താമരശ്ശേരി ചുരത്തിൽ താൽക്കാലികമായ വാഹന നിയന്ത്രണം.

ബെംഗളൂരു : താമരശ്ശേരി ചുരത്തിലുടെയുള്ള യാത്രകൾക്ക് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തിയതായി കോഴിക്കോട് ജില്ലാ കളക്ടർ യു വി ജോസ് അറിയിച്ചു. ഇന്ന് മഴയില്ലെങ്കിൽ കാറുകൾക്ക് കടന്നു പോകാൻ കഴിയുമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ നിഗമനം. റോഡ് പുനരുദ്ധാരണ പ്രവൃത്തികൾ യുദ്ധകാല അടിസ്ഥാനത്തിൽ ചെയ്ത് തീർക്കാൻ ധാരണയായതായും ജില്ലാ കളക്ടർ അറിയിച്ചു.

Read More

അതിശക്തമഴയ്ക്ക് സാദ്ധ്യതയെന്ന്‍ മുന്നറിയിപ്പ്, മണ്ണിടിച്ചിലിൽ ഒറ്റപ്പെട്ട് വയനാട്

കോഴിക്കോട്: കേരളത്തിന്‍റെ വടക്കന്‍ ജില്ലകളില്‍ തുടരുന്ന കനത്തമഴയില്‍ കോഴിക്കോടിന്‍റെ കിഴക്കന്‍ മേഖലകളില്‍ ഉരുള്‍പൊട്ടലും, മഴവെള്ളപ്പാച്ചിലും. താമരശ്ശേരിയില്‍ ഒന്‍പതു വയസുകാരി ഉള്‍പ്പടെ മൂന്ന്‍ കുട്ടികള്‍ മരിച്ചു. കേരളത്തില്‍ ഇന്നുമുതല്‍ ഈ മാസം 18വരെ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പില്‍ പറയുന്നു. ജനങ്ങളെ ബോധവാന്മാരാക്കുന്നതിനായി…

Read More

താമരശേരി ഉരുള്‍പൊട്ടല്‍; മരണം മൂന്ന് കവിഞ്ഞു

കോഴിക്കോട്: താമരശേരി കരിഞ്ചോല കട്ടിപ്പാറയില്‍ കനത്ത മഴയെ തുടര്‍ന്ന‍ുണ്ടായ ഉരുള്‍പ്പൊട്ടലില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. അവസാനമായി രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത രണ്ട് പേരുടെയും മരണം സ്ഥിരീകരിച്ചു. നേരത്തെ മരിച്ച കരിഞ്ചോല സ്വദേശി അബ്ദുൾ സലീമിന്‍റെ മകൾ ദിൽനയുടെ സഹോദരനും മറ്റൊരാളുമാണ് മരിച്ചത്. തെരച്ചില്‍ ഒരു കുട്ടിയെ കൂടി കണ്ടെത്തിയിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഒമ്പത് പേരെ ഇനിയും കണ്ടെത്താനുണ്ട്.

Read More

ബെംഗളൂരു-കണ്ണൂർ പാതയിൽ ഒരു മാസത്തേക്ക് വാഹന നിരോധനം.

ബെംഗളൂരു: ഉരുൾപൊട്ടലിൽ റോഡ് തകർന്ന് പോയതിനാൽ മാക്കൂട്ടം -പെരുമ്പാടി ചുരം പാത താൽക്കാലികമായി അടച്ചു. മൈസൂരു-തലശ്ശേരി സംസ്ഥാനാന്തര പാതയിൽ കുടക് ജില്ലയിലെ പെരുമ്പാടിക്കും മാക്കൂട്ടത്തിനും ഇടയിൽ ജൂലൈ 12 വരെയാണ് ഗതാഗതം നിരോധിച്ചത്. ഇതിന് പകരമായി കുടക് ജില്ലാ ഭരണകൂടം നിർദ്ദേശിച്ച ബദൽ പാതയിലും ഇന്നലെ വൈകുന്നേരം പാലം തകർന്നു വീണതോടെ ഗതാഗതം സ്തംഭിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ഉരുൾ പൊട്ടലിൽ മാക്കൂട്ടം ചുരം റോഡ് ഒലിച്ച് പോയിരുന്നു. പുഴ റോഡിലേക്ക് കയറി ഒലിച്ചതോടെ റോഡിന്റെ ടാറിംഗ് കാണാം എന്നാൽ അടിഭാഗം പൊള്ളയായ രീതിയിൽ ആയി…

Read More

റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളിന് ആവേശോജ്വല തുടക്കം. സൗദി അറേബ്യയെ റഷ്യന്‍ ചെമ്പട ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കു തോൽപിച്ചു

മോസ്‌കോ: ലുഷിന്‍സ്‌കി സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ റഷ്യന്‍ താണ്ഡവമാണ് കണ്ടത്. സൗദി അറേബ്യയെ റഷ്യന്‍ ചെമ്പട ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്കു പരാജയപ്പെടുത്തുകയായിരുന്നു. റഷ്യയ്ക്കുവേണ്ടി ചെറിഷേവ് രണ്ടും ഗസിൻസ്കി, സ്യൂബ, ഗൊളോവിൻ എന്നിവർ ഓരോ ഗോൾ വീതവും നേടി. അവസാന രണ്ട് ഗോളുകളും ഇഞ്ചുറി ടൈമിലാണ് സൗദി വഴങ്ങിയത്. റഷ്യ നേടിയ അഞ്ചിൽ മൂന്ന് ഗോളുകളും പകരക്കാരുടെ വകയായിരുന്നു എന്നതും ശ്രദ്ധേയമാണ്. ഒന്നാംപകുതിയില്‍ രണ്ടു ഗോളുകളുടെ ലീഡുമായി കളംവിട്ട റഷ്യ രണ്ടാംപകുതിയില്‍ മൂന്നു ഗോളുകള്‍ കൂടി അടിച്ചുകൂട്ടി എതിരാളികളെ നിലംപരിശാക്കി. റഷ്യയും സൗദിയും തമ്മിലുള്ള പോര്…

Read More

കള്ളക്കടത്തുകാരുടെ സിനിമാ സ്റ്റൈലിലുള്ള നീക്കങ്ങൾ പൊളിച്ച് കസ്റ്റംസ് ;വിമാനത്തിൽ ഒളിപ്പിച്ച് കടത്താൻ നോക്കിയ ഒന്നര കിലോ സ്വർണം പിടികൂടി;

ബെംഗളൂരു ∙ വിമാനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണം ഹൈദരാബാദിൽ പിടികൂടി. ദുബായിൽ നിന്നുള്ള യാത്രക്കാരൻ ബെതിറെഡ്ഡി, ബെംഗളൂരുവിൽനിന്നു കയറിയ സമുദ്ര റെഡ്ഡി എന്നിവരാണ് 45 ലക്ഷത്തോളം രൂപയുടെ സ്വർണവുമായി പിടിയിലായത്. വിദേശത്തുനിന്നു സ്വർണവുമായി കയറുന്നയാൾ സീറ്റിനടിയിൽ ഒളിപ്പിക്കുകയും ഇതു പിന്നീടു ബെംഗളൂരുവിൽനിന്നു കയറുന്ന ആഭ്യന്തര യാത്രക്കാരൻ പുറത്ത് എത്തിക്കുകയും ചെയ്യുക എന്നരീതിയിലായിരുന്നു ഇവരുടെ പദ്ധതിയെന്നു കസ്റ്റംസ് ഉദ്യോഗസ്ഥർ പറഞ്ഞു. രഹസ്യ വിവരത്തെ തുടർന്ന് ബെതിറെഡ്ഡിയെ തടഞ്ഞ കസ്റ്റംസുകാർ ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് സ്വർണക്കടത്തിനെക്കുറിച്ച് വിവരം ലഭിച്ചത്.ഹൈദരാബാദിൽ എത്തിയ വിമാനത്തിൽ…

Read More

സൗദി അറേബ്യക്ക് ഗോൾമഴയിൽ കുതിർന്ന സ്വീകരണം നൽകി ആതിഥേയർ; റഷ്യയുടെ വിജയം 5-0 ന്.

മോസ്‌കോ: ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ റഷ്യ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. സൗദി അറേബ്യയെ ഏകപക്ഷീയമായ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് റഷ്യ തുടങ്ങിയത്. യൂറി ഗാസിന്‍സ്‌കി, ഡെനിസ് ചെറിഷേവ്, അര്‍ട്ടം സ്യൂബ, അലക്‌സാണ്ടര്‍ ഗോലോവിന്‍  എന്നിവരാണ് റഷ്യയുടെ ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ 12ാം മിനിറ്റില്‍ 2018 ലോകകപ്പിലെ ആദ്യ ഗോള്‍ പിറന്നു. റഷ്യയുടെ ഭാവിതാരം അലക്‌സാണ്ടര്‍ ഗോലോവിന്‍ ഉയര്‍ത്തി നല്‍കിയ പന്ത് ഗാസിന്‍സ്‌കി അതി മനോഹരമായി സൗദിയുടെ വലയിലേക്ക് കുത്തിയിട്ടു. ഇതോടെ തുടക്കത്തില്‍ ആക്രമിച്ച് കളിച്ച സൗദി തണുത്തു. 28ാം മിനിറ്റില്‍ രണ്ടാം ഗോളും…

Read More

ഇതുവരെയും മാസപ്പിറവി ദൃശ്യമായില്ല, ബെംഗളൂരുവിൽ ചെറിയ പെരുന്നാൾ ശനിയാഴ്ച.

ബെംഗളുരു:കർണ്ണാടകയിൽ ഇതുവരേയും ശവ്വാൽ മാസപിറവി ദൃശ്യമാകാത്തതിനാൽ ശനിയാഴ്ചയായിരിക്കും ചെറിയ പെരുന്നാൾ എന്ന് ഹിലാൽ കമ്മറ്റി അറിയിച്ചു.

Read More

ബെംഗളൂരുവാർത്തയും ഫ്യുച്ചെര്‍ ടെക് കൺ‍സെല്‍ട്ടെന്‍സിയും ചേര്‍ന്ന് നടത്തുന്ന ലോകകപ്പ്‌ പ്രവചന മത്സരത്തില്‍ പങ്കെടുക്കൂ സ്മാര്‍ട്ട്‌ ഫോണ്‍ സമ്മാനമായി നേടൂ..

പ്രിയ വായനക്കാരെ, ബെംഗളൂരു വാർത്ത അതിന്റെ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന ഘട്ടത്തില്‍ ഇതുവരെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടെ നില്‍ക്കുകയും സഹകരിക്കുകയും ചെയ്ത എല്ലാ വായനക്കാര്‍ക്കും നന്ദി പറയുന്നതോടൊപ്പം ഒരു മത്സരം കൂടി സംഘടിപ്പിക്കുകയാണ്. ലോകകപ്പ്‌ ഫുട്ബാള്‍ മലയാളികള്‍ക്ക് എന്നും ഒരു വികാരമാണ്, ബെംഗളൂരു മലയാളികളും അതില്‍ നിന്ന് ഒട്ടും വ്യത്യസ്തരല്ല.ഇനി കാല്‍ പന്ത് കളിയെ സ്നേഹിക്കുന്നവരുടെ  എല്ലാം കണ്ണും കാതും റഷ്യയിലേക്കാണ് …കാല്‍ പന്തുകളിയുടെ ആവേശത്തില്‍ ഞങ്ങളും പങ്കു ചേരുകയാണ്.. ബെംഗളൂരുവാര്‍ത്ത‍യും ഫ്യുച്ചെര്‍ ടെക് കൺ‍സെല്‍ട്ടെന്‍സിയും ചേര്‍ന്ന് നടത്തുന്ന ലോകകപ്പ്‌ പ്രവചന മത്സരത്തിലേക്ക് എല്ലാ വായനക്കാരെയും…

Read More

റംസാൻ അവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി.യുടെ 16 സ്പെഷ്യലുകള്‍..

ബെംഗളൂരു: റംസാൻ അവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. രണ്ടുദിവസങ്ങളിലായി ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് 16 പ്രത്യേക സർവീസുകൾ നടത്തും. ഇതു കൂടാതെ മൈസൂരുവിൽനിന്ന് അഞ്ചു സർവീസുകളും നടത്തുന്നുണ്ട്. 14, 15 തീയതികളിലാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. അവധിക്കുശേഷം 17-ന് കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും മൈസൂരുവിലേക്കുമായി 16 പ്രത്യേക സർവീസുകളും നടത്തുന്നുണ്ട്. പ്രത്യേക ബസുകളിലെ റിസർവേഷൻ പുരോഗമിക്കുകയാണ്. ഇത്തവണ അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് മുൻവർഷങ്ങളിലേതുപോലുള്ള തിരക്ക് അനുഭവപ്പെടുന്നില്ല. മലബാർ ഭാഗങ്ങളിലേക്കാണ് തിരക്ക് കുറവുള്ളത്. അതിനാൽ കണ്ണൂർ, പയ്യന്നൂർ ഭാഗങ്ങളിലേക്ക് കർണാടക ആർ.ടി.സി. ഇതുവരെ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടില്ല. വരും ദിവസങ്ങളിൽ മലബാർ ഭാഗങ്ങളിലേക്കുള്ള…

Read More
Click Here to Follow Us