നമ്മ സമരം പൊളിക്കാന്‍ പതിനെട്ടടവും പയറ്റി ബിഎംആര്‍സിഎല്‍;സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ഇതു കുടുംബാംഗങ്ങളെയും ബാധിച്ചേക്കാമെന്നും ബിഎംആര്‍ സിഎല്ലിന്റെ കത്ത് സമരം നടത്തുന്നവരുടെ ബന്ധുക്കള്‍ക്ക് ലഭിച്ചു.

ബെംഗളൂരു: സമരക്കാരെ ജോലിക്കു കയറാൻ പ്രേരിപ്പിക്കുന്നതിനായി മാനേജ്മെന്റ് ഇവരുടെ കുടുംബാംഗങ്ങളെയും സമീപിച്ചിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ഇതു കുടുംബാംഗങ്ങളെയും ബാധിച്ചേക്കാമെന്നും കത്തിൽ പറയുന്നു. സമരത്തിൽ പങ്കെടുക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്യുന്ന ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയോ ഡിസ്മിസ് ചെയ്യുകയോ ചെയ്യുമെന്നും മുന്നറിപ്പുണ്ട്. ആയിരത്തോളം സ്ഥിരം ജീവനക്കാരാണ് സമരാഹ്വാനവുമായി രംഗത്തുള്ളത്. കരാർ ജോലിക്കാരെയും പ്രത്യേക പരിശീലനം നൽകിയവരെയും ഉപയോഗിച്ചാലും 42.3 കിലോമീറ്റർ പാതയിലെ മുഴുവൻ സർവീസുകളും കാര്യക്ഷമമായി നടത്താനാകില്ല. അതിനാലാണ് സ്ഥിരം ജീവനക്കാരിൽ ചിലരെയെങ്കിലും സമരത്തിൽനിന്നു പിന്തിരിപ്പിക്കാൻ കത്തുമായി അധികൃതർ ഇവരുടെ വീടുകൾ കയറിയിറങ്ങുന്നത്. എന്നാൽ…

Read More

സമരത്തില്‍ ഉറച്ച് ജീവനക്കാര്‍;എസ്മ പ്രയോഗിക്കും എന്ന് ഭീഷണി മുഴക്കി ബിഎംആര്‍സിഎല്‍;നാലുമണിക്ക് ശേഷം നമ്മമെട്രോ സമരം ആരംഭിച്ചേക്കും.

ബെംഗളൂരു :മെട്രോ സമരത്തിൽ നിന്ന് മാറ്റമില്ലെന്ന് ഉറച്ച് ജീവനക്കാർ. ഇന്നു മെട്രോ സർവീസുകൾ തടസ്സപ്പെടില്ലെന്നും ജോലിയിൽനിന്നു വിട്ടുനിൽക്കുന്നവർക്കെതിരെ അവശ്യ സേവനമുറപ്പാക്കൽ നിയമം (എസ്മ) ചുമത്തുമെന്നും ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) അറിയിച്ചു. രാവിലത്തെ രണ്ടു ഷിഫ്റ്റുകളിലെ സർവീസുകൾ തടസ്സപ്പെടില്ലെന്നു തൊഴിലാളി യൂണിയനുകൾ ഉറപ്പു നൽകിയിട്ടുണ്ട്. ഹൈക്കോടതി വിധി അനുകൂലമല്ലെങ്കിൽ വൈകിട്ടോടെ ജീവനക്കാർ സമരത്തിനിറങ്ങും. വേതനവർധന, തൊഴിലാളി യൂണിയനുകൾക്ക് അംഗീകാരം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ സമരം പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ സമരത്തിൽ പങ്കെടുക്കുന്ന ജീവനക്കാർക്കു നേരെ…

Read More

കൂടുതല്‍ ഡിജിറ്റല്‍ ആയി ബിഎംടിസി;ഇന്നുമുതല്‍ ഡിജിറ്റല്‍ പ്രതിദിന പാസ് നിലവില്‍ വന്നു;ഓണ്‍ലൈന്‍ വഴി ഡിജിറ്റല്‍ പാസ്സുകള്‍ വാങ്ങാം;സ്കാന്‍ ചെയ്തു കണ്ടക്റ്റര്‍ അധിന്റെ ആധികാരികത ഉറപ്പിക്കും;പരീക്ഷണം വിജയിച്ചാല്‍ ഈ സംവിധാനം വ്യാപകമാക്കും.

ബെംഗളൂരു: ഐ ടി സിറ്റിയില്‍ കൂടുതല്‍ ഡിജിറ്റല്‍ ആയി യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായി ബിഎംടിസിയുടെ ഡിജിറ്റൽ പ്രതിദിന പാസ് ഇന്നാരംഭിച്ചു. സ്വകാര്യ സ്റ്റാർട്ടപ്പ് സംരംഭവുമായി ചേർന്നാണ് മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡിജിറ്റൽ പാസ് പരീക്ഷണാടിസ്ഥാനത്തിൽ എസി ബസ് സർവീസായ വജ്രയിൽ ആരംഭിക്കുന്നത്. മജസ്റ്റിക്കിൽ നിന്ന് കാടുഗോഡയിലേക്കുള്ള 335 നമ്പർ എസി ബസുകളിലാണ് ഡിജിറ്റൽ പാസ് സൗകര്യം ലഭിക്കുക. നമ്മ പാസ് എന്ന പേരിൽ ബസിനുള്ളിൽ പതിച്ച പോസ്റ്ററിലെ ക്യുആർ കോഡ് മൊബൈൽ ഫോണിൽ സ്കാൻ ചെയ്യണം. സ്കാൻ ചെയ്ത് കഴിഞ്ഞാൽ പാസ് ഡൗൺലോഡ് ചെയ്യാം.…

Read More

എല്ലാവരും 5ജിയെ കുറിച്ച് ചിന്തിച്ച് തുടങ്ങിയപ്പോൾ 4ജിയുമായി ബിഎസ്എൻഎൽ കർണാടകയിലേക്ക്…

ബെംഗളൂരു : സ്വകാര്യ ടെലികോം കമ്പനികൾക്കു പിന്നാലെ ബിഎസ്എൻഎല്ലും സംസ്ഥാനത്തു 4ജി സർവീസ് ആരംഭിക്കുന്നു. ബെംഗളൂരു അടക്കമുള്ള 130 കേന്ദ്രങ്ങളിലാണ് രണ്ടു മാസത്തിനകം 4ജി സർവീസ് ആരംഭിക്കുന്നത്. ഇതിനായി 10,000 മൊബൈൽ ടവറുകൾ 4 ജിയിലേക്കു മാറ്റുമെന്ന് ബിഎസ്എൻഎൽ കർണാടക സർക്കിൾ ചീഫ് ജനറൽ മാനേജർ ആർ.മണി പറഞ്ഞു. രാജ്യത്തു ബിഎസ്എൻഎല്ലിനു കൂടുതൽ വരുമാനം ലഭിക്കുന്ന സെക്ടറുകളിൽ കർണാടക രണ്ടാം സ്ഥാനത്താണ്. 2000 കോടി രൂപയാണ് കഴി‍ഞ്ഞ വർഷം കർണാടക സർക്കിളിനു ലഭിച്ചത്. സ്വകാര്യ കമ്പനികളുമായി കടുത്ത മൽസരം നേരിട്ടിട്ടും 35 കോടി രൂപയുടെ…

Read More

ഗൗരിലങ്കേഷിന്റെ വധവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിൽ ഉള്ളവരുടെ ഡയറിയിൽ മറ്റ് ചില പുരോഗമനവാദികളുടെ പേരുകൾ കൂടി.

ബെംഗളൂരു : ഏറെ കോളിളക്കം സൃഷ്ടിച്ച മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലുള്ള നാലുപേരിൽ ഒരാളുടെ ഡയറിയിൽ കർണാടകയിലെ ഏഴു പുരോഗമനവാദികളുടെ പേരുകൾ ഉള്ളതായി സൂചന. മഹാരാഷ്ട്ര സ്വദേശി അമോൽ കാലെയുടെ പുണെയിലെ വസതിയിൽനിന്നു കണ്ടെടുത്ത ഡയറിയിലാണ് ഗൗരിയുടെ സമാന ചിന്താഗതിയുള്ളവരുടെ വിലാസം ഉൾപ്പെടെയുള്ള വിശദാംശങ്ങൾ. ഗൗരി വധത്തെ തുടർന്നു പൊലീസ് സംരക്ഷണമേർപ്പെടുത്തിയവരുടെ പേരുകളാണിത്.22 മൊബൈൽ ഫോണും 74 സിം കാർഡും കാലെയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തു. നാർക്കോ പരിശോധനയ്ക്കു വിധേയമാക്കിയേക്കുമെന്നും സൂചനയുണ്ട്. ഇയാൾക്കു പുറമെ, കർണാടക സ്വദേശികളായ മനോഹർ ഇവ്‍ഡെ, സുജിത് കുമാർ,…

Read More

ഇനി റെയിൽവേ സ്റ്റേഷനുകളിലെ പ്ലാസ്റ്റിക് മാലിന്യത്തെ പേടിക്കേണ്ട;പ്ലാസ്റ്റിക് ബോട്ടിൽ പൊടിക്കുന്ന യന്ത്രം വരുന്നു നമ്മുടെ സ്റ്റേഷനുകളിലും.

ബെംഗളൂരു :വെളളം കുടിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ റയിൽവേ സ്റ്റേഷനുകളിൾ ഇന്ന് ഒരു വലിയ പ്രശ്നമാണ് . ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ മിനിറ്റുകൾക്കുള്ളിൽ പൊടിച്ച് കളയുന്ന ക്രഷിങ് യന്ത്രം നഗരത്തിലെ റെയിൽവേ സ്റ്റേഷനുകളിലുമെത്തുന്നു. കെഎസ്ആർ സിറ്റി, യശ്വന്ത്പുര, കന്റോൺമെന്റ് സ്റ്റേഷനുകളിലാണ് ക്രഷിങ് യന്ത്രങ്ങൾ സ്ഥാപിക്കുന്നത്. ദക്ഷിണ പശ്ചിമ റെയിൽവേ മൂന്നു മാസങ്ങൾക്കു മുൻപു മൈസൂരു റെയിൽവേ സ്റ്റേഷനിൽ ക്രഷിങ് യന്ത്രം സ്ഥാപിച്ചിരുന്നു. മൂന്നരലക്ഷം രൂപ വിലവരുന്ന യന്ത്രം പ്ലാറ്റ്ഫോമിൽ യാത്രക്കാർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് സ്ഥാപിക്കുന്നത്. യന്ത്രത്തിൽ പ്ലാസ്റ്റിക് കുപ്പികൾ നിക്ഷേപിച്ചാൽ മിനിറ്റുകൾക്കകം…

Read More

യുവാവിനെ കാണ്മാനില്ല എന്ന് പരാതി ….!

കൊല്ലം : പുനലൂര്‍ അരിമുക്ക് സ്വദേശിയായ നിഖില്‍ (18) ,എന്ന  യുവാവിനെ ഇന്നലെ മുതല്‍ കാണാതായെന്നു പരാതി …ഇന്ന് പുലര്‍ച്ചെ താന്‍ ബാംഗ്ലൂരിലേക്ക് തിരിക്കുകയാണെന്നും സൂചിപ്പിക്കുന്ന ഒരു എഴുത്ത് കണ്ടെടുത്തിട്ടുണ്ട് ..മറ്റു രീതിയിലുള്ള പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലായിരുന്നുവെന്നാണ് മാതാപിതാക്കളോട് സംസാരിച്ചപ്പോള്‍ ലഭിക്കുന്ന വിവരം ….ഉയരം അഞ്ചരയടി , ഇരു നിറം ..! ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ പറയുന്ന നമ്പരില്‍ ബന്ധപ്പെടാന്‍ അഭ്യര്‍ത്ഥിക്കുന്നു .. 9342811467 , 9739809565  

Read More

നിപാ വൈറസ്: ഉറവിടം ഇപ്പോഴും അജ്ഞാതം, ഭീതി വിതച്ചെത്തിയ നിപാ വൈറസ് തിരക്കുപിടിച്ച കോഴിക്കോട് നഗരത്തെ വിജനമാക്കാന്‍ തുടങ്ങി.

കോഴിക്കോട്: പഴം തീനി വവ്വാലുകളിലും നിപാ വൈറസിന്‍റെ സാന്നിധ്യമില്ല എന്ന് കണ്ടെത്തിയതോടെ വൈറസിന്‍റെ ഉറവിടം കണ്ടെത്താനാകാതെ കുഴങ്ങി ആരോഗ്യവകുപ്പ്. അതേസമയം, നിപാ ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നുണ്ട് എങ്കിലും ജനങ്ങൾക്ക് ഭീതിയില്‍ തന്നെ. നിപാ മൂലം 17 പേരാണ് ഇതിനോടകം സംസ്ഥാനത്ത് മരണത്തിന് കീഴടങ്ങിയത്. കൂടാതെ, 29 സംശയത്തിന്‍റെ പേരില്‍ ചികിത്സയില്‍ കഴിയുന്നു. നിപാ ബാധിതരുമായി പ്രത്യക്ഷമായോ പരോക്ഷമായോ സമ്പര്‍ക്കത്തില്‍വന്ന രണ്ടായിരത്തിൽപരം ആളുകൾ നിരീക്ഷണത്തിലാണ്. ഈ വസ്തുതയാണ് സാധാരണ ജനങ്ങളെ ഭീതിയിലാക്കുന്നത്. ആദ്യം പരിശോധനയ്ക്കായി അയച്ച പ്രാണി തീനി വവ്വാലുകളുടെ സാമ്പിൾ ഫലം…

Read More

ആദ്യ 2ഷിഫ്റ്റുകളിൽ ജോലി ചെയ്ത് മൂന്നാമത്തെ ഷിഫ്റ്റിൽ 4 മണിയോടെ സമരം തുടങ്ങാൻ ജീവനക്കാർ;താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് സമരത്തെ നേരിടാൻ ബിഎംആർസിഎൽ;കോടതിയുടെ ഇടപെടൽ പ്രതീക്ഷിച്ച് യാത്രക്കാർ.

ബെംഗളൂരു : മെട്രോ ട്രെയിൻ സർവീസുകൾ അനിശ്ചിതത്വത്തിലാക്കി ജീവനക്കാർ ഇന്ന്മുതൽ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കെ ഹൈക്കോടതി ഇടപെടൽ പ്രതീക്ഷിച്ച് യാത്രക്കാർ. സമരം നേരിടാൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷനും (ബിഎംആർസിഎൽ) മുൻകരുതൽ സ്വീകരിച്ചു തുടങ്ങി. ഓഫിസ് ദിവസമായ ഇന്ന് ആദ്യ രണ്ടു ഷിഫ്റ്റ് മുടങ്ങില്ലെന്നു സമരത്തിന് ആഹ്വാനം ചെയ്ത ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (ബിഇആർഇയു) ഉറപ്പു നൽകിയിട്ടുണ്ട്. സമരവുമായി ബന്ധപ്പെട്ട കേസ് രാവിലെ ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. അതിനുശേഷമാകും സമരം സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളുക. മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടി…

Read More

ജാഗ്രത!അടുത്ത 24 മണിക്കൂറിൽ നഗരത്തിലെ 5 താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാദ്ധ്യത;മുന്നറിയിപ്പ് നൽകിയത് കർണാടക ദുരന്ത നിരീക്ഷണ വിഭാഗം.

ബെംഗളൂരു: അടുത്ത 24 മണിക്കൂറിനുള്ളിൽ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാദ്ധ്യതയുള്ളതായി കർണാടക സ്റ്റേറ്റ് നാച്ചുറൽ ഡിസാസ്റ്റർ മോണിറ്ററിംഗ് സെൽ(KSNDMC) മുന്നറിയിപ്പ് നൽകി. നഗരത്തിലെ എട്ടു സോണുകളിൽ താഴ്ന്ന നിലയിൽ കിടക്കുന്ന അഞ്ചിടത്താണ് വെള്ളപ്പൊക്കം ബാധിക്കാൻ സാദ്ധ്യത എന്നാണ് സന്ദേശത്തിൽ പറയുന്നത്. രാജരാജേശ്വരി നഗർ സോൺ, ഈസ്റ്റ് സോൺ സൗത്ത് സോൺ, മഹാദേവ പുര സോൺ, ബൊമ്മനഹള്ളി സോൺ എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം ബാധിക്കാനുള്ള സാദ്ധ്യത. വെസ്റ്റ് സോണിനേയും ദാസന പുര സോണിനേയും ചെറിയ രീതിയിൽ ബാധിക്കാൻ സാദ്ധ്യതയുണ്ട്.  

Read More
Click Here to Follow Us