ബെംഗളൂരു : തെരഞ്ഞെടുപ്പിന് മുന്‍പ് റോഡിലെ കുഴിയടക്കല്‍ തകൃതി ആയിരുന്നെങ്കിലും തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ ആ വീര്യം എല്ലാം കഴിഞ്ഞു,മഴ കനത്തതോട് കൂടി റോഡില്‍ വലിയ വലിയ കുഴികള്‍ ഒരു സാധാരണ സംഭവമായി,മന്ത്രി സഭവികസനവും മറ്റു നാടകങ്ങളും തുടര്‍ന്നതോടെ നഗരം നാഥനില്ല കളരിയായി.പല റോഡുകളിലും അപകടങ്ങളില്‍ ജീവനുകള്‍ പൊലിഞ്ഞു.
ചെറിയ ഇടവേളകള്‍ക്കു ശേഷം വീണ്ടും റോഡ് നേരെ ആക്കല്‍ പരിപാടികളുമായി ബി ബി എം പി മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോള്‍,പ്രധാന റോഡുകളിലെ ചെറുതും വലുതുമായ ആറായിരത്തോളം കുഴികൾ നികത്തുന്ന ജോലി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ബിബിഎംപിയുടെ പൈതൺ മെഷീൻ ഉപയോഗിച്ചാണ് കുഴിയടയ്ക്കുന്നത്. രണ്ടു ദിവസമായി മഴ മാറി നിന്നത് അറ്റകുറ്റപ്പണി വേഗത്തിലാക്കിയിട്ടുണ്ട്.
ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ബിബിഎംപിയുടെ എട്ടു സോണുകളിലായാണ് ആറായിരത്തോളം കുഴികൾ കണ്ടെത്തിയത്. ഇവയിൽ 1200 എണ്ണം വലിയ കുഴികളാണ്. ഒരു ചതുരശ്ര അടിയിലധികം വലുപ്പമുള്ള കുഴികൾ നികത്തുന്നതിനാണ് പ്രഥമ പരിഗണന. റോഡിൽ ഈർപ്പം നിലനിൽക്കുന്നിടത്തു കോൺക്രീറ്റ് ഉപയോഗിച്ചും മറ്റുഭാഗങ്ങളിൽ ടാർ ഉപയോഗിച്ചുമാണ് അറ്റകുറ്റപ്പണി നടക്കുന്നത്.
റോഡുകളിലെ കുഴികളെല്ലാം 10 ദിവസത്തിനകം അടയ്ക്കാൻ ബെംഗളൂരു വികസന വകുപ്പിന്റെ കൂടി ചുമതലയുള്ള ഉപമുഖ്യമന്ത്രി ജി.പരമേശ്വര ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്. സമയബന്ധിതമായി റോഡ് അറ്റകുറ്റപ്പണി നടത്താത്ത കരാറുകാരെ കരിംപട്ടികയിൽപ്പെടുത്തും.
റോഡിലെ വെള്ളക്കെട്ട്, മഴവെള്ള കനാലുകളുടെ തകർച്ച തുടങ്ങി ബെംഗളൂരുവിൽ മഴയുമായി ബന്ധപ്പെട്ടുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും ഉടനടി പരിഹരിക്കണമെന്നു ബിബിഎംപി, ബിഡിഎ, ബിഡബ്ല്യുഎസ്എസ്ബി ഉദ്യോഗസ്ഥർക്കു മന്ത്രി നിർദേശം നൽകി. മഴക്കെടുതി നേരിടാൻ ബിബിഎംപിയുടെ എട്ടു സോണുകളിലുമായി 63 സബ് ഡിവിഷനുകൾ രൂപീകരിച്ചിട്ടുണ്ട്. നഗരത്തിൽ മഴവെള്ളക്കനാലുകളുടെ കയ്യേറ്റം സംബന്ധിച്ച് ഉദ്യോഗസ്ഥർ വിശദമായ മാപ്പ് തയാറാക്കും.
കയ്യേറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. നഗരത്തിലെ ഗതാഗതക്കുരുക്കിനു പരിഹാരം കാണാൻ ട്രാഫിക്, ബിബിഎംപി അധികൃതരുടെ യോജിച്ച പ്രവർത്തനം ഉറപ്പാക്കും. സാധാരണയിൽ കൂടുതൽ മഴ ഈവർഷം പ്രതീക്ഷിക്കുന്നതിനാൽ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം ഏതെങ്കിലും റോഡില്‍ കുഴി കാണുകയാണ് എങ്കില്‍ നിങ്ങള്‍ക്കും ബി ബി എം പി യെ അറിയിക്കാം.080-22660000 എന്നാ നമ്പറിലേക്ക് വിളിക്കുകയോ 9480685700 എന്നാ നമ്പറിലേക്ക് വാട്സ് അപ്പ് സന്ദേശം അയക്കുകയോ ചെയ്യാം.bbmp.sahaaya.in ലിങ്കിലും ബന്ധപ്പെടാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.