കേരളത്തിലേക്കുള്ള യാത്രാ നിയന്ത്രണം​ നീക്കി യുഎഇ

ദുബായ്: കേരളത്തില്‍ ഭീതി പടര്‍ത്തിയ നിപാ വൈറസ്​ ബാധയെത്തുടര്‍ന്ന് കേരളത്തിലേക്ക്​ യാത്ര ചെയ്യുന്നതിന്​ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം യു.എ.ഇ. നീക്കം ചെയ്​തു.

കേരളം നിപാ വൈറസ് ബാധയെ ഫലപ്രദമായി നേരിട്ടുവെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ്​ ഈ നടപടി​.  ലോകാരോഗ്യ സംഘടനയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്​ പ്രകാരം നിപാ വൈറസ് ബാധ ശമിച്ചുവെന്ന്​ ഉറപ്പായതിനെത്തുടര്‍ന്നാണ്​ തീരുമാനമെടുത്തതെന്ന്​ ആരോഗ്യ മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി.

  'നഷ്ടങ്ങൾക്ക് എണ്ണിയെണ്ണി കണക്ക് ചോദിക്കും; ആക്രമിച്ചവർ ശിക്ഷിക്കപ്പെടാതെ പോകില്ല': മുജ്തബ ഖമേനി

അതുകൂടാതെ കേരളത്തിലേക്കുള്ള യാത്ര വിലക്കിയിരുന്നില്ലെന്നും പകര്‍ച്ചവ്യാധികള്‍ നിലനില്‍ക്കുന്ന ലോകത്തെ ഏത്​ പ്രദേശത്ത്​ പോകുമ്പോള്‍ ഉള്ളതുപോലെ മുന്‍കരുതല്‍ എടുക്കണമെന്ന നിര്‍ദേശിക്കുക മാത്രമാണ്​ ചെയ്​തതെന്നും അവര്‍ പറഞ്ഞു. നിപാ വൈറസ് ബാധമൂലം നിരവധി പേര്‍ മരിക്കുകയും രോഗബധിതരാവുകയും ചെയ്ത അവസരത്തിലാണ് യുഎഇ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയത്.

അത്യാവശ്യമില്ലെങ്കില്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്​ കഴിഞ്ഞ മെയ്​ 24ന് യുഎഇ ആരോഗ്യ മന്ത്രാലയം ജനങ്ങള്‍ക്ക്​ നിര്‍ദേശം നല്‍കിയത്​. നിപാ വൈറസി​​ന്‍റെ ലക്ഷണങ്ങളുമായി എത്തുന്നവര്‍ ഉണ്ടോയെന്ന്​ നിരീക്ഷിക്കണമെന്ന്​ മെയ്​ 30ന്​ വിമാനത്താവള അധികൃതര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റൺവേയിലേക്ക് ആൾ അതിക്രമിച്ചു കയറി; വിമാനമിടിച്ച് മരണം, എൻജിന് തീപിടിച്ചു:
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ശത്രുതയുടെ പാത വെടിഞ്ഞ് അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കണം’; ലിയോ പതിനാലാമൻ മാർപാപ്പ
[masterslider id="10"]

Related posts

Click Here to Follow Us