ബെംഗളൂരു : എന്നും വിവാദങ്ങളുടെ തോഴനാണ് ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക്.മംഗലാപുരത്ത് പ്രണയ ദിനത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായ അക്രമണ ങ്ങളിലൂടെയാണ് പ്രമോദ് മുത്തലിക്കും അദ്ധേഹത്തിന്റെ കുപ്രസിദ്ധമായ ശ്രീരാമ സേനയും വാര്‍ത്തകളില്‍ നിറഞ്ഞു തുടങ്ങിയത്.
കൊല്ലപ്പെട്ട മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷിനെ നായയോട് ഉപമിച്ച് ശ്രീരാമസേന അധ്യക്ഷൻ പ്രമോദ് മുത്തലിക് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ‘‘കോൺഗ്രസ് ഭരിച്ചപ്പോൾ കർണാടകയിലും മഹാരാഷ്ട്രയിലും രണ്ടു വീതം കൊലപാതകങ്ങൾ നടന്നു. അന്ന് ആരും മിണ്ടിയില്ല. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോൾ പ്രധാനമന്ത്രി പ്രതികരിച്ചില്ലെന്നായിരുന്നു വിമർശനം. കർണാടകയിൽ ഒരു നായ കൊല്ലപ്പെട്ടാൽ മോദി എന്തിനു പ്രതികരിക്കണം?’’, ബെംഗളൂരുവിൽ സ്വകാര്യ പരിപാടിയിൽ ആയിരുന്നു വിവാദ പ്രസ്താവന. ഗൗരി ലങ്കേഷ് വധവുമായി ശ്രീരാമസേനയ്ക്കു ബന്ധമില്ല.
സനാതൻ സൻസ്ത, ഹിന്ദു ജനജാഗൃതി സമിതി, ശ്രീരാമസേന എന്നിവയുടെയെല്ലാം പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ട്. എന്നാൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഒരു സംഘടനയുടെയും പേരെടുത്തു പറഞ്ഞിട്ടില്ല.
കർണാടക പൊലീസിനെ കോൺഗ്രസ് വഴിതെറ്റിക്കുകയാണ്. കേസിൽ അറസ്റ്റിലായ നവീൻ കുമാറിനു വെടിയുണ്ടകൾ മറ്റാരോ ആണ് നൽകിയതെന്നു പൊലീസ് പറയുന്നു. എന്നാൽ വെടിയുണ്ട നൽകിയെന്നു പറയുന്നയാളെ എന്തുകൊണ്ട് ഇതുവരെ അറസ്റ്റ് ചെയ്തില്ലെന്നും മുത്തലിക് ചോദിച്ചു. കോൺഗ്രസ് ഏജന്റ് ആയതിനാലാണ് നടൻ പ്രകാശ് രാജ് പ്രധാനമന്ത്രിയെ ചോദ്യം ചെയ്യുന്നതെന്നും ആരോപിച്ചു.
ഗൗരിയെ കൊലപ്പെടുത്തിയെന്നു കുറ്റസമ്മതം നടത്തിയതായി പറയുന്ന പരശുറാം വാഗ്മർ തനിക്കൊപ്പം നിൽക്കുന്ന ഫോട്ടോ വിവാദമാക്കേണ്ടെന്നും പലരും ഒപ്പംനിന്നു ചിത്രമെടുക്കാറുണ്ടെന്നും മുത്തലിക് പറഞ്ഞു. വാഗ്മറുടെ കുടുംബത്തിനു വേണ്ടി ശ്രീരാമസേന ഫണ്ട് പിരിവ് ആരംഭിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.