ബജറ്റിൽ കുടകിനെ തഴഞ്ഞെന്നാരോപിച്ച് എട്ടാം ക്ലാസുകാരൻ പുറത്തിറക്കിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി;മഴക്കെടുതി അവലോകനം ചെയ്യാൻ ഉടൻ കുടകു സന്ദർശിക്കും മുഖ്യമന്ത്രിയുടെ ഉറപ്പു..

ബെംഗളൂരു: ബജറ്റിൽ കുടകിനെ തഴഞ്ഞെന്നാരോപിച്ച് എട്ടാം ക്ലാസുകാരൻ പുറത്തിറക്കിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി. ഇതു കണ്ട കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഉറപ്പുനൽകി; മഴക്കെടുതി അവലോകനം ചെയ്യാൻ ഉടൻ കുടകു സന്ദർശിക്കും, ജനങ്ങളുടെ സങ്കടങ്ങൾ നേരിട്ടറിയും, ഒപ്പം വിഡിയോ പുറത്തിറക്കിയ വിദ്യാർഥി ഫത്തെയെ കാണുകയും ചെയ്യും. മഴയിൽ കുടക് ഒലിച്ചു പോകുമോ എന്ന ഭീതി പ്രബലമാണെന്ന് യെമ്മെമേട് നിവാസിയായ ഫത്തെ വിഡിയോയിൽ പറയുന്നു. മഴദുരിതത്തിന്റെ നേർചിത്രവും ദൃശ്യങ്ങളിൽ വ്യക്തമാണ്. മൈസൂരു, മണ്ഡ്യ, ബെംഗളൂരു ജില്ലകളുടെയും, തമിഴ്നാടിന്റെ പോലും ദാഹമകറ്റുന്ന കാവേരി കുടകിലെ ബാഗമണ്ഡലയിൽ നിന്നാണ് ഉൽഭവിക്കുന്നത്.…

Read More

സോഫ്റ്റ്‌വെയർ എൻജിനീയർ ആണെന്ന് ഒന്നും പറഞ്ഞിട്ട് കാര്യമില്ല ജീവിക്കാന്‍ മോഷണമാല്ലാതെ വേറെ വഴിയില്ല;ബിസിനസിലെ കടബാധ്യത തീർക്കാൻ മാലമോഷണത്തിനിറങ്ങിയ”ഹൈപ്രൊഫൈല്‍” കള്ളന്‍ അറസ്റ്റില്‍.

theft robery

ബെംഗളൂരു:ആന്ധ്ര സ്വദേശി പ്രഭാകർ (40) സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ്,അത്  പറഞ്ഞിട്ട് എന്ത് കാര്യം താന്‍ തുടങ്ങിയ പ്രിന്റ്റിംഗ് പ്രസ്‌ നഷ്ട്ടത്തില്‍ ആയപ്പോള്‍ മുന്നില്‍ ഒരുവഴിയെ കണ്ടൊള്ളൂ,മാല മോഷണം തന്നെ,അവസാനം “ഹൈപ്രൊഫൈല്‍” തസ്കരന്‍ പോലിസ് പിടിയിലുമായി. കഴിഞ്ഞ ആറുമാസത്തിനിടെ 20 മാലമോഷണങ്ങളാണ് പ്രഭാകർ നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.മുന്‍പ് ഐ ടി മേഖലയില്‍ ജോലി ചെയ്തിരുന്ന പ്രഭാകര്‍ മൂന്നു വര്ഷം മുന്‍പാണ് പ്രിന്റിംഗ് പ്രസ്‌ തുടങ്ങിയത്.സാമ്പത്തിക നഷ്ടം പെരുകിയതോടെ പ്രസിന്റെ പ്രവർത്തനം നിലച്ചു. കടം വീട്ടാനായി മോഷണം തുടങ്ങുകയായിരുന്നത്രേ. പോലിസ് അദ്ധേഹത്തെ റിമാന്റ് ചെയ്തു.

Read More

ലൈസെന്‍സ് ഇല്ലാതെ ബീഫ് കടത്തിയതിന് രണ്ടു പേര്‍ അറസ്റ്റില്‍.

ബെംഗളൂരു : ലൈസൻസില്ലാതെ അനധികൃതമായി ബീഫ് കടത്തിയതിന് രണ്ടു പേർ അറസ്റ്റിൽ. ഹഫീസ്, ഫറൂഖ് പാഷ എന്നിവരെയാണ് സദാശിവനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. വാഹനത്തിൽ മാംസം കടത്തുകയായിരുന്നു. നൂറു കിലോഗ്രാമിലേറെ മാംസവും വാഹനവും പൊലീസ് പിടിച്ചെടുത്തു.

Read More

”ഇതിനാണ് പറയുന്നത് പണി അറിയാന്‍ വയ്യാത്തതിനു ഉളിയെ കുറ്റം പറയുക എന്ന ആശാരിയുടെ ലൈന്‍ ”….! തന്റെ സിനിമ തകര്‍ന്നത് വ്യക്തമായ സൈബര്‍ ആക്രമണമെന്നു ചൂണ്ടികാട്ടി ഏറണാകുളം റേഞ്ച് ഐ ജി ക്ക് ‘മൈ സ്റ്റോറിയുടെ ‘ സംവിധായികയും നിര്‍മ്മാതാവുമായ രോഷ്നി ദിനകരുടെ പരാതി ..! പഴഞ്ചന്‍ തിരകഥയും ,നൂറ്റിയൊന്ന് തവണ ആവര്‍ത്തിച്ച്‌ കണ്ട ഒന്നാന്തരം പടപ്പെന്നു ചൂണ്ടികാട്ടി സോഷ്യല്‍ മീഡിയയില്‍ സംവിധായികയ്ക്കെതിരെ ട്രോളിന്റെ പെരുമഴ …

പതിനെട്ടു കോടിയോളം മുതല്‍ മുടക്കില്‍ പുറത്തുവന്ന പ്രിത്വി രാജ് – പാര്‍വതി ചിത്രം ഒറ്റ ആഴ്ചകള്‍ കൊണ്ട് തന്നെ തിയേറ്റര്‍ വിട്ടത് സോഷ്യല്‍ മീഡിയയിലെ ആസൂത്രിതമായ സൈബര്‍ ആക്രമണം മൂലമാണെന്ന് കാട്ടി സംവിധായിക റോഷ്നി ദിനകര്‍ പോലീസില്‍ പരാതി നല്‍കി ….സിനിമയെ പരാജയപ്പെടുത്താന്‍ തുടക്കം മുതല്‍ കുപ്രചാരണങ്ങള്‍ ശക്തമായിരുന്നുവെന്ന് സംവിധായിക പറയുന്നു ..എന്നാല്‍ നല്ല സിനിമ എടുക്കാന്‍ അറിയാതെ പടം പൊളിയുമ്പോള്‍ കുറ്റം മറ്റുള്ളവരിലേക്ക് പഴി ചാരുകയാണ് സംവിധായിക എന്ന് ആരോപിച്ചു സോഷ്യല്‍ മീഡിയയില്‍ രോഷ്നിക്കെതിരെ പൊങ്കാല ഇട്ടാണു ട്രോളന്‍മാര്‍ ഇതിനെ എതിരേറ്റത് ..…

Read More

ബേബി പൗഡറിന്‍റെ ഉപയോഗം ക്യാൻസറിനിടയാക്കി; കമ്പനിയ്ക്ക് കോടികള്‍ പിഴ.

വാഷിംഗ്ടണ്‍: ഭാരതത്തില്‍ മാത്രമല്ല ലോകത്ത് പല രാജ്യങ്ങളിലും ജോൺസൺ ആന്റ് ജോൺസൺ ബേബി പൗഡര്‍ ധാരാളം ഉപയോഗിക്കുന്നുണ്ട്. എല്ലാവരുടെയും ചിന്ത കുഞ്ഞുങ്ങളുടെ ചര്‍മ്മം മൃദുലമായത് കൊണ്ട് അവരുടെ സോപ്പും, പൗഡറുമൊക്കെ അതുപോലെ തന്നെ കലര്‍പ്പില്ലാത്തത് ആയിരിക്കും എന്ന്. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത ജോൺസൺ ആന്റ് ജോൺസൺ കമ്പനിയുടെ പൗഡർ തുടർച്ചയായി ഉപയോഗിച്ചത് അമേരിക്കയില്‍ കുറച്ച് സ്ത്രീകള്‍ക്ക് ഗര്‍ഭാശയ ക്യാന്‍സര്‍ ഉണ്ടാക്കി എന്നാണ് മാത്രമല്ല ഈ പൗഡർ തുടർച്ചയായി ഉപയോഗിച്ചത് ക്യാൻസറിനിടയാക്കിയെന്ന കേസിൽ അമേരിക്കന്‍ കോടതി കമ്പനിയ്ക്ക് 470 കോടി ഡോളര്‍ (ഏകദേശം 32000…

Read More

ഫ്രാന്‍സിന്റെ ലോക കപ്പ്‌ വിജയത്തില്‍ പുതുച്ചേരിക്ക് വേണ്ടി കിരണ്‍ ബേദിയുടെ അഭിനന്ദന കുറിപ്പ് …! കോളനി വത്കരണത്തെ പിന്തുണച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന്‍ ട്വിറ്ററില്‍ പുലിവാല് പിടിച്ചു..!

പുതുച്ചേരി : ഫ്രാന്‍സിന്റെ ലോകകപ്പ് വിജയത്തില്‍ മുന്‍ ഫ്രെഞ്ച് കോളനിയായ പുതുച്ചേരിക്ക് പ്രത്യേക അഭിനന്ദനം അറിയിച്ചു കൊണ്ടുള്ള പുതുച്ചേരി ലഫ് ഗവര്‍ണര്‍ കൂടിയായ കിരണ്‍ ബേദിയുടെ ട്വീറ്റില്‍ ട്രോളുകളുടെ പെരുമഴ ആയിരുന്നു ..അഭിപ്രായത്തെ പരിഹസിച്ചു കൊണ്ടുള്ള നിരവധി റീ ട്വീറ്റുകള്‍ ആണ് രംഗത്ത്‌ വന്നിരിക്കുന്നത് .. ഇന്നലെ നടന്ന ഫൈനലില്‍ ഇരു ടീമിനെയും അനുകൂലിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു ..ഈ സമയത്താണ് പഴയ കോളനി വത്കരണത്തിന്റെ പിന്തുണയ്ക്കുന്ന രീതിയില്‍ ബേദിയുടെ അഭിപ്രായങ്ങള്‍ വന്നത് …ഇതിനെയാണ് ട്രോളന്മാരടക്കം ഏറ്റു പിടിച്ചത്…

Read More

മൾട്ടിപ്ലക്സുകളിലെ ഭക്ഷണത്തിന് കഴുത്ത് വച്ച് കൊടുക്കേണ്ട;പുറമേനിന്നു ഭക്ഷണം കൊണ്ടുവരാൻ അനുമതി നൽകുന്ന കാര്യം പരിശോധിക്കുമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി;മൾട്ടിപ്ലക്സുകളിലെ ഏറ്റവും കൂടിയ നിരക്ക് 200 രൂപയാക്കി കുറയ്ക്കും എന്ന് പറഞ്ഞ പോലെയകുമോ എന്ന് ചോദിച്ച് സിനിമാസ്വാദകര്‍.

ബെംഗളൂരു :സംസ്ഥാനത്തെ മൾട്ടിപ്ലക്സുകളിൽ പുറമേനിന്നു ഭക്ഷണം കൊണ്ടുവരാൻ അനുമതി നൽകുന്ന കാര്യം പരിശോധിക്കുമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി സമീർ അഹമ്മദ് ഖാൻ. മഹാരാഷ്ട്രയിൽ മൾട്ടിപ്ലക്സുകളിൽ പുറമേനിന്നു ഭക്ഷണം കൊണ്ടുവരാൻ അനുമതി നൽകിയ സാഹചര്യത്തിലാണിത്. സിനിമാ ടിക്കറ്റിലും ഉയർന്ന നിരക്കാണു ഭക്ഷണസാധനങ്ങൾക്കു മൾട്ടിപ്ലക്സുകളിൽ ഈടാക്കുന്നത്. പുറമേനിന്നുള്ള ഭക്ഷണസാധനങ്ങൾ പുറത്ത് വാങ്ങിവച്ചതിനുശേഷമാണു പ്രദർശനഹാളിലേക്ക് ഇപ്പോൾ പ്രവേശിപ്പിക്കുന്നത്. നേരത്തേ ശുദ്ധജലംപോലും മൾട്ടിപ്ലക്സുകളിൽ പണംകൊടുത്തു വാങ്ങേണ്ട അവസ്ഥയായിരുന്നു. സിദ്ധരാമയ്യ സർക്കാർ ഇതിനെതിരെ നടപടി സ്വീകരിച്ചതോടെ ശുദ്ധജലം സൗജന്യമായി നൽകുന്നുണ്ട്. അതേസമയം മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ബജറ്റില്‍ പ്രഖ്യാപിച്ച ഒരു…

Read More

കുട്ടിക്കടത്തുകാരനെന്നു ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവത്തില്‍ വാട്സ്അപ്പ് ഗ്രൂപ്പിന്റെ അഡ്മിന്‍ അടക്കം 30 പേര്‍ അറസ്റ്റില്‍..

ബെംഗളൂരു : ബീദർ ഒൗറാദിലെ മുർക്കിയിൽ ഹൈദരാബാദ് സ്വദേശിയും ടെക്കിയുമായ മുഹമ്മദ് അസമിനെ (28) കുട്ടിക്കടത്തുകാരനെന്നു തെറ്റിദ്ധരിച്ച് ആൾക്കൊട്ടം തല്ലിക്കൊന്ന സംഭവത്തിൽ 30 പേർ അറസ്റ്റിൽ. കൊലപാതകം മൊബൈലിൽ ഷൂട്ട് ചെയ്തു പ്രചരിപ്പിച്ചയാളും തെറ്റിദ്ധാരണാജനകമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചതിന് ഒരു വാട്ട്സാപ് ഗ്രൂപ്പിന്റെ അഡ്മിനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. മൂന്നുപേർക്കുകൂടി സംഭവത്തിൽ പരുക്കേറ്റിരുന്നു. ഇവരെ ഹൈദരാബാദിലെ ആശുപത്രിയിലേക്കു മാറ്റി. ബീദറിലെ ഹണ്ടിക്കേരയിലുള്ള സുഹൃത്ത് മുഹമ്മദ് ബഷീർ അഫ്രോസിന്റെ ക്ഷണപ്രകാരം എത്തിയതായിരുന്നു മുഹമ്മദ് അസവും സുഹൃത്തുക്കളും. ചിത്രമെടുക്കാനായി ഗ്രാമത്തിൽ വാഹനം നിർത്തി ഇവർ അവിടെ കണ്ട കുട്ടികൾക്കു ചോക്കലേറ്റ്…

Read More

കനത്ത മഴ തുടരുന്നു; കേരളത്തിൽ എട്ട് ജില്ലകള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി മൂന്നാറിൽ നിരവധി വീടുകളിലും കടകളിലും വെള്ളം കയറി. നിരവധി ടൂറിസ്റ്റ് കോട്ടേജുകളും വെള്ളത്തിനടിയിലായി. മഴയെത്തുടർന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇവിടുത്തെ പ്രൊഫഷണൽ കോളേജുകൾക്കും അവധി ആയിരിക്കും.  കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ആണ്. എറണാകുളം ജില്ലയ്ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലക്ക് ഇന്ന്…

Read More

ഭരണം മാറിയിട്ടും മലയാളികള്‍ക്ക് എതിരെയുള്ള ആക്രമണ സംഭവങ്ങള്‍ തുടരുന്നു;കലാശിപാളയത്തു ബസിറങ്ങിയ രണ്ടു മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു.

ബെംഗളൂരു : മലയാളികള്‍ക്ക് എതിരെ യുള്ള ആക്രമണ സംഭവങ്ങള്‍ തുടരുന്നു,വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊള്ളയടിക്കുകയും ഭീഷണി പ്പെടുത്തുകയും മാത്രമല്ല,മലയാളികള്‍ നടത്തുന്ന ബേക്കറികള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ ആക്രമിക്കുന്നത് ഇപ്പോള്‍ നഗരത്തില്‍ ഒരു പുതുമ അല്ലാതെ ആയി മാറിയിരിക്കുന്നു.അതിലേക്ക് കൂടുതല്‍ വെളിച്ചം പകരുന്നതാണ് ഇന്നലെ കലാശിപ്പളയത്ത് നടന്നത്. ഇന്നലെ കലാശിപാളയത്തു ബസിറങ്ങിയ രണ്ടു മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണും കവർന്നു. കണ്ണൂർ കണ്ണാടിപറമ്പ് സ്വദേശികളായ നാഫി (19), നൂഹ് (20) എന്നിവരെയാണു ബൈക്കിലെത്തിയ സംഘം ഭീഷണിപ്പെടുത്തി പണം കവർന്നത്. നാഫിയുടെ 4000 രൂപയും രണ്ടു…

Read More
Click Here to Follow Us