ഇനി മൈസുരുവിലേക്ക് പറന്നെത്താം!ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ സർവീസ് നടത്തുന്ന തീവണ്ടികളുടെ വേഗം കൂട്ടുന്നു.

ബെംഗളൂരു: ബെംഗളൂരുവിനും മൈസൂരുവിനുമിടയിൽ സർവീസ് നടത്തുന്ന നാല് തീവണ്ടികളുടെ വേഗം ഈ മാസം 15 മുതൽ കൂട്ടുന്നു. ഇതോടെ ഇരുനഗരങ്ങൾക്കുമിടയിലുള്ള യാത്രാസമയം ചുരുങ്ങും.

തീവണ്ടികൾ പുറപ്പെടുന്ന സമയത്തിലും എത്തുന്ന സമയത്തിലും മാറ്റം വരും. മൈസൂരു-കെ.എസ്.ആർ. ബെംഗളൂരു സെക്ഷൻ വൈദ്യുതീകരിച്ചതിനാലും ഇരട്ടിപ്പിച്ചതിനാലുമാണ് തീവണ്ടികളുടെ വേഗം കൂട്ടുന്നത്.

പുതുക്കിയ സമയപ്രകാരം 16231-ാം നമ്പർ മൈസൂരു- മാവിലദുത്തുരൈ എക്സ്‌പ്രസ് മൈസൂരുവിൽനിന്ന് വൈകിട്ട് 4.15-ന് പുറപ്പെട്ട് 6.45-ന് ബെംഗളൂരുവിലെത്തും. നേരത്തേ 3.30-ന് പുറപ്പെട്ട് 6.20-നായിരുന്നു എത്തിയിരുന്നത്. യാത്രാസമയം 20 മിനിറ്റ് കുറയും. 16217-ാം നമ്പർ മൈസൂരു-സായ്‌നഗർ ഷിർദി എക്സ്‌പ്രസ് മൈസൂരുവിൽനിന്ന് രാവിലെ 5.30-ന് പുറപ്പെട്ട് എട്ടിന് എത്തും. യാത്രാസമയം 15 മിനിറ്റ് കുറയും.

  ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.ഡി.എം.എയുമായി അറസ്റ്റില്‍

16518/16524-ാം നമ്പർ കണ്ണൂർ-കാർവാർ എക്സ്‌പ്രസിന്റെ യാത്രാസമയം 20 മിനിറ്റ് കുറയും. രാവിലെ എട്ടിന് ബെംഗളൂരുവിലെത്തും. നേരത്തേ 8.20-നായിരുന്നു എത്തിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി വീട്ടുപടിക്കലും ഫീസ്; ബെംഗളൂരുവിൽ പുതിയ പാർക്കിങ് ചട്ടങ്ങൾ വരുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും
[masterslider id="10"]

Related posts