കുഴല്‍ പണവും ലഹരിക്കടത്തും പെരുകി യാത്രക്കാരുടെ സുരക്ഷിതത്ത്വവും കുറഞ്ഞു;ഇനി മുതല്‍ അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ വഴിയില്‍ കൈകാണിക്കുന്നവരെ കയറ്റില്ല

ബെംഗളൂരു: സ്വകാര്യ ബസുകളിൽ ടിക്കറ്റ് റിസർവ് ചെയ്യാതെ ഇടയ്ക്കുനിന്നു കയറുന്ന യാത്രക്കാരെ നിയന്ത്രിക്കുമെന്നു ബെംഗളൂരു-മലബാർ ബസ് ഓണേഴ്സ് അസോസിയേഷൻ. കുഴൽപണവും ലഹരിമരുന്നും കടത്തുന്നതിനായി പലരും ഈ മാർഗം ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് നടപടി. ജീവനക്കാരുടെ ഒത്താശയോടെയാണ് ഇത്തരക്കാർ ബസിൽ കയറുന്നതെന്നാണ് ആരോപണം.

  ഇന്ത്യയിലെ രണ്ടാമത്തെ വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് അനേക്കലിൽ തറക്കല്ലിട്ട് മുഖ്യമന്ത്രി

സമീപകാലത്ത് അതിർത്തി ചെക്പോസ്റ്റുകളിൽ ലഹരിമരുന്ന് പിടികൂടിയ സംഭവങ്ങളിൽ പിടിലായത് ഏറെ പേരും ഇത്തരത്തിൽ വഴിയിൽ നിന്ന് കയറിയവരാണ്. സ്വകാര്യ ബസ് യാത്രക്കാർക്ക് വേണ്ട സുരക്ഷ ഒരുക്കുന്നതിൽ കൂടുതൽ നടപടികൾ സ്വീകരിച്ചതായും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts