മൈസൂരു: മൈസൂർ സിൽക്ക് സാരി ഇനി 4500 രൂപ മുതൽ ലഭിക്കും. ഓഗസ്റ്റിലെ വരമഹാലക്ഷ്മി ഉൽസവത്തിനു മുന്നോടിയായി കർണാടക സിൽക്ക് ഇൻഡസ്ട്രീസ് കോർപറേഷന്റെ (കെഎസ്ഐസി) ഷോറൂമുകളിലൂടെ മാത്രമാണ് വിലകുറഞ്ഞ പട്ടുസാരികൾ വിൽപന നടത്തുകയെന്ന് കർണാടക സെറികൾച്ചർ മന്ത്രി എസ്.ആർ.മഹേഷ് പറഞ്ഞു. ഒരാൾക്ക് ഒരു സാരി മാത്രമാണ് വാങ്ങാനാവുക. നിലവിൽ 15,000 രൂപ മുതൽ മൂന്നു ലക്ഷം രൂപവരെയുള്ള സാരികളാണ് മൈസൂർ സിൽക്ക് ബ്രാൻഡിൽ വിപണിയിലുള്ളത്.
പ്രമുഖ ഹോട്ടലുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും കെഎസ്ഐസി ഷോറൂമുകൾ തുടങ്ങും. കർണാടക ടൂറിസം വികസന കോർപറേഷനുമായി സഹകരിച്ചാണ് സംരംഭം. വ്യാജ പേരുകളിൽ ഉൽപന്നം വിറ്റഴിക്കാതിരിക്കാൻ വേണ്ടിയാണ് കെഎസ്ഐസി ഔട്ട്ലെറ്റുകളിലൂടെ മാത്രമായി വിൽപന പരിമിതപ്പെടുത്തിയിരിക്കുന്നത്. ഓൺലൈൻ വഴിയുള്ള വിൽപനയിലും വർധനയുണ്ടെന്ന് മന്ത്രി മഹേഷ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.