തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. എഐസിസി ജനറല്‍ സെക്രട്ടറിയും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിംഗിന് പകരമാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമനം. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വസതിയില്‍ ചെന്ന് കണ്ടതിനുശേഷമാണ് അദ്ദേഹം എഐസിസി ഓഫീസില്‍ എത്തിയത്. ആന്ധ്രയുടെ ചുമതലയാണു ജനറല്‍ സെക്രട്ടറിയായി ദേശീയ നേതൃത്വം ഉമ്മന്‍ ചാണ്ടിയെ ഏല്‍പ്പിച്ചിരിക്കുന്നത്. അതേസമയം ആന്ധ്രാപ്രദേശിന്‍റെ ചുമതല വെല്ലുവിളിയുള്ളതാണെന്നും കോണ്‍ഗ്രസ് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
Read MoreMonth: June 2018
ഡ്രൈവര്‍മാരുടെ പരാതിയില്‍ ഓല, ഊബർ വെബ്ടാക്സി കമ്പനികൾക്കെതിരെ അന്വേഷണത്തിനു സർക്കാർ ഉത്തരവിട്ടു;ലക്ഷ്യം മുന്‍പ് പ്രവര്‍ത്തനം നിര്‍ത്തിവച്ച മുഖ്യമന്ത്രിയുടെ ഉടമസ്ഥതയിലുള്ള നമ്മ ടൈഗര്‍ തിരിച്ചു കൊണ്ടുവരല്‍ തന്നെ?
ബെംഗളൂരു : തുച്ഛമായ വേതനമേ ലഭിക്കുന്നുള്ളൂ എന്ന ഡ്രൈവർമാരുടെ പരാതിയിൽ ഓല, ഊബർ ഉൾപ്പെടെയുള്ള വെബ്ടാക്സി കമ്പനികൾക്കെതിരെ അന്വേഷണത്തിനു സർക്കാർ. കമ്പനികൾക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഗതാഗതവകുപ്പിനു നിർദേശം നൽകി. ഡ്രൈവർമാർക്കു മാന്യമായ വേതനം നൽകാതെ കൊള്ളലാഭം ഉണ്ടാക്കുന്നതായാണ് വെബ്ടാക്സി കമ്പനികൾക്കെതിരായ പരാതി. ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കേണ്ടതുണ്ട്. കമ്പനി പ്രതിനിധികൾക്ക് അവരുടെ പ്രശ്നങ്ങൾ പങ്കുവയ്ക്കാനും അവസരം നൽകണമെന്നും കുമാരസ്വാമി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. തിരക്കേറിയ സമയങ്ങളിൽ അമിത നിരക്ക് ഈടാക്കുന്ന സർജ് പ്രൈസിങ് ചോദ്യം ചെയ്ത് ഗതാഗതവകുപ്പ്…
Read Moreഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം കേരളത്തില്‍ നടക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് മത്സരം നടക്കുക.
തിരുവനന്തപുരം: ഇന്ത്യ-വെസ്റ്റിന്‍ഡീസ് മത്സരം കേരളത്തില്‍ നടക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് മത്സരം നടക്കുക. ബിസിസിഐയുടെ ടൂര്‍ & ഫിക്‌സ്‌ചേഴ്‌സ് കമ്മറ്റിയുടെതാണ് തീരുമാനം. ഇതോടെ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിനം കേരളത്തിന് കിട്ടുമെന്ന പ്രതീക്ഷ പാളി. പരമ്പരയിലെ അഞ്ചാം മത്സരമായിരിക്കും കാര്യവട്ടത്ത് നടക്കുക. പകലും രാത്രിയുമായി നടക്കുന്ന മത്സരം ഉച്ചയ്ക്ക് 1.30നു ആരംഭിക്കും. മത്സരം കൊച്ചിയില്‍ നടത്താനുള്ള തീരുമാനം വിവാദത്തിലായിരുന്നു. കൊച്ചിയില്‍ മത്സരം നടത്താനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധം വ്യാപകമായതോടെയാണ് തിരുവനന്തപുരത്തേക്ക് മാറ്റിയത്. കൊച്ചി കലൂര്‍ സ്‌റ്റേഡിയം ഫുട്‌ബോള്‍ മത്സരത്തിനു വേണ്ടി ഒരുക്കിയതിനാല്‍ ക്രിക്കറ്റ് നടത്തുന്നത് ടര്‍ഫിന് കേടുപാടുണ്ടാക്കുമെന്ന്…
Read Moreമോട്ടോ ജി6, മോട്ടോ ജി6 പ്ലേ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു
മോട്ടറോള മോട്ടോ ജി6, മോട്ടോ ജി6 പ്ലേ സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഈ ഫോണുകളുടെ അവതരണം നടന്നത്. 18:9 ഫുള്‍ വ്യൂ ഫോണുകളാണ് ഇവരണ്ടും. പ്രീമിയം ഫ്രണ്ട് ഗ്ലാസ് ഡിസൈനില്‍ എത്തുന്ന ജി6ന്‍റെ പിന്നില്‍ ഇരട്ട ക്യാമറ സെറ്റപ്പ് നല്‍കിയിട്ടുണ്ട്. മിഡ് റേഞ്ച് വിലയിലാണ് ഇരുഫോണുകളും എത്തുന്നത്. അതിനാല്‍ തന്നെ വിപണിയിലെ ഷവോമി, അസ്യൂസ് തുടങ്ങിയ മിഡ് റേഞ്ച് വമ്പന്മാര്‍ക്ക് ലെനോവയുടെ കീഴിലുള്ള ഈ മോട്ടോ ബ്രാന്‍റുകള്‍ വെല്ലുവിളിയാകും. ജി6, ജി6 പ്ലേ എന്നിവ 5.7 ഇഞ്ച് ഡിസ്പ്ലേയിലാണ്…
Read Moreവായ്പാ നയം പ്രഖ്യാപിച്ചു; ഭവന, വാഹന വായ്പാ നിരക്കുകള്‍ ഉയര്‍ന്നേക്കും
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചു. റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം ഉയര്‍ത്തി. ഇതോടെ റിപ്പോ 6.25 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 6 ശതമാനമായും ഉയര്‍ന്നു. സിആര്‍ആര്‍ നിരക്ക് നാലു ശതമാനത്തില്‍ തുടരും. ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സമിതി മൂന്നുദിവസം നീണ്ടുനിന്ന യോഗത്തിനുശേഷമാണ് തീരുമാനമെടുത്തത്. അസംസ്‌കൃത എണ്ണവില വര്‍ധിക്കുന്ന സാഹചര്യം ഭാവിയിലും വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് ആര്‍ബിഐ വിലയിരുത്തുന്നു. ആര്‍ബിഐ നിരക്ക് ഉയര്‍ത്തിയതോടെ വായ്പ പലിശ നിരക്കുകള്‍ വര്‍ധിക്കും. നാലര വര്‍ഷത്തിനിടെ ഇതാദ്യമായാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്.…
Read Moreമന്ത്രിമാരുടെ വകുപ്പുകൾ ഇന്നു പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി
ബെംഗളൂരു : മന്ത്രിമാരുടെ വകുപ്പുകൾ ഇന്നു പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിയും ഉപമുഖ്യമന്ത്രി ഡോ.ജി.പരമേശ്വരയും. മന്ത്രിമാരുമായി വിധാൻ സൗധയിൽ യോഗം ചേർന്ന ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വകുപ്പുകൾ വിഭജിക്കുന്നതു സംബന്ധിച്ച് കോൺഗ്രസിനും ജനതാദൾ എസിനും ഇടയ്ക്ക് ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾ ഇരുവരും തള്ളി. ഭിന്നതകൾക്ക് ഇടം കൊടുക്കാതെ ജനങ്ങളുടെ വിശ്വാസം ഉറപ്പിച്ച്, സർക്കാരിനെ മുന്നോട്ടു കൊണ്ടുപോകുമെന്നു കുമാരസ്വാമി പറഞ്ഞു. സംശുദ്ധ ഭരണം കാഴ്ചവയ്ക്കാമെന്ന് ഉറപ്പുണ്ട്. സഖ്യ സർക്കാരിൽ തർക്കങ്ങൾ ഉടലെടുക്കുന്നതു സ്വാഭാവികമാണ്. അതിനാലാണ് മന്ത്രിസഭാ വികസനം അൽപം വൈകിയത്. എന്നാൽ ഈ സർക്കാർ…
Read Moreമന്ത്രിസഭയിൽ സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് അതൃപ്തരായ പന്ത്രണ്ടോളം കോൺഗ്രസ് എംഎൽഎമാർ നഗരത്തിലെ ഒരു ഹോട്ടലിൽ യോഗം ചേര്‍ന്നു.
ബെംഗളൂരു : മന്ത്രിസഭയിൽ സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് അതൃപ്തരായ പന്ത്രണ്ടോളം കോൺഗ്രസ് എംഎൽഎമാർ നഗരത്തിലെ ഷാങ്ഗ്രിലാ ഹോട്ടലിൽ യോഗം ചേർന്നതായി സൂചന. ഇന്നലെ രാവിലെമുതൽ വിധാൻസൗധയ്ക്കു മുന്നിലും ക്വീൻസ് റോഡിലെ കർണാടക പിസിസി ആസ്ഥാനത്തിനു മുന്നിലും വിവിധ നേതാക്കളുടെ അനുയായികൾ പ്രതിഷേധവുമായി സജീവമായിരുന്നു. ബെളഗാവി യമകൺമാറാടിയിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ സതീഷ് ജാർക്കിഹോളി, കോൺഗ്രസ് പ്രാഥമികാംഗത്വം രാജിവച്ചേക്കുമെന്ന ഭീഷണിയാണു മുഴക്കുന്നത്. ഇദ്ദേഹത്തിന്റെ അനുയായികൾ ഇന്നലെ ബെളഗാവിയിൽ വഴിതടഞ്ഞു പ്രതിഷേധിച്ചു. അണികളുമായി ചർച്ച നടത്തിയശേഷം അടുത്ത നീക്കത്തെക്കുറിച്ചു തീരുമാനമെടുക്കുമെന്നും സതീഷ് ജാർക്കിഹോളി വ്യക്തമാക്കി. കോൺഗ്രസിന്റെ മുതിർന്ന നേതാവ്…
Read Moreട്രെയിനില്‍ ലഗേജ് കൂടിയാല്‍ ഇനി സൂക്ഷിക്കുക! നിലവിലെ ചാര്‍ജിന്‍റെ ആറിരട്ടിയാകും ഇനി റെയിവേ പിഴ ഈടാക്കുന്നത്.
ലഗേജ് കൂടിയാല്‍ വിമാനയാത്ര വേണ്ട ട്രെയിനില്‍ പോകാം എന്നുചിന്തിക്കുന്നവര്‍ ഇനിമുതല്‍ സൂക്ഷിക്കുക. അനുവദിച്ചിരിക്കുന്ന അളവിനേക്കാള്‍ ലഗേജ് കൂടിയാല്‍ നിലവിലെ ചാര്‍ജിന്‍റെ ആറിരട്ടിയാകും ഇനി റെയിവേ പിഴ ഈടാക്കുന്നത്. ഒരുപാട് ലഗേജുമായി ആള്‍ക്കാര്‍ യാത്ര ചെയ്യുന്നുവെന്നും അതുമൂലം ഒരുപാട് ബുദ്ധിമുട്ടുകള്‍ മറ്റുള്ളവര്‍ക്ക് നേരിടേണ്ടി വരുന്നുവെന്നും കാണിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണു നിയന്ത്രണം ശക്തമാക്കാന്‍ ഇങ്ങനൊരു തീരുമാനവുമായി റെയില്‍വേ മുന്നോട്ടുവന്നത്. അധിക ലഗേജുമായി സഞ്ചരിക്കുന്നവര്‍ക്ക് നിലവിലെ ചാര്‍ജിന്‍റെ ആറിരട്ടിയായിരിക്കും ഇനി പിഴ. നിലവിലെ വ്യവസ്ഥ പ്രകാരം ലഗേജിന്‍റെ ഭാരത്തിന്‍റെ കണക്ക് സ്ലീപ്പര്‍ ക്ലാസില്‍ 40 കിലോഗ്രാമും,…
Read Moreഒരു ദിവസം..നാല് ചിത്രങ്ങള്‍..ബിഎംസെഡ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ദിവസവും വേദിയും പ്രഖ്യാപിച്ചു..ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ആരംഭിച്ചു..പാസ് ഉറപ്പാക്കുക.
ബെംഗളൂരു :നഗരത്തിലെ മലയാളി കളുടെ അറിയപ്പെടുന്ന ഫേസ്ബുക്ക് കൂട്ടായ്മയായ “ബാംഗ്ലൂര്‍ മലയാളി സോണ്‍”ന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള ജൂലൈ 8 ന് ശാന്തി നഗറിലെ സ്റ്റുഡന്റ് ക്രൈസ്റ്റ് മൂവ്മെന്റ് ഹാളില്‍ നടക്കും. നാല് സിനിമകള്‍ പ്രദര്‍ശിപ്പിക്കും . A Tiger : An Old Hunters Tale (Korean) Directed by : Park Hoon-jung Written by : Park Hoon-jung Starring : Choi Min-shik Music by: Jo Yeong-wook Release date : December 17, 2015 Country : South Korea Language…
Read Moreപ്രണബ് മുഖര്‍ജി ഇന്ന് ആര്‍എസ്എസ് പരിപാടിയില്‍; എതിര്‍പ്പുമായി മകള്‍ ഷര്‍മിസ്ത മുഖര്‍ജി
ന്യൂഡല്‍ഹി: നാഗ്പുരിലെ ആര്‍എസ്എസ് പരിപാടിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്നു പ്രസംഗിക്കാനിരിക്കെ എതിര്‍പ്പുമായി അദ്ദേഹത്തിന്‍റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിസ്ത മുഖര്‍ജി രംഗത്തെത്തി. ബിജെപിക്കും ആര്‍എസ്എസിനും തെറ്റായ കഥകളുണ്ടാക്കാന്‍ പ്രണബ് മുഖര്‍ജി അവസരമൊരുക്കുകയാണ് ചെയ്യുന്നതെന്ന് മകള്‍ ട്വിറ്ററില്‍ കുറിച്ചു. ഇത് ഒരു തുടക്കമാണെന്നും പ്രണബിനോട് മകള്‍ ഉപദേശിക്കുന്നുണ്ട്. .@CitiznMukherjee By going 2 Nagpur, u r giving BJP/RSS full handle 2 plant false stories, spread falls rumours as 2day & making it somewhat believable.…
Read More