യാത്രക്കാരിയെ അറിയിക്കാതെ സര്‍വീസ് റദ്ദാക്കി;നഷ്ട്ടപരിഹാരമായി കെഎസ്ആര്‍ടിസി നല്‍കേണ്ടത് 12000 രൂപ!

ബെംഗളൂരു : ഒരു സര്‍വീസ് റദ്ദ് ചെയ്യുമ്പോള്‍ കര്‍ണാടക കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥര്‍ ഇത്രയും കരുതിക്കാണില്ല,കര്‍വാറില്‍ നിന്നും ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തേണ്ടിയിരുന്ന ഐരാവത ബസ് (എ സി ബസ്‌) പെട്ടെന്ന് സര്‍വീസ് റദ്ദു ചെയ്തപ്പോള്‍ യാത്രക്കാരെ അറിയിച്ചില്ല.എന്നാല്‍ കെ എസ് ആര്‍ ടി സി അതിനു കൊടുക്കേണ്ടി വന്ന പിഴ 12672 രൂപയാണ്.

സംഭവം ഇങ്ങനെ ,പ്രിന്‍സിപ്പല്‍ അക്കൗണ്ടന്റില്‍ ഓഡിറ്റ്‌ ഓഫീസര്‍ ആയ ബീന തോമസ്‌ കാര്‍വാറില്‍ നിന്നും ബെംഗളൂരുവിലേക്ക് യാത്ര ചെയ്യാന്‍ 2013 മേയ് പത്തിന് ഐരാവത ബസില്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്തു,യാത്ര തീയതി അതേ മാസം 26.

  ഫേസ്ബുക്ക് വഴി നേപ്പാൾ അതിർത്തിയിൽ വലവിരിച്ചു; ബെംഗളൂരുവിലെ 55 ലക്ഷത്തിന്റെ വൻ കവർച്ചയിൽ 4 പേർ പിടിയിൽ!

11.15 ന് പുറപ്പെടേണ്ട ബസ്‌ റദ്ദു ചെയ്തു എന്ന് മാത്രമല്ല ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു സന്ദേശവും ലഭിച്ചതുമില്ല ,കെ എസ് ആര്‍ ടി സി ജീവനക്കാര്‍ ആരും സഹായിക്കാനും ഉണ്ടായില്ല.അന്നത്തെ രാത്രി അവിടെ തന്നെ ഒരു ലോഡ്ജ് എടുത്തു തങ്ങിയതിന് ശേഷം അടുത്ത ദിവസം രാവിലെ 5500 രൂപ നല്‍കി ഹുബ്ബള്ളിയിലേക്ക് ടാക്സിയില്‍ എത്തിച്ചേര്‍ന്നു,അവിടെ നിന്ന് ബസ്‌ പിടിച്ച് ബെംഗളൂരുലേക്കും.രാത്രി ഒന്‍പത് മണിയോടെ അവര്‍ നഗരത്തില്‍ എത്തി.

യാത്രക്കാരിയെ വിവരം അറിയിക്കുകയും ടിക്കെറ്റ് തുക തിരിച്ചു കൊടുക്കുകയും ചെയ്തു എന്നാ കെ എസ് ആര്‍ ടി സിയുടെ വാദം അന്ഗീകരിക്കാന്‍  ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം തയ്യാറായില്ല എന്ന് മാത്രമല്ല കെ എസ് ആര്‍ ടി സിയുടേത് കൃത്യവിലോപമാണ് എന്ന് വിധി എഴുതുകയും,5000 രൂപ ടാക്സി ചെലവു ഇനത്തിലും 1200 രൂപ ഭക്ഷണ ചെലവു ഇനത്തിലും 2000 രൂപ കോടതി -നിയമ ചെലവ് ഇനത്തിലും നല്‍ക്കാന്‍ ഉത്തരവിട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
  ദേശീയത മറച്ചുവെച്ച് റേഷൻ കാർഡ് ഉള്‍പ്പടെ വ്യാജമായി രേഖകൾ ചമച്ചു: പാക് സ്വദേശിനിയായ വീട്ടമ്മയും മകനും ബെംഗളൂരുവിൽ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts