- ബെംഗളൂരു: ലഹരിമരുന്നുകളുടെ ഉപയോഗവും വ്യാപാരവും അറിയിക്കാൻ കർണാടക സർക്കാർ ഹെൽപ് ലൈൻ നമ്പർ ആരംഭിച്ചു. 1098 എന്ന നമ്പറിൽ വിളിച്ച് ലഹരിമരുന്ന് വിൽപന സംബന്ധിച്ച വിവരം അറിയിക്കാം. ഉടൻ തന്നെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ വിവരം നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡോ. ജി.പരമേശ്വര പറഞ്ഞു.
യുവാക്കളുടെഇടയിൽ ലഹരിമരുന്ന് ഉപയോഗം വ്യാപകമാവുന്ന സാഹചര്യത്തിൽ ഇതിനെ നിയന്ത്രിക്കാൻ എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം ആവശ്യമാണ്. ലഹരിമരുന്നിൽ നിന്ന് മോചനം നേടുന്നവർക്ക് തൊഴിൽപരിശീലന പദ്ധതികളും സർക്കാർ ആവിഷ്കരിക്കുമെന്ന് പരമേശ്വര പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.