നു. ഇതോടെ ഇരുനഗരങ്ങൾക്കുമിടയിലുള്ള യാത്രാസമയം ചുരുങ്ങും. തീവണ്ടികൾ പുറപ്പെടുന്ന സമയത്തിലും എത്തുന്ന സമയത്തിലും മാറ്റം വരും. മൈസൂരു-കെ.എസ്.ആർ. ബെംഗളൂരു സെക്ഷൻ വൈദ്യുതീകരിച്ചതിനാലും ഇരട്ടിപ്പിച്ചതിനാലുമാണ് തീവണ്ടികളുടെ വേഗം കൂട്ടുന്നത്. പുതുക്കിയ സമയപ്രകാരം 16231-ാം നമ്പർ മൈസൂരു- മാവിലദുത്തുരൈ എക്സ്‌പ്രസ് മൈസൂരുവിൽനിന്ന് വൈകിട്ട് 4.15-ന് പുറപ്പെട്ട് 6.45-ന് ബെംഗളൂരുവിലെത്തും. നേരത്തേ 3.30-ന് പുറപ്പെട്ട് 6.20-നായിരുന്നു എത്തിയിരുന്നത്. യാത്രാസമയം 20 മിനിറ്റ് കുറയും. 16217-ാം നമ്പർ മൈസൂരു-സായ്‌നഗർ ഷിർദി എക്സ്‌പ്രസ് മൈസൂരുവിൽനിന്ന് രാവിലെ…
Read Moreയോദ്ധയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങി എ.ആര്‍.റഹ്മാന്‍
യോദ്ധയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് രണ്ടാം വരവിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ എ.ആര്‍.റഹ്മാന്‍ എന്നാണ് റിപ്പോര്‍ട്ട്. എംടിയുടെ തിരക്കഥയില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന രണ്ടാമൂഴം എന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് റഹ്മാനായിരിക്കുമെന്നാണ് വിവരം. ഒരു തമിഴ് ചാനലുമായുള്ള അഭിമുഖത്തില്‍ റഹ്മാന്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്. രണ്ടാമൂഴം തന്‍റെ കരിയറിലെ ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന ചിത്രമായിരിക്കുമെന്നാണ് റഹ്മാന്‍റെ വെളിപ്പെടുത്തല്‍. ഇത്തരമൊരു പ്രൊജക്ടുമായി സഹകരിക്കുമ്പോള്‍ ഒരുപാട് ഗൃഹപാഠം ആവശ്യമാണ്. ഭീമനെ കുറിച്ചും, അതില്‍ പ്രതിപാദിക്കുന്ന കാലഘട്ടത്തെ കുറിച്ചും വ്യക്തമായി പഠിച്ചതിന് ശേഷം മാത്രമേ അനുയോജ്യമായ സംഗീതം നല്കാന്‍ കഴിയുവെന്നും എ.ആര്‍ റഹ്മാന്‍…
Read Moreവെനസ്വേലന്‍ പ്രസിഡന്റിനു നേരെ ഡ്രോണ്‍ ആക്രമണം (വീഡിയോ)
കാരക്കസ്: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്ക്ക് നേരെ ഡ്രോണ്‍ ആക്രമണം. രാജ്യതലസ്ഥാനമായ കാരക്കസില്‍ സൈന്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഏഴ് സൈനികര്‍ക്ക് പരിക്കേറ്റു. ആക്രമണം ഉണ്ടായ ഉടന്‍ സൈനികര്‍ എല്ലാവരും പലയിടത്തേക്ക് ചിതറിയോടുകയായിരുന്നു. പ്രസംഗം അവസാനിപ്പിച്ച മഡുറോയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വലയം ചെയ്ത് സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കളായിരുന്നു ഡ്രോണിനുള്ളിലുണ്ടായിരുന്നത്. വെനസ്വേലന്‍ സൈന്യത്തിന്‍റെ 81 മത്തെ വാര്‍ഷികാഘോഷ പരിപാടിക്കിടെയാണ് സംഭവം. മഡുറോ പ്രസംഗിക്കുന്നതിന്‍റെയും സൈനികര്‍ ചിതറിയോടുന്നതിന്‍റെയും ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മഡുറോയെ വധിക്കാന്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്നും പ്രതിപക്ഷമാണ് ആക്രമണത്തിന്…
Read Moreഅഭിമന്യൂ വധം: മുഖ്യപ്രതികളിലൊരാള്‍ കൂടി അറസ്റ്റില്‍
കൊച്ചി: മഹാരാജാസ് കോളെജ് വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ മുഖ്യപ്രതികളിലൊരാള്‍ കൂടി പിടിയിലായി. നെട്ടൂര്‍ സ്വദേശി റജീബ് ആണ് പിടിയിലായത്. ക്യാംപസ് ഫ്രണ്ട് കൊച്ചി മേഖലാ ഭാരവാഹിയാണ് റജീബ്. അഭിമന്യുവിനെ കുത്തിയ സംഘത്തില്‍ റജീബ് ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിനായി ആയുധങ്ങളുമായാണ് റജീബ് എത്തിയത്. കര്‍ണാടകയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ ട്രെയിനില്‍ വെച്ചാണ് റജീബ് പിടിയിലായത്. ജൂലൈ 2ന് പുലര്‍ച്ചെയാണ് എറണാകുളം മഹാരാജാസ് കോളജിന്‍റെ പിന്‍ ഗേറ്റിന് സമീപത്തെ ചുവര് എഴുന്നതിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തിനിടെ എസ്ഡിപിഐ-ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യൂവിനെ കുത്തിക്കൊന്നത്. വിദ്യാര്‍ഥികള്‍ തമ്മിലുള്ള…
Read Moreസാധാരണക്കാരനെ കൊള്ളയടിക്കാന്‍ ബി.എം.ടി.സിയും;വരുന്നു 18.5% നിരക്ക് വര്‍ധന.
ബെംഗളൂരു: ബെംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) ടിക്കറ്റ് നിരക്ക് ഉയർത്തുന്നു. 18.5 ശതമാനം വർധനയ്കുള്ള നിർദേശം സർക്കാരിന് കൈമാറി. ഡീസൽ വിലയിലുണ്ടായ വർധനയും ജീവനക്കാരുടെ വേതനമുയർത്തിയതിലൂടെയുണ്ടായ അധിക ബാധ്യതയും കാരണമാണ് നിരക്കുയർത്താനുള്ള നിർദേശം ബി.എം.ടി.സി. നൽകിയത്. നിലവിൽ മാസത്തിൽ 20 കോടി മുതൽ 25 കോടി വരെയാണ് ബി.എം.ടി.സി.യുടെ നഷ്ടം. സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ബി.എം.ടി.സി. ഉദ്യോഗസ്ഥർ പറഞ്ഞു. നിരക്കുയർത്തണമെന്ന നിർദേശം സർക്കാർ അംഗീകരിച്ചാൽ 220 കോടിയോളം രൂപയുടെ അധിക വരുമാനം ലഭിക്കുമെന്നാണ് ബി.എം.ടി.സി. അധികൃതരുടെ പ്രതീക്ഷ. 2014 ഏപ്രിലിലാണ് ഇതിനുമുമ്പ് ബി.എം.ടി.സി. നിരക്ക്…
Read More