മൾട്ടിപ്ലക്സുകളിലെ ഭക്ഷണത്തിന് കഴുത്ത് വച്ച് കൊടുക്കേണ്ട;പുറമേനിന്നു ഭക്ഷണം കൊണ്ടുവരാൻ അനുമതി നൽകുന്ന കാര്യം പരിശോധിക്കുമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി;മൾട്ടിപ്ലക്സുകളിലെ ഏറ്റവും കൂടിയ നിരക്ക് 200 രൂപയാക്കി കുറയ്ക്കും എന്ന് പറഞ്ഞ പോലെയകുമോ എന്ന് ചോദിച്ച് സിനിമാസ്വാദകര്‍.

ബെംഗളൂരു :സംസ്ഥാനത്തെ മൾട്ടിപ്ലക്സുകളിൽ പുറമേനിന്നു ഭക്ഷണം കൊണ്ടുവരാൻ അനുമതി നൽകുന്ന കാര്യം പരിശോധിക്കുമെന്നു ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി സമീർ അഹമ്മദ് ഖാൻ. മഹാരാഷ്ട്രയിൽ മൾട്ടിപ്ലക്സുകളിൽ പുറമേനിന്നു ഭക്ഷണം കൊണ്ടുവരാൻ അനുമതി നൽകിയ സാഹചര്യത്തിലാണിത്. സിനിമാ ടിക്കറ്റിലും ഉയർന്ന നിരക്കാണു ഭക്ഷണസാധനങ്ങൾക്കു മൾട്ടിപ്ലക്സുകളിൽ ഈടാക്കുന്നത്.

പുറമേനിന്നുള്ള ഭക്ഷണസാധനങ്ങൾ പുറത്ത് വാങ്ങിവച്ചതിനുശേഷമാണു പ്രദർശനഹാളിലേക്ക് ഇപ്പോൾ പ്രവേശിപ്പിക്കുന്നത്. നേരത്തേ ശുദ്ധജലംപോലും മൾട്ടിപ്ലക്സുകളിൽ പണംകൊടുത്തു വാങ്ങേണ്ട അവസ്ഥയായിരുന്നു. സിദ്ധരാമയ്യ സർക്കാർ ഇതിനെതിരെ നടപടി സ്വീകരിച്ചതോടെ ശുദ്ധജലം സൗജന്യമായി നൽകുന്നുണ്ട്.

  പ്രതിരോധപ്പൂട്ട്; സംസ്ഥാനത്തെ പെൺകുട്ടികൾക്ക് സൗജന്യ വാക്സിൻ ഡ്രൈവ് ആരംഭിച്ചു

അതേസമയം മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയുടെ ബജറ്റില്‍ പ്രഖ്യാപിച്ച ഒരു ആനുകൂല്യം ഇതുവരെ മൾട്ടിപ്ലക്സുകള്‍ ലഭ്യമാക്കിയിട്ടില്ല,മൾട്ടിപ്ലക്സുകളിലെ ടിക്കെറ്റ് നിരക്ക് ഏറ്റവും കൂടിയത് ഇരുന്നൂറു രൂപയാക്കി മറ്റും എന്നായിരുന്നു ബജറ്റ് പ്രഖ്യാപനം.എന്നാല്‍ ചില മൾട്ടിപ്ലക്സുകള്‍ ഒരു സിനിമക്ക് 1500 രൂപ വരെ ഈടാക്കുന്നുണ്ട്.

  അഞ്ച് വർഷത്തിനുള്ളിൽ വീട് പണിതില്ലെങ്കിൽ പ്ലോട്ട് തിരിച്ചുപിടിക്കും; സി.എം. ഡി.കെ. ശിവകുമാർ

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
[masterslider id="10"]

Related posts