പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിന്‍ ഇടിച്ചു രണ്ടു കാട്ടാനക്കുട്ടികള്‍ ചരിഞ്ഞു ..സംഭവം മംഗലാപുരത്തിനടുത്ത് സക്ലെഷ് പൂര് വനാതിര്‍ത്തിയില്‍ ..

ബെംഗലൂരു : പാളം മുറിച്ചു കടക്കുന്ന വേളയില്‍ ട്രയിന്‍ ഇടിച്ചുള്ള ആഘാതത്തില്‍ രണ്ടു കാട്ടാനകുട്ടികള്‍ ചരിഞ്ഞു …ദക്ഷിണ കര്‍ണ്ണാടകയിലെ സക്ലെഷ് പൂര് വനാതിര്‍ത്തിയിലെ ശിരടി ഗട്ട് പ്രദേശത്ത് യാദെകുമേരി റയില്‍വേ സ്റ്റേഷനില്‍ നിന്നും പത്തു കിലോമീറ്റര്‍ നീങ്ങിയാണ്‌ ആനകളുടെ ജഡം കണ്ടെത്തിയത് ..ഞായറാഴ്ച രാത്രിയിലാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍ ..ഒന്‍പതും , പതിനെട്ടും മാസമുള്ള ആനക്കുട്ടികളാണു ചരിഞ്ഞതെന്നു ഫോറെസ്റ്റ് അധികൃതര്‍ പറഞ്ഞു …സംഭവത്തെ കുറിച്ച് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍  റിപ്പോര്‍ട്ട് നല്‍കി ….

Read More

നിപ വൈറസ് ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: നിപാ വൈറസ് ബാധിച്ചവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിപാ വൈറസില്‍ ആശങ്ക വേണ്ടെന്നും മാറ്റിത്താമസിപ്പിച്ചവര്‍ക്ക് നാളെ മുതല്‍ സൗജന്യ കിറ്റ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, നിപ വൈറസിന്‍റെ ഉറവിടം കണ്ടെത്താൻ ആരോഗ്യ വകുപ്പും മൃഗസംരക്ഷണ വകുപ്പും വനം വകുപ്പും ചേർന്ന് പ്രത്യേക പഠനം നടത്താൻ ഇന്ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. ലോകാരോഗ്യ സംഘടനയുടെയും ഐസിഎംആറിന്‍റെയും സഹായത്തോടെ നടത്തുന്ന പഠനത്തിന്‍റെ ഏകോപനച്ചുമതല അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനാണ്. വവ്വാലുകളിൽ വൈറസ് സാന്നിധ്യം കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ്…

Read More

ഭാര്യ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി , കട്ടിലില്‍ നിന്നും മദ്ധ്യവയസ്കന്‍ വീണു മരിച്ചുവെന്ന് വരുത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞത് ഇങ്ങനെ ..!

ബെംഗലൂരു : ഹുബ്ബളിയില്‍ മദ്യപിച്ചു ഗൃഹനാഥന്‍ കട്ടിലില്‍ നിന്നും വീണു മരിച്ച സംഭവം ഭാര്യ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് പ്രഹരിച്ചു കൊലപ്പെടുത്തിയതായി തെളിഞ്ഞു ..തിങ്കളാഴ്ച രാവിലെ ഹുബ്ബളി അശ്വിനി ഹൌസിംഗ് കോളനിയില്‍ ശിവയോഗിയായിരുന്നു അസ്വഭാവിക രീതിയില്‍ മരണപ്പെട്ടതായി പോലീസ് കണ്ടെത്തുന്നത് …രാത്രി കട്ടിലില്‍ നിന്നും വീണ് മരിച്ചതാവാമെന്നാണ് ഭാര്യ, ഭാരതി പോലീസിനോടും അയല്‍ക്കാരോടും വിശദീകരിച്ചത് …എന്നാല്‍ അദ്ദേഹത്തിനെ മൂക്കില്‍ നിന്നും കടുത്ത രക്ത സ്രാവം ബോധ്യപ്പെട്ട പോലീസ് സംശയം തോന്നി ഭാരതിയെ ചോദ്യം ചെയ്തപ്പോള്‍ ആയിരുന്നു കൊലപാതക വിവരം പുറത്തു വരുന്നത് .. ക്രിക്കറ്റ്…

Read More

കുടുംബ വഴക്ക് :ഭാര്യ തന്നെ ഭര്‍ത്താവിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി , അറസ്റ്റിലായത് മാസങ്ങള്‍ നീണ്ട അന്വേഷണത്തിനോടുവില്‍ …

ബെംഗലൂരു : ചിക്കബല്ലാപൂരു യെരനഹള്ളി താലൂക്കില്‍ സന്ജീവപ്പാ (50 വീടിനുള്ളില്‍ മരിച്ച സംഭവുമായി ബന്ധപ്പെട്ടു ഭാര്യയെ പോലീസ് അറസ്റ്റു ചെയ്തു … ഭാര്യ ഗംഗാരത്നയെ (35) ആണ് മാസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ പോലീസ് കുരുക്കിയത് ..സംഭവത്തെ കുറിച്ച് പോലീസ് ഭാഷ്യം ഇങ്ങനെ ..   സംശയ രോഗമായിരുന്നു ഇരുവര്‍ക്കിടയിലുമുള്ള പ്രധാന പ്രശ്നം സന്ജീവപ്പ മദ്യപിച്ചതിന് ശേഷം ദിനവും ഗംഗയുമായി ദിനവും വാക്കേറ്റം നടത്തിയിരുന്നു ..തുടര്‍ന്ന്‍ മര്‍ദ്ധനത്തിലെയ്കും പ്രശ്നങ്ങള്‍ നീണ്ടു ..കഴിഞ്ഞ ഫെബ്രുവരി 10 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടക്കുന്നത് ..മദ്യപിച്ചു വഴക്ക് കൂടിയ…

Read More

സഞ്ജയ് ദത്തിന്‍റെ ജീവിതം ആസ്പദമാക്കിയൊരുക്കിയ സഞ്ജു റിലീസിനൊരുങ്ങുന്നു

സഞ്ജയ് ദത്തിന്‍റെ ജീവിതം ആസ്പദമാക്കിയൊരുക്കിയ സഞ്ജു റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്‍റെ പ്രൊമോഷന്‍ പരിപാടികള്‍ക്ക് രണ്‍ബീറിന് പിന്തുണയുമായി സഞ്ജയ് ദത്തും കൂടെയുണ്ട്. കഴിഞ്ഞ ദിവസം മെഹബൂബ് സ്റ്റുഡിയോയില്‍ നിന്ന് രണ്‍ബീറിനെ ചേര്‍ത്തുപിടിച്ച് പുറത്തിറങ്ങിയ സഞ്ജയ് ദത്തിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാണ്. പ്രൊമോഷണല്‍ സോങിന്‍റെ ഷൂട്ടിനാണ് ഇരുവരും സ്റ്റുഡിയോയില്‍ എത്തിയത്. സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ ത്രീ ഇഡിയറ്റ്‌സ്, പികെയ്ക്ക് ശേഷം രാജ്കുമാര്‍ ഹിറാനി ഒരുക്കുന്ന സിനിമ കൂടിയാണിത്. ഹിറാനിയുടെ ഏറ്റവും മികച്ച ചിത്രമാകും സഞ്ജുവെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. രണ്‍ബീര്‍ ആറ് വ്യത്യസ്ത വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. സഞ്ജയ് ദത്തിന്‍റെ ആദ്യ…

Read More

കർഷക സമരം തുടരുന്നു; പഴം, പച്ചക്കറി വിലയിൽ വന്‍ കുതിപ്പ്

നഗരങ്ങളിലേക്കുള്ള പഴം, പച്ചക്കറി, പാൽ വിതരണം നിർത്തിവച്ച് ഏഴു സംസ്ഥാനങ്ങളിലെ കർഷകർ നടത്തുന്ന സമരം നാലാം ദിവസം പിന്നിട്ടതോടെ വിപണിയിൽ പഴം, പച്ചക്കറി ഉൽപന്നങ്ങളുടെ വിലയിൽ വൻ വർധന. ആദ്യ രണ്ടു ദിവസങ്ങളിലും ലഭ്യതക്കുറവ് വിപണികളിലുണ്ടായിരുന്നില്ലെങ്കിലും ഇന്നലെ അതു പ്രകടമായി. ഉൽപന്നങ്ങളുടെ വരവു നിലച്ചതോടെ ചില്ലറ കച്ചവടക്കാർ വില ഇരട്ടിയാക്കി. പാവയ്ക്ക, വെണ്ടയ്ക്ക, കോളിഫ്ലവർ എന്നിവയുടെ വിലയിൽ വലിയ വർധനവാണുണ്ടായിരിക്കുന്നത്. കർഷക സംഘടനകളുടെ സംയുക്ത സമിതിയായ കിസാൻ ഏക്ത മഞ്ചിന്‍റെയും രാഷ്ട്രീയ കിസാൻ മഹാസംഘിന്‍റെയും നേതൃത്വത്തിൽ മധ്യപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, രാജസ്ഥാൻ, പഞ്ചാബ്, കർണാടക,…

Read More

കൊച്ചി മെട്രോ ജീവനക്കാരെ കൊണ്ടുവന്ന് സമരത്തെ നേരിടാന്‍ ബിഎംആര്‍സിഎല്‍ നീക്കം

നമ്മമെട്രോ സമരത്തെ നേരിടാന്‍ കൊച്ചി മെട്രോ ജീവനക്കാരെ കൊണ്ടുവരാന്‍ ബി എം ആര്‍ സി എല്‍ നീക്കം. വിദഗ്ധ ജീവനക്കാര്‍ ഇല്ലെങ്കില്‍ അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങള്‍ വളരെ രൂക്ഷമായിരിക്കും എന്ന് മാത്രമല്ല കൊച്ചി മെട്രോ ജീവനക്കാരെ കൊണ്ട് നമ്മമെട്രോ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല എന്നും  മെട്രോ ജീവനക്കാരുടെ യുണിയന്‍ (BMREU) പ്രസിഡന്റ്‌ സുര്യ നാരായണ മൂര്‍ത്തി അറിയിച്ചു. സര്‍വീസ് നിലക്കാത്ത വിധത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിവുള്ള ജീവനക്കാരെ ഞങ്ങള്‍ തയ്യാറാക്കി നിര്‍ത്തിയിട്ടുണ്ട് എന്ന് മാത്രമല്ല ,കൊച്ചി മെട്രോ ജീവനക്കാരെയും ഞങ്ങള്‍ എത്തിച്ചിട്ടുണ്ട് എന്നി ബി എം…

Read More

തിയേറ്ററിനകത്ത് 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ തീയേറ്റര്‍ ഉടമക്കെതിരെ കേസെടുത്ത് പോലിസ്;ജാമ്യം ലഭിച്ചു.

മലപ്പുറം: തിയേറ്ററിനകത്ത് 10 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമയ്ക്ക് ജാമ്യം. സ്റ്റേഷന്‍ ജാമ്യത്തിലാണ് തിയേറ്റര്‍ ഉടമ സതീഷിനെ വിട്ടയച്ചത്. വിവരം നല്‍കാന്‍ വൈകിയതും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതുമായിരുന്നു കുറ്റം. നേരത്തെ തിയേറ്റര്‍ ഉടമ ഗിരീഷില്‍ നിന്ന് പൊലീസ് മൊഴി എടുത്തിരുന്നു. പീഡനവിവരം പൊലീസിൽ അറിയിച്ചില്ലെന്ന കുറ്റമാണ് സതീഷിനെതിരെ ചുമത്തിയിട്ടുള്ളത്. സതീഷാണ് ദൃശ്യങ്ങൾ പ്രചരിപ്പിചെന്നും പൊലീസ് വിശദമാക്കി. പീഡനവിവരം പൊലീസിൽ അറിയിച്ചില്ലെന്ന കുറ്റമാണ് സതീഷിനെതിരെ ചുമത്തിയിട്ടുള്ളത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ദൃശ്യം കൈമാറിയതും സതീഷിനെതിരെയുളള കുറ്റമായി ചുമത്തിയിട്ടുണ്ട്. നേരത്തെ പൊലീസിന് വിവരം നല്‍കിയ തിയേറ്റര്‍ ഉടമയെ മന്ത്രിയും മറ്റും അഭിനന്ദിക്കുന്നത് അറിവില്ലായ്മ കൊണ്ടാണെന്ന് ലിബർട്ടി ബഷീർ പറഞ്ഞിരുന്നു.…

Read More

മാസ്ക് ധരിച്ചെത്തിയ അംഗത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി.

തിരുവനന്തപുരം: വര്‍ഷകാല സമ്മേളനത്തിന്‍റെ ആദ്യ ദിനം തന്നെ നിയമസഭയില്‍ ബഹളം. കുറ്റ്യാടി എംഎല്‍എ പാറക്കൽ അബ്ദുള്ള മാസ്ക് ധരിച്ച് സഭയിലെത്തിയതാണ് മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയെയും പ്രകോപിപ്പിച്ചത്.  സര്‍ക്കാരും ജനങ്ങളും ഗൗരവത്തോടെ കാണുന്ന വിഷയത്തെ മാസ്ക് ധരിച്ച് സഭയിലെത്തിയതിലൂടെ അപഹസിക്കുകയാണെന്ന് മുഖ്യമന്ത്രി തന്നെ ആരോപിച്ചു. നിപ വൈറസ് ബാധ സ്ഥിരീകരിച്ചതു മുതല്‍ ആവശ്യമായ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. ആരോഗ്യവകുപ്പ് കാര്യക്ഷമമായ ഇടപെടലാണ് ഇക്കാര്യത്തില്‍ നടത്തുന്നത്. എന്നിട്ടും മാസ്ക് ധരിച്ചെത്തി സ്വയം അപഹാസ്യനാവുകയാണ് എംഎല്‍എ എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. അദ്ദേഹത്തിനു നിപ വൈറസ് ബാധ ഉണ്ടെങ്കിൽ സഭയിൽ വരാൻ പാടില്ലായിരുന്നു എന്നായിരുന്നു…

Read More

നിപ്പ ചതിച്ചു;കേരളത്തിലേക്ക് യാത്രക്കാര്‍ കുറവ്;കര്‍ണാടക-കേരള ആര്‍ ടി സികളുടെ വരുമാനത്തെ ബാധിച്ചു;സ്വകാര്യ ബസുകളുടെയും സ്ഥിതി വ്യത്യസ്തമല്ല.

ബെംഗളൂരു: നിപ്പ രോഗഭീതി ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള സംസ്ഥാനാന്തര ബസ് സർവീസുകളുടെ വരുമാനത്തെയും ബാധിക്കുന്നു. കോഴിക്കോട്, വടകര, തൊട്ടിൽപാലം, പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളിലേക്കുള്ള ബസ് സർവീസുകളിൽ യാത്രക്കാർ കുറവായതോടെ കനത്ത നഷ്ടമാണ് നേരിടുന്നത്. കേരള ആർടിസിയുടെ കോഴിക്കോട്, വടകര, തൊട്ടിൽപാലം സർവീസുകളിൽ കഴിഞ്ഞ രണ്ടാഴ്ചയായി യാത്രക്കാർ കുറവാണ്. സാധാരണഗതിയിൽ വെള്ളിയാഴ്ച സർവീസുകളിലുണ്ടാകുന്ന തിരക്കും ഇത്തവണയുണ്ടായില്ല. കാലി സീറ്റുകളുമായാണ് മിക്ക ബസുകളും സർവീസ് നടത്തിയത്. തിരക്കുള്ള ദിവസങ്ങളിൽ കോഴിക്കോടേക്കു നാല് സ്പെഷൽ ബസുകൾ പതിവാണെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പതിവ് ബസുകളിലെ സീറ്റുകൾ പോലും നിറഞ്ഞിരുന്നില്ല. നാട്ടിൽ…

Read More
Click Here to Follow Us