സൌജന്യ ചികിത്സയുമായി അമൃത ചാരിറ്റബിള്‍ ആശുപത്രി ഉത്ഘാടനം ചെയ്തു.

ബെംഗളൂരു : ബെംഗളൂരുവിലെ മാതാ അമൃതാനന്ദമയി മഠത്തിന്റെ നിയന്ത്രണത്തിൽ ആരംഭിച്ച അമൃത ചാരിറ്റബിൾ ആശുപത്രിയുടെ ഉദ്ഘാടനം എസ്.ടി. സോമശേഖർ എംഎൽഎ നിർവഹിച്ചു. സ്വാമി അമൃതഗീതാനന്ദ പുരി അധ്യക്ഷത വഹിച്ചു. കുമ്പളഗോഡ് പഞ്ചായത്ത് ചെയർമാൻ ചിക്ക രാജു, പഞ്ചായത്തംഗം നരസിംഹ മൂർത്തി, താലൂക്ക് പഞ്ചായത്തംഗം കൃഷ്ണപ്പ എന്നിവർ പങ്കെടുത്തു. കുമ്പളഗോഡ് കനിമിനിക്കെ ഗ്രാമത്തിലാണ് 20 പേർക്ക് കിടത്തിചികിൽസ അടക്കമുള്ള സൗകര്യങ്ങളുമായി ആശുപത്രി പ്രവർത്തനമാരംഭിച്ചത്. ജൂലൈ രണ്ടുമുതൽ പ്രവേശനം ആരംഭിക്കുന്ന ആശുപത്രിയിൽ ഗ്രാമീണർക്കു ചികിൽസയും മരുന്നും സൗജന്യമാണ്. ഭാവിയിൽ 500 കിടക്കകളുള്ള സൂപ്പർ സ്പെഷ്യൽറ്റി വിഭാഗവും ആരംഭിക്കും.…

Read More

ബാങ്കിൽനിന്ന് അഞ്ചുലക്ഷം രൂപ വായ്പയെടുത്ത് കൃഷിയിറക്കി;അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നപ്പോള്‍ കൃഷി മുഴുവന്‍ വെള്ളം കയറി നശിച്ചു;അലറിക്കരഞ്ഞ കര്‍ഷകന്‍ വെള്ളത്തിലേക്ക്‌ എടുത്ത് ചാടി;ആത്മഹത്യയല്ലാതെ മറ്റെന്താണ് ഈ കര്‍ഷകന് മുന്‍പില്‍ ഉള്ളത് ?

മൈസൂരു :കര്‍ഷകരുടെ ആത്മഹത്യ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഒരു പുതിയ വാര്‍ത്ത‍ അല്ലാതായിരിക്കുന്നു,കര്‍ണാടകയിലെ സ്ഥതി ഒട്ടും വ്യത്യസ്തമല്ല.അതിന്റെ ഒരു നേര്‍ചിത്രമാണ് മുന്‍ മുഖ്യമന്ത്രിയുടെ മകന്റെ മണ്ഡലമായ മായ വരുണ യിലും സംഭവിച്ചത്. നെൽക്കൃഷി വെള്ളം കയറി നശിച്ചത് കണ്ട് ഹൃദയം തകര്‍ന്ന് ജീവനൊടുക്കാൻ ഒരുങ്ങിയ കർഷകനെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തുക ആയിരുന്നു . നഞ്ചൻഗുഡ് താലൂക്കിലെ കുപ്പാരവല്ലി ഗ്രാമത്തിലെ ബസവയ്യയാണു നെൽപാടത്തിലെ വെള്ളക്കെട്ടിൽ മുങ്ങിമരിക്കാൻ ഒരുങ്ങിയത്. കബനി ഡാമിന്റെ ഷട്ടറുകൾ തുറന്നതോടെ ഗ്രാമത്തിലെ ഏക്കർകണക്കിനു നെൽക്കൃഷിയാണു വെള്ളത്തിലായത്. ബസവയ്യ നാല് ഏക്കർ വയലിലാണു കൃഷിയിറക്കിയിട്ടുള്ളത്.…

Read More

കഴുത്തിലേയും തലയിലേയും കാന്‍സര്‍:ഫലപ്രദമായ പ്രതിവിധിയുമായി ടാറ്റ ആശുപത്രിയും ബയോകോണും

ബെംഗളൂരു :കഴുത്തിലേയും തലയിലേയും കാന്‍സര്‍ ചികിത്സയ്ക്ക് ഫലപ്രദമായ പ്രതിവിധി ബയോകോണ്‍ വികസിപ്പിെച്ചടു ത്തു. മുംബൈ ടാറ്റാമെമ്മോറിയല്‍ ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു ഗവേഷണ പഠനങ്ങള്‍. തെറാപ്യൂട്ടിക് മോണോക്ലോണല്‍ ആന്‍റി ബോഡിയാണ് നിമോറ്റ്സുമാബ്. ചിക്കാഗോയില്‍ കഴിഞ്ഞ  ആഴ്ച നടന്ന അമേരിക്കന്‍  സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ഓങ്കോളജി വാര്‍ഷികസമ്മേളനത്തില്‍ ബയോകോ ണിന്‍റെ ബയോളജിക് മോളിക്യൂള്‍ നിമോറ്റ്സുമാബിന്‍റെ ഫലെത്ത പ്പറ്റി സമഗ്രമായ ചര്‍ ച്ച നടക്കുകയുണ്ടായി. ഏഷ്യയിലെ പ്രഥമ ബയോഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ബയോകോണിന്‍റെ മെഡിക്കല്‍ ഓങ്കോളജി തലവന്‍  ഡോ.കുമാര്‍ പ്രഭാഷിന്‍റെ നേതൃത്വ ത്തില്‍ മുംബൈ ടാറ്റാ മെമ്മോറിയല്‍  ആശുപത്രിയില്‍ നിന്നുള്ള ഒരു സംഘം ഡോക്ടര്‍മാരാണ് അമേരിക്കന്‍  സൊസൈറ്റി…

Read More

ആറു കോച്ചുള്ള ആദ്യ നമ്മ മെട്രോ ട്രെയിൻ ഈ വെള്ളിയാഴ്ച മുതല്‍ ഓടിത്തുടങ്ങും;ആദ്യത്തെ ട്രെയിന്‍ പര്‍പ്പിള്‍ ലൈനില്‍;സ്ത്രീകള്‍ക്ക് പ്രത്യേക കമ്പാര്‍ട്ട്മെന്റ്.

ബെംഗളൂരു : ആറു കോച്ചുള്ള ആദ്യ നമ്മ മെട്രോ ട്രെയിൻ വാണിജ്യ സർവീസ് തുടങ്ങാൻ റെയിൽവേ ബോർഡ് അനുമതി നൽകി.ഈ വെള്ളിയാഴ്ച മുതല്‍ ഓടിത്തുടങ്ങും.  ഏറ്റവുമധികം തിരക്കുള്ള മൈസൂരു – ബയ്യപ്പനഹള്ളി (പർപ്പിൾ ലൈൻ) റൂട്ടിൽ ആണ്ലെ ആദ്യ ട്രെയിന്‍. ആദ്യ കോച്ച് സ്ത്രീകൾക്കു മാത്രമായി മാറ്റിവയ്ക്കും. ഓഫിസ് സമയങ്ങളിൽ വൻ തിരക്ക് അനുഭവപ്പെടുന്ന റൂട്ടിൽ ആറു കോച്ച് ട്രെയിൻ യാത്രക്കാർക്ക് ആശ്വാസമാകും. നിലവിലെ മൂന്നു കോച്ച് ട്രെയിനിൽ ഒരേസമയം 975 പേർക്കേ യാത്രചെയ്യാനാകൂ. എന്നാൽ, ആറു കോച്ച് ട്രെയിനിൽ 2000 പേർക്കു കയറാം.…

Read More

“കർണാടകയിൽ ഒരു നായ കൊല്ലപ്പെട്ടാൽ മോദി എന്തിനു പ്രതികരിക്കണം?” ഗൌരി ലങ്കേഷിനെ കുറിച്ചുള്ള പ്രമോദ് മുതലിക്കിന്റെ പരാമര്‍ശം വിവാദമാകുന്നു.

ബെംഗളൂരു : എന്നും വിവാദങ്ങളുടെ തോഴനാണ് ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക്.മംഗലാപുരത്ത് പ്രണയ ദിനത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ അക്രമണ  ങ്ങളിലൂടെയാണ് പ്രമോദ് മുത്തലിക്കും അദ്ധേഹത്തിന്റെ കുപ്രസിദ്ധമായ ശ്രീരാമ സേനയും വാര്‍ത്തകളില്‍ നിറഞ്ഞു തുടങ്ങിയത്. കൊല്ലപ്പെട്ട  മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക്  വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ‘‘കോൺഗ്രസ് ഭരിച്ചപ്പോൾ കർണാടകയിലും മഹാരാഷ്ട്രയിലും രണ്ടു വീതം കൊലപാതകങ്ങൾ നടന്നു. അന്ന് ആരും മിണ്ടിയില്ല. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോൾ പ്രധാനമന്ത്രി പ്രതികരിച്ചില്ലെന്നായിരുന്നു വിമർശനം. കർണാടകയിൽ ഒരു നായ കൊല്ലപ്പെട്ടാൽ മോദി എന്തിനു പ്രതികരിക്കണം?’’,…

Read More

മണ്ണിടിച്ചിൽ മൂലം റോഡുകളുടെ വീതികുറഞ്ഞു;റദ്ദാക്കിയ മൾട്ടി ആക്സിൽ ബസുകൾക്ക് പകരം എക്സ്പ്രെസുകൾ;ഉത്തര കേരളത്തോടുള്ള കെഎസ്ആർടിസി യുടെ കരുതൽ ഇങ്ങനെ.

ബെംഗളൂരു : ഉത്തര കേരളത്തേയും കർണാടകയേയും ബന്ധിപ്പിക്കുന്ന പ്രധാന ചുരങ്ങളായ താമരശ്ശേരി ചുരത്തിലും വിരാജ്പേട്ട്–മാക്കൂട്ടം റോഡിലും മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങിയതിനെ തുടർന്നു സംസ്ഥാനാന്തര റൂട്ടിലുണ്ടായ യാത്രാക്ലേശം പരിഹരിക്കാൻ നടപടിയുമായി കേരള ആർടിസി. വീതി കുറഞ്ഞ ഇടുങ്ങിയ പാതയിലൂടെ സർവീസ് നടത്താൻ സാധിക്കാത്ത വോൾവോ–സ്കാനിയ മൾട്ടി ആക്സിൽ ബസുകൾക്കു പകരം എക്സ്പ്രസ് ബസുകൾ ഏർപ്പെടുത്തും. രാത്രി 10.30നു പുറപ്പെടുന്ന ബെംഗളൂരു–കോഴിക്കോട് സ്കാനിയയ്ക്കു പകരം എക്സ്പ്രസ് ബസ് സർവീസ് തുടങ്ങിയെന്ന് കെഎസ്ആർടിസി ബെംഗളൂരു കൺട്രോളിങ് ഇൻസ്പെക്ടർ സി.കെ.ബാബു പറഞ്ഞു. എക്സ്പ്രസുകൾ ഉപയോഗിച്ച് ഇന്നോ നാളെയോ സർവീസ് തുടങ്ങാനാകുമെന്നാണ്…

Read More

താമരശ്ശേരി ചുരം റോഡിൽ ഗതാഗതം പൂർണമായി നിരോധിച്ചു.

ബെംഗളൂരു : ഉത്തര കേരളത്തിൽ നിന്ന് മൈസൂരു വഴി നഗരത്തിലേക്ക് വരാനുള്ള പ്രധാന പാതയായ താമരശ്ശേരി ചുരം റോഡിൽ മണ്ണിടിച്ച് അപകടാവസ്ഥ നിലനിൽക്കുന്നതിനാൽ ചുരം വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി കളക്ടർ യു വി ജോസ് അറിയിച്ചു. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം നിലനിൽക്കും.ചെറുഭാരം കയറ്റിയ വാഹനങ്ങളും സ്വകാര്യ ബസുകളും നിരോധിച്ചു.കോഴിക്കോട് നിന്നുള്ള വാഹനങ്ങൾക്ക് അടിവാരം വരെ പോകാം . കെ എസ് ആർ ടി സി ബസുകൾ കോഴിക്കോട് നിന്നും പിപിലിതോടു വരെ ഷട്ടിൽ സർവ്വീസ് നടത്തും. അവിടെ നിന്ന് 200 മീറ്റർ…

Read More

ലോക ചാമ്പ്യൻമാർ വീണു.വമ്പൻമാരായ ബ്രസീലും അർജന്റീനയും സ്പെയിനും സമനിലക്കുരുക്കിൽ;ലോകകപ്പിന് പ്രവചനാതീതമായ തുടക്കം;സമവാക്യങ്ങൾ മാറുമെന്ന് ഏറെക്കുറെ ഉറപ്പായി;2018 ചാമ്പ്യൻമാർ ആരായിരിക്കും ?റണ്ണർ അപ്പ് ആരായിരിക്കും? കൃത്യമായി പ്രവചിക്കൂ സ്മാർട്ട് ഫോൺ സമ്മാനമായി നേടൂ.വേഗമാകട്ടെ…

ബെംഗളൂരു : ലീഗ് ഘട്ടത്തിൽ തന്നെ അനിശ്ചിതത്വവും പ്രവചനാതീതവുമായ അവസ്ഥയുടെയും  രൂപമെടുത്തിരിക്കുകയാണ് 2018 റഷ്യൻ ലോകകപ്പ്. ചാമ്പ്യൻമാരായ ജർമ്മനി മെക്സിക്കോക്ക് മുൻപിൽ തകർന്നടിഞ്ഞു. നമ്മുടെ മലയാളികൾക്കിടയിൽ വലിയ ആരാധകരുള്ള ബ്രസീലും അർജന്റീനയും സമനിലയിൽ കുടുങ്ങി, സ്പെയിനിന്റെയും അവസ്ഥ അതു തന്നെ. ഇതുവരെയുള്ള സമവാക്യങ്ങളെല്ലാം തെറ്റുന്ന പ്രകടനങ്ങൾ ആണ് ഇതുവരെ കണ്ടത്. നിങ്ങൾക്കെന്ത് തോന്നുന്നു ആരായിരിക്കും 2018 ലോകകപ്പ് ചാമ്പ്യൻമാർ ? റണ്ണർ അപ്പ് ആര് ? പ്രവചിച്ച് നോക്കൂ സ്മാർട്ട് ഫോൺ സമ്മാനമായി നേടൂ. ബെംഗളൂരുവാര്‍ത്ത‍യും ഫ്യുച്ചെര്‍ ടെക്  മൈഗ്രേഷൻസ് ആന്റ്  കൺ‍സെല്‍ട്ടെന്‍സിയും ചേര്‍ന്ന്…

Read More

നഗരത്തെ കാത്തിരിക്കുന്നത് ഭീകരമായ വരൾച; രണ്ടു വർഷത്തിൽ ഭൂഗർഭജലം പൂർണമായും വറ്റും.

ബെംഗളൂരു : മുൻകരുതൽ സ്വീകരിച്ചില്ലെങ്കിൽ രണ്ടു വർഷത്തിനകം ബെംഗളൂരുവിൽ ഭൂഗർഭജലം ഇല്ലാതാകുമെന്നു പഠന റിപ്പോർട്ട്. കേന്ദ്രസർക്കാരിന്റെ നിതി ആയോഗ് കംപോസിറ്റ് വാട്ടർ മാനേജ്മെന്റ് റിപ്പോർട്ടിലാണ് നഗരത്തിലെ ജലലഭ്യതയുടെ രൂക്ഷത വ്യക്തമാക്കുന്ന വിവരം പുറത്തുവിട്ടത്. അനിയന്ത്രിതമായി ഭൂഗർഭജലം ഊറ്റിയെടുത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ശാസ്ത്രീയപഠനങ്ങൾ നടത്താതെ വ്യാപകമായി കുഴൽക്കിണറുകൾ കുഴിച്ചതും തടാകങ്ങൾ നികത്തിയതുമാണ് ഭൂഗർഭജലത്തിന്റെ അളവു കുറച്ചത്. തടാകങ്ങളുടെ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കണം. ജനങ്ങളുടെ ഇടയിൽ ഇതിനായി ബോധവൽക്കരണം ഊർജിതമാക്കണം. വ്യാപാര സ്ഥാപനങ്ങളിലും അപാർട്മെന്റുകളിലും വീടുകളിലും മഴവെള്ള സംഭരണി നിർബന്ധമാക്കണം.

Read More

പ്രതിരോധത്തിന്റെ ആശാന്മാരായ സ്വിറ്റ്‌സര്‍ലാന്‍ഡ് 1-1 എന്ന നിലയില്‍ സാക്ഷാൽ നെയ്മറുടെ ബ്രസീലിനെ പിടിച്ചു കെട്ടി.

റഷ്യയില്‍ മഞ്ഞപ്പടയ്ക്ക് സമനിലയോടെ അരങ്ങേറ്റം. നെയ്മറുടെ മാസ്മരിക പ്രകടനത്തില്‍ മികവില്‍ ബ്രസീല്‍ തകര്‍പ്പന്‍ ജയം നേടുമെന്ന് വിശ്വസിച്ചിരുന്ന ആരാധകര്‍ക്ക് നിരാശപ്പെടേണ്ടി വന്നു. അര്‍ജന്റീനയെ ഐസ് ലാന്‍ഡ് സമനിലയില്‍ തളച്ചതുപോലെ ബ്രസീലും കുരുങ്ങി. ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ഇയില്‍ സ്വിസ് നിരയോട് സമനില വഴങ്ങാനായിരുന്നു കിരീടത്തില്‍ കുറഞ്ഞ മറ്റൊന്നും സ്വപ്നം കാണാത്ത ബ്രസീലിന്റെ വിധി. 20ാം മിനിറ്റില്‍ ഫിലിപ്പെ കൊട്ടീഞ്ഞോയിലൂടെ ബ്രസീലാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 49ാം മിനിറ്റില്‍ സ്റ്റീവന്‍ സൂബറിലൂടെ സ്വിറ്റ്‌സര്‍ലാന്‍ഡ് സമനില നേടി. നെയ്മറിനെ സ്വിസ് പ്രതിരോധം ഒന്നനങ്ങാന്‍ പോലും സമ്മതിക്കാതിരുന്നപ്പോള്‍ കുട്ടിന്യോ കിട്ടിയ അവസരങ്ങളില്‍…

Read More
Click Here to Follow Us