സംസ്ഥാനത്ത് പ്രശ്നമുണ്ടാക്കുന്ന സീനിയഴ്സിനെ എല്ലാം കേന്ദ്രത്തിലേക്ക് കൊണ്ടുപോയി രാഹുല്‍;ഉമ്മന്‍ ചാണ്ടിക്ക് പിന്നാലെ സിദ്ധരാമയ്യയും ദേശീയ നേതൃത്വത്തിലേക്ക്;ശ്വാസം നേരെ വീണത്‌ കുമാരസ്വാമിക്കും ജി പരമേശ്വരക്കും..

ബെംഗളൂരു: കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമായതിലൂടെ, സിദ്ധരാമയ്യ ദേശീയ രാഷ്ട്രീയത്തിലേക്ക്. കർണാടകയിലെ കോൺഗ്രസ് കക്ഷി നേതാവും സഖ്യസർക്കാരിന്റെ ഏകോപന സമിതി അധ്യക്ഷനുമായ സിദ്ധരാമയ്യയ്ക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഉറച്ച പിന്തുണയുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്.

സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേരിട്ട നിയമസഭാ തിരഞ്ഞെടുപ്പിൽ, ഒറ്റയ്ക്ക് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം നേടാനായില്ലെങ്കിലും പാർട്ടിയിലെ അഭിവാജ്യ ഘടകമാണ് ഈ കുറുബ നേതാവെന്നതിന്റെ സാക്ഷ്യപത്രം.

ആൾക്കൂട്ടത്തിന്റെ നേതാവെന്ന സിദ്ധരാമയ്യയുടെ പ്രതിച്ഛായയാണ്, ലോക്സഭാ കക്ഷി നേതാവ് മല്ലികാർജുൻ ഖർഗെയ്ക്ക് ഒപ്പം കോൺഗ്രസ് ഉന്നത സമിതിയിൽ കർണാടകയിൽ നിന്ന് ഇടംപിടിക്കാൻ വഴിയൊരുക്കിയത്.

  അമിത അളവിൽ അനസ്തേഷ്യ നൽകി ഭാര്യയെ കൊലപ്പെടുത്തിയ ഡോക്ടർ മാസങ്ങൾക്ക് ശേഷം പിടിയിൽ

2019ൽ ജനതാദൾ എസുമായി ചേർന്ന് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് തയാറെടുക്കുന്ന സാഹചര്യത്തിൽ, സിദ്ധരാമയ്യയുടെ രാഷ്ട്രീയ അനുഭവപാരമ്പര്യം ഇരുകക്ഷികളേയും ഒന്നിച്ചു നിന്നു പോരാടാൻ പ്രാപ്തമാക്കുമെന്ന് പാർട്ടി ഉറച്ചു വിശ്വസിക്കുന്നു.

അതെ സമയം സംസ്ഥാനത്ത് സഖ്യ കക്ഷി സര്‍ക്കാര്‍ നിലവില്‍ വന്ന അന്ന് മുതല്‍ സിദ്ധരാമയ്യയുടെ നീക്കങ്ങള്‍ മുഖ്യമന്ത്രിയായ എച് ഡി കുമാരസ്വാമിക്കും ഉപ മുഖ്യമന്ത്രിയായ ജി പരമേശ്വരക്കും തല വേദന ശ്രുഷ്ടിച്ചു കൊണ്ടിരിക്കുകയായിരുന്നു,സമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കണം എന്നാ മുഖ്യമന്ത്രിയുടെ ആഗ്രഹത്തെ ആദ്യം തന്നെ സിദ്ധരാമയ്യ എതിര്‍ത്ത്,ഒരു ഘട്ടത്തില്‍ സിദ്ധാരാമയ്യാക്ക് എതിരെ വേണ്ടി വന്നാല്‍ നടപടിയെടുക്കാന്‍ തയ്യാറാണെന്ന് മുന്‍ കെപി സി സി പ്രസിഡന്റ്‌ കൂടിയായ ഉപ മുഖ്യമന്ത്രി ജി പരമേശ്വര അഭിപ്രായപ്പെട്ടു.മുഖ്യ മന്ത്രി സ്റ്റേജില്‍ പൊട്ടിക്കരയുന്ന ഇടത്തേക്ക് വരെ കാര്യങ്ങള്‍ എത്തി,എന്നാല്‍ സിദ്ധരാമയ്യ ദേശീയ നേതൃത്വത്തിലേക്ക് പോകുന്നത് എല്ലാവര്ക്കും സന്തോഷം നല്‍കിയിരിക്കുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രേണുകാസ്വാമി കൊലക്കേസിൽ ശിക്ഷിക്കപ്പെടുന്ന നടൻ ദർശന്റെ സെൽ മാറ്റണമെന്ന ആവശ്യം തള്ളി ഹൈകോടതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കര്‍ണാടക ആര്‍ടിസി ജീവനക്കാര്‍ നിരാഹാര സമരത്തിന്

Related posts

Click Here to Follow Us