ബെംഗളൂരു: കാവേരി പ്രശ്നം പരിഹരിക്കാൻ വികാരപ്രകടനങ്ങൾ കൊണ്ട് മാത്രം കഴിയില്ലെന്ന് നടൻ പ്രകാശ് രാജ്. ഇരുസംസ്ഥാനങ്ങൾ തമ്മിൽ വർഷങ്ങളായി നിലനിൽക്കുന്ന പ്രശ്നം പരിഹരിക്കാൻ ശാശ്വതമായ നടപടികളാണ് ആവശ്യം. കാലാ സിനിമയുടെ പ്രദർശനവും കാവേരി നദീജല തർക്കവും തമ്മിൽ കൂട്ടിക്കുഴയ്ക്കുന്നതിന്റെ കാരണം മനസ്സിലാകുന്നില്ല.
പറയുന്ന കാര്യങ്ങളെപ്പറ്റി രജനീകാന്ത് കൂടുതൽ ശ്രദ്ധാലുവാകണം. കലാപരമായ കൂട്ടായ്മയാണ് സിനിമയുടെ വിജയം. കാവേരി പ്രശ്നം പരിഹരിക്കാൻ മടിക്കുന്ന രാഷ്ട്രീയപാർട്ടികൾ ഇത് ഉപയോഗിച്ച് മുതലെടുപ്പ് നടത്തുകയാണെന്നും പ്രകാശ് രാജ് ആരോപിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.