ബെംഗളൂരു : ഓണത്തിരക്കിന് ആശ്വസമായി യശ്വന്തപുര – എറണാകുളം പ്രതിവാര തത്കാൽ സ്പെഷൽ എക്സ്പ്രസ് ട്രെയിൻ സർവീസ് സെപ്റ്റംബർ 26 വരെ നീട്ടി. യശ്വന്തപുര-എറണാകുളം തത്കാൽ എക്സ്പ്രസ് (06547) ചൊവ്വാഴ്ചകളിൽ രാത്രി 11.45നു യശ്വന്തപുരയിൽ നിന്നു പുറപ്പെട്ടു ബുധനാഴ്ച ഉച്ചയ്ക്കു 12ന് എറണാകുളം ജംക്‌ഷനിലെത്തും. എറണാകുളം – യശ്വന്തപുര എക്സ്പ്രസ് (06548) ബുധനാഴ്ചകളിൽ ഉച്ചകഴിഞ്ഞു 2.45ന് എറണാകുളം ജംക്‌ഷനിൽ നിന്നു പുറപ്പെട്ടു വ്യാഴാഴ്ച പുലർച്ചെ 4.30നു യശ്വന്തപുരയിലെത്തും. കെആർപുരം, ബംഗാർപേട്ട്, തിരുപട്ടൂർ, സേലം, ഈറോഡ്, തിരുപ്പൂർ, കോയമ്പത്തൂർ, പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം…
Read MoreDay: 28 July 2018
യോഗ കേന്ദ്രത്തിന്റെ മറവില്‍ അനാശാസ്യം;മൂന്ന് പേര്‍ പിടിയില്‍.
മൈസൂരു : രാമവിലാസ് റോഡിൽ യോഗാ കേന്ദ്രത്തിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയിരുന്ന സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ. ഇവർക്കു നേതൃത്വം നൽകുന്ന മഹേഷ് എന്നയാൾക്കായി അന്വേഷണം വ്യാപിപ്പിച്ചു. സന്നദ്ധ പ്രവർത്തകരായ ഒടനടി സൻസ്ഥയുടെ പരാതിയിലാണു ദേവരാജ പൊലീസിന്റെ നടപടി. മലയാളികളും ബംഗ്ലദേശ് സ്വദേശിനിയും ഉൾപ്പെടെ ഏഴു യുവതികളെ പൊലീസ് മോചിപ്പിച്ചു. മഹാരാഷ്ട്ര, കേരളം എന്നിവിടങ്ങളിൽ നിന്നു യോഗ കേന്ദ്രത്തിൽ ജോലി നൽകാമെന്ന വ്യാജേന ഒട്ടേറെ യുവതികളെയാണു മൈസൂരിലെത്തിച്ച് അനാശാസ്യത്തിനു പ്രേരിപ്പിക്കുന്നതെന്നു പൊലീസ് പറഞ്ഞു.
Read Moreഹനാന വിഷയത്തില്‍ മറുനാടന്‍ മലയാളിക്ക് എതിരെ ഗുരുതര ആരോപണവുമായി നൂറുദ്ദീൻ ഷെയ്ഖ്.
മീൻക്കച്ചവടം നടത്തി ജീവിതം നയിക്കുന്ന കോളജ് വിദ്യാർഥിനി ഹനാനെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിട്ട നൂറുദ്ദീൻ ഷെയ്ഖ് പുതിയ വെളിപ്പെടുത്തലുമായി രംഗത്ത്. സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം കനത്തതോടെ ഒളിവിൽ പോയ നൂറുദ്ദീൻ സമൂഹ മാധ്യമത്തിലൂടെ ലൈവില്‍ എത്തിയാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയത്. ഒരു ഓണ്‍ലൈൻ മാധ്യമ സ്ഥാപനത്തിന്റെ ക്യാമറമാനായ അർജ്ജുന്‍ നൽകിയ വിവരങ്ങളാണ് താൻ പങ്കുവെച്ചതെന്നാണ് നൂറുദ്ദീൻ അവകാശപ്പെടുന്നത്. ഇതൊരു പെയ്ഡ് ന്യൂസ് ആണെന്നും അല്ലാതെ മൂന്നൂ ദിവസം കൊണ്ട് ഇത്ര വാർത്താ പ്രാധാന്യം നേടാനാവില്ലെന്നും അർജ്ജുന്‍ തന്നോട് പറയുകയായിരുന്നെന്നും നൂറുദ്ദീൻ പറയുന്നു.…
Read Moreഇന്റര്‍നെറ്റില്‍ നിന്ന് അശ്ലീല വീഡിയോ കാണുന്നവര്‍ സൂക്ഷിക്കുക.
ബെംഗളൂരു : അശ്ലീല സൈറ്റുകൾ കാണുന്ന കാര്യം വിഡിയോ സഹിതം പരിചയക്കാരെ അറിയിക്കുമെന്നു ടെക്കിക്കു ഭീഷണി. 2200 ഡോളർ നൽകിയില്ലെങ്കിൽ ഇക്കാര്യം ഫെയ്സ്ബുക്കിലും വാട്സാപ്പിലുമുള്ള എല്ലാ പരിചയക്കാരെയും അറിയിക്കുമെന്ന ഇ-മെയിലാണു ബുധനാഴ്ച പുലർച്ചെ 2.14നു യുവാവിനു ലഭിച്ചത്. ഒരു ദിവസത്തിനകം ബിറ്റ്കോയിൻ രൂപത്തിൽ പണം നൽകണമെന്നാണ് ആവശ്യം. ഇന്റർനെറ്റിൽ ഈയിടെ വ്യാപിക്കുന്ന പുതിയ ബ്ലാക്മെയിലിങ് രീതിയാണിത്. യുവാവിന്റെ അശ്ലീല വിഡിയോയും കൈവശമുണ്ടെന്നു മെയിലിൽ പറയുന്നു. ലാപ്ടോപ്പിലെ വെബ്ക്യാമറയിൽ നിന്നാണു പകർത്തിയതെന്നും അവകാശപ്പെടുന്നു. എന്നാൽ, തന്റെ ലാപ്ടോപ്പിൽ ഇത്തരം വിഡിയോ കാണാറേയില്ലെന്നു യുവാവ് പറയുന്നു. ഇതേക്കുറിച്ച്…
Read Moreക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ സുവിശേഷ മഹായോഗം നാളെ
മൈസൂരു: ക്രിസ്ത്യൻ റിവൈവൽ ഫെലോഷിപ്പിന്റെ സുവിശേഷ മഹായോഗം നാളെ വൈകിട്ട് നാലിനു കെഎസ്ആർടിസി സബേർബൻ ബസ് സ്റ്റാൻഡിനു സമീപത്തെ വെസ്‌ലി ചർച്ച് ഹാളിൽ നടക്കും, പ്രഫ. എം.വൈ യോഹന്നാൻ മുഖ്യസന്ദേശവും ജോൺ കുര്യാക്കോസ് സുവിശേഷ പ്രഭാഷണത്തിനും നേതൃത്വം നൽകും. ഫോൺ: 9448322741.
Read Moreകൊച്ചിയില്‍ നിന്ന് ബെംഗളൂരു വഴി ബെളഗാവിയിലേക്ക് സഞ്ചരിച്ച യാത്രക്കാര്‍ 91,000 രൂപ വാടക നല്‍കാതെ മലയാളി ഓലെ ഡ്രൈവറെ കബിളിപ്പിച്ചു.
ഓണ്‍ലൈന്‍ ടാക്‌സിയുടെ വാടക നല്‍കാതെ മലയാളി ഓലെ ഡ്രൈവറെ യാത്രക്കാര്‍ പറ്റിച്ചതായി പരാതി. 3,200 കിലോമീറ്റര്‍ ദൂരം ഓലെ കാബ് വിളിച്ച് സഞ്ചരിച്ച സംഘം 91,000 രൂപ വാടക നല്‍കാതെ കൊച്ചി സ്വദേശി കെ.വി രാജീവിനെ കബളിപ്പിക്കുകയായിരുന്നു. കൊച്ചിയില്‍ നിന്നും കര്‍ണാടകയിലെ ബെളഗാവിയിലേക്കാണ് ഇവര്‍ ഓട്ടം വിളിച്ചത്. കഴിഞ്ഞ ഒന്നാം തീയതിയാണ് ഷഹന്‍ഷാ എന്നയാളും ഭാര്യയെന്ന് പരിചയപ്പെടുത്തിയ വിനുവും ചേര്‍ന്ന് കൊച്ചിയില്‍ നിന്ന് കോയമ്പത്തൂര്‍, ബെംഗളൂരു വഴി ബെളഗാവിയിലേക്ക് കാര്‍ വിളിച്ചത്. ഇവര്‍ക്കൊപ്പം മറ്റൊരു സ്ത്രീയും രണ്ടു കുട്ടികളുമുണ്ടായിരുന്നു. ദിവസങ്ങള്‍ നീണ്ട യാത്രയ്ക്കൊടുവില്‍ ബെളഗാവിയിലെത്തി…
Read Moreഹനാനെ അധിക്ഷേപിച്ച നൂറുദ്ദീന്‍ ഷെയ്ക്ക് അറസ്റ്റില്‍
കൊച്ചി: ഉപജീവനത്തിനായി മീന്‍ വില്‍ക്കാനിറങ്ങിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെ അധിക്ഷേപിച്ച് ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോ നല്‍കിയ നൂറുദ്ദീന്‍ ഷെയ്ക്ക് അറസ്റ്റില്‍. ഇയാളെ അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്. ഇന്ന് രാവിലെയാണ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഹനാനെതിരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടണമെന്ന് പോലീസിന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. വൈകിട്ട് കോതമംഗലത്ത് ഹനാനെ ചികിത്സിക്കുന്ന ആശുപത്രിയിലെത്തി പോലീസ് അവരുടെ മൊഴിയെടുക്കുകയും ചെയ്തു. ഐ.ടി. ആക്ട് ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഐ.ടി. ആക്ട് 67 (ഇലക്ട്രോണിക്…
Read Moreകിക്കീ ഡാന്‍സ് ചലഞ്ച്: നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ
ദുബായ്: ഏറെ അപകടം പിടിച്ച കിക്കി ഡാന്‍സ് ചലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് അബുദാബി ട്രാഫിക് പെട്രോള്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. ഓടുന്ന കാറില്‍ ‘കിക്കീ, ഡു യു ലവ് മീ ആര്‍ യു റൈഡിങ്’ എന്ന് പാടിത്തുടങ്ങുമ്പോള്‍ കാറില്‍ നിന്ന് പതിയെ ഇറങ്ങുകയും, തുടര്‍ന്ന് ഓടിക്കൊണ്ടിരിക്കുന്ന കാറിനൊപ്പം വാതില്‍ തുറന്ന രീതിയിലാക്കി നൃത്തം ചെയ്യുന്നതാണ് കിക്കീ ഡാന്‍സ് ചലഞ്ച്. നിരവധി പേര്‍ ഇത്തരത്തിലുള്ള വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്ക് വച്ചതോടെയാണ് നടപടി. ഇത് വളരെ അപകടകരമായ ഒന്നായതിനാലാണ് അധികൃതര്‍ ചലഞ്ചിനെതിരെ രംഗത്ത് എത്തിയത്. കിക്കീ…
Read Moreആഗ്രഹിച്ചാല്‍ ഒരു നിമിഷം മതി മുഖ്യമന്ത്രിയാകാന്‍: ഹേമ മാലിനി
മഥുര: ആഗ്രഹിച്ചാല്‍ ഒരു നിമിഷം മതി തനിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകാനെന്ന് ബോളിവുഡ് താരവും ബി.ജെ.പി എം.പിയുമായ ഹേമ മാലിനി. പക്ഷെ താനത് ആഗ്രഹിക്കുന്നില്ലെന്നും ഹേമ മാലിനി വ്യക്തമാക്കി. രാജസ്ഥാനിലെ ബന്‍സാരയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. മുഖ്യമന്ത്രി എന്ന പദവിയില്‍ തന്നെ കെട്ടിയിടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും. അങ്ങനെ സംഭവിച്ചാല്‍ തന്‍റെ സ്വാതന്ത്ര്യം ഇല്ലാതാകുമെന്നും ഹേമമാലിനി കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെയും, സ്ത്രീകളുടെയും, പവപ്പെട്ടവരുടെയും ഉന്നമനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിട്ടുണ്ടെന്നും. അദ്ദേഹത്തെപ്പോലൊരു പ്രധാനമന്ത്രിയെ കിട്ടുന്നത് പ്രയാസമുള്ള കാര്യമാണെന്നും ഹേമമാലിനി പറഞ്ഞു. മറ്റ് പാര്‍ട്ടി നേതാക്കള്‍ എന്തൊക്കെ പറഞ്ഞാലും…
Read Moreആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ യുവാവിന്‍റെ സാഹസം..
ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ഡല്‍ഹി മെട്രോ ഭവന് മുന്നിലുള്ള മൊബൈല്‍ ടവറില്‍ കയറി യുവാവിന്‍റെ സാഹസം. ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്ന് സൂചിപ്പിച്ച് നീല നിറത്തിലുള്ള ബാനറുമായാണ് ഇയാള്‍ ടവറിന് മുകളില്‍ കയറിയത്. ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയിട്ടില്ലെന്ന്‍ പൊലീസ് പറയുന്നു. വേറിട്ട പ്രതിഷേധം എന്ന നിലയില്‍ മാത്രമാണ് യുവാവ് ടവറില്‍ കയറിയതെന്നും പൊലീസ് സൂചിപ്പിച്ചു.
Read More