ഇന്നലെ നാട്ടിലേക്ക് പോയ ബസുകള്‍ വൈകിയത് ഏഴു മണിക്കൂര്‍ !

ബെംഗളൂരു: വിരാജ്പേട്ട്– മാക്കൂട്ടം റോഡ്, താമരശേരി ചുരം എന്നിവിടങ്ങളിൽ മണ്ണിടിഞ്ഞു ഗതാഗതം മുടങ്ങിയതിനാൽ മലബാർ ഭാഗത്തു നിന്നുള്ള ചില ബസുകൾ ഇന്നലെ ഏഴു മണിക്കൂറോളം വൈകിയാണ് ബെംഗളൂരുവിൽ എത്തിയത്. ബെംഗളൂരുവിൽനിന്നു തലശേരി ഭാഗത്തേക്കുള്ള ബസുകൾ തിത്തിമത്തി– ഗോണിക്കൊപ്പ– കുട്ട– തോൽപ്പട്ടി– മാനന്തവാടി വഴിയും കോഴിക്കോട്ടേക്കുള്ളവ മാനന്തവാടിയിൽനിന്നു കുറ്റ്യാടി, പേരാമ്പ്ര വഴിയുമാണ് സർവീസ് നടത്തുന്നത്.

  റോഡിൽ ചിതറി ലക്ഷങ്ങളുടെ ബിയർ; ഡ്രൈവറെ നോക്കാതെ മഴയത്തു കുപ്പികൾ 'പെറുക്കിയെടുക്കാൻ' പാഞ്ഞ് ജനങ്ങൾ

കർണാടകയിൽ നിന്നുള്ള സ്വകാര്യ വാഹനങ്ങളും ഈ റൂട്ട് തിരഞ്ഞെടുത്തതോടെ ഇവിടെയും ഗതാഗതക്കുരുക്കു രൂക്ഷമാണ്. പലയിടത്തും റോഡിൽ വെള്ളം കയറിയതും വാഹനഗതാഗതം മന്ദഗതിയിലാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts