ദുബായ്: കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപാ വൈറസ് ബാധയെത്തുടര്‍ന്ന് കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യു.എ.ഇ. നീക്കം ചെയ്തു.
കേരളം നിപാ വൈറസ് ബാധയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് ഈ നടപടി. ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം നിപാ വൈറസ് ബാധ ശമിച്ചുവെന്ന് ഉറപ്പായതിനെത്തുടര്‍ന്നാണ് തീരുമാനമെടുത്തതെന്ന് ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.
അതുകൂടാതെ കേരളത്തിലേക്കുള്ള യാത്ര വിലക്കിയിരുന്നില്ലെന്നും പകര്‍ച്ചവ്യാധികള്‍ നിലനില്‍ക്കുന്ന ലോകത്തെ ഏത് പ്രദേശത്ത് പോകുമ്പോള്‍ ഉള്ളതുപോലെ മുന്‍കരുതല്‍ എടുക്കണമെന്ന നിര്‍ദേശിക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു. നിപാ വൈറസ് ബാധമൂലം നിരവധി പേര്‍ മരിക്കുകയും രോഗബധിതരാവുകയും ചെയ്ത അവസരത്തിലാണ് യുഎഇ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.
അത്യാവശ്യമില്ലെങ്കില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കഴിഞ്ഞ മെയ് 24ന് യുഎഇ ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. നിപാ വൈറസിന്റെ ലക്ഷണങ്ങളുമായി എത്തുന്നവര്‍ ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് മെയ് 30ന് വിമാനത്താവള അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.