ബെംഗലൂരു : ഏകദേശം പതിനെട്ടു വര്‍ഷങ്ങള്‍ മുന്‍പാണ് നഗരത്തെ വിറപ്പിച്ച കൊലപാതക പരമ്പരയ്ക്ക് തുടക്കമിടുന്നത് …ബാനസവാടി ഒ എം ബി ആര്‍ ലേ ഔട്ടിലെ ഇലക്ട്രിസിറ്റി ജീവനക്കാരന്‍ മോഹന്‍ ഷെട്ടിയുടെ മകള്‍ രക്ഷാ ഷെട്ടിയെ അതി ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടത്തിയത് മുതലാണ് പോലീസ് ഇത്തരം ഗ്യങ്ങുകളിലേക്ക് ഉന്നം വെച്ച് തുടങ്ങിയത്.. അതിനു മറ്റൊരു ഭീവത്സമായ കാരണം കൂടിയുണ്ട് കൊള്ളയ്ക്കും കവര്‍ച്ചയ്ക്കും പുറമേ ..പെണ്‍കുട്ടികളെയും സ്ത്രീകളെയും കൊലപ്പെടുത്തിയ ശേഷം അല്ലെങ്കില്‍ മൃത പ്രാണനാക്കിയ ശേഷം അവരുമായി ഒന്നിലധികം ആളുകള്‍ ലൈംഗീക ബന്ധം പുലര്‍ത്തുക ..ഈ പ്രധാന തെളിവിന്റെ അടിസ്ഥാനത്തിലായിരുന്നു ദണ്ട്പ്പാളയ ഗ്യങ്ങിനെ പോലീസ് കീഴ്പ്പെടുത്തിയത് …
ബെംഗലൂരു ഹോസ്കോട്ടെയ്ക്ക് സമീപമുള്ള ഒരു ചെറിയ പ്രദേശം അങ്ങനെ ഈ ഗ്യാങ്ങിന്റെ പേരില്‍ കുപ്രസിദ്ധി നേടി ….കന്നടയില്‍ ഏകദേശം നാലു സിനിമകള്‍ വരെ ഈ പേരില്‍ ഇറങ്ങിയിരുന്നു …രണ്ടു സ്ത്രീകള്‍ അടക്കം പതിനൊന്നോളം പേര്‍ ആയിരുന്നു ഈ ഗ്യാങ്ങില്‍ ഉള്‍പ്പെട്ടിരുന്നത് ..ദണ്ടുപ്പാളയ കൃഷ്ണ ,ദോഡ്ഡ ഹനുമാ , ചിന്നപ്പ , ലക്ഷ്മി തുടങ്ങിയ കൊടും ക്രിമിനലുകള്‍ക്ക് കോടതി വധ ശിക്ഷ വിധിച്ചു …96-2000 കളയവളവില്‍ ഇവര്‍ കുറ്റകൃത്യങ്ങളുടെ പെരുമഴ തീര്‍ത്തിരുന്നത് ..ഇതില്‍ ചിന്നപ്പ ജയിലില്‍ വെച്ച് തന്നെ അസുഖം മൂലം മരണപ്പെട്ടു …എന്നാല്‍ 2000 മേയ് 19നു എച് ആര്‍ ബി ആര്‍ ലെ ഔട്ടില്‍ വേദ മൂര്‍ത്തി എന്ന കൌമാരക്കാരനെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത് ഈ ഗ്യാങ്ങ് എന്ന പേരില്‍ ആയിരുന്നു പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത് ….പക്ഷെ അന്വേഷണത്തില്‍ ഈ കേസ് മറ്റു കൊലപാതകങ്ങളുടെ കൂട്ടത്തില്‍ പോലീസ് ദണ്ട് പ്പാളയ ഗ്യങ്ങിന്റെ പേരില്‍ ചേര്‍ത്തു വെച്ചതെന്ന് കോടതിക്ക് ബോധ്യമായി ..തെളിവുകളുടെ അഭാവം തന്നെയായിരുന്നു പ്രധാന കാരണം ….മാതാപിതാക്കള്‍ ജോലിക്ക് പോയ സമയത്താണ് പനി മൂലം വീട്ടില്‍ വിശ്രമിച്ചു കൊണ്ടിരുന്ന പയ്യനെ പട്ടാപകല്‍ കൊലപ്പെടുത്തുന്നത് ..പക്ഷെ വീടിനുള്ളില്‍ കളവുകള്‍ ഒന്നും തന്നെ നടന്നിരുന്നില്ല എന്ന് അന്വേഷണത്തില്‍ ബോധ്യമായി ..സാധാരണയായി ഈ ഗ്യാങ്ങിന്റെ രീതികള്‍ കൊല നടത്തിയ ശേഷം കവര്‍ച്ച നടത്തുകയായിരുന്നു പതിവ് …കൊലപാതക പരമ്പരകള്‍ അരങ്ങേറിയ ആ കാലത്ത് ഈ കേസും ഗ്യങ്ങിന്റെ പേരില്‍ ചേര്‍ത്ത് വെച്ച് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു …ആയതിനാല്‍ കൌമാരക്കാരന്റെ കൊലപാതകം ഇന്നും ചുരുളഴിയാത്ത രഹസ്യമായി അവശേഷിക്കുകയാണ് ….