ചെ​ങ്ങ​ന്നൂ​ർ വി​ജ​യം സർക്കാരിന് ജനം നൽകിയ അംഗീകാരം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഇ​ട​തു സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്കു​ള്ള അ​തി​ഗം​ഭീ​ര പി​ന്തു​ണ​യാ​ണ് ചെ​ങ്ങ​ന്നൂ​രി​ലെ വി​ജ​യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

സംസ്ഥാന സര്‍ക്കാരിന്‍റെ രണ്ട് വര്‍ഷത്തെ ഭരണത്തിനുള്ള അംഗീകാരവും ജാതി, മത വേര്‍തിരിവുകള്‍ക്ക് അതീതമായി സത്യത്തിന്‍റെ വിജയം കൂടിയാണ് ഇടത് മുന്നണിക്ക് ലഭിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അ​തി​ശ​ക്ത​മാ​യ അ​സ​ത്യ​പ്ര​ചാ​ര​ണ​ത്തി​നി​ട​യി​ലും സ​ത്യം വേ​ർ​തി​രി​ച്ചു കാ​ണാ​നു​ള്ള ജ​ന​ങ്ങ​ളു​ടെ ക​ഴി​വി​നെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എല്ലാ വിഭാഗം ജനങ്ങളും സര്‍ക്കാരിനെ പിന്തുണച്ചു. ജനങ്ങളാണ് ആത്യന്തിക വിധി കര്‍ത്താക്കളെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു. ജനങ്ങളുടെ അംഗീകാരം നേടിയാണ് ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത്. നന്മയുടേയും ക്ഷേമത്തിന്‍റെയും മതനിരപേക്ഷതയുടേയും വികസനത്തിന്‍റെയും മുന്നേറ്റങ്ങള്‍ക്ക് ജാതി, മത നിലപാടുകള്‍ തടസമല്ലെന്ന പുതിയ രാഷ്ട്രീയ സംസ്‌കാരം കേരളത്തില്‍ രൂപപ്പെട്ടിരിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

രാ​ഷ്ട്രീ​യ ലാ​ഭ​ത്തി​നു വേ​ണ്ടി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ തു​ര​ങ്കം വ​യ്ക്കു​ന്ന പ്ര​തി​പ​ക്ഷ നി​ല​പാ​ടി​നേ​റ്റ തി​രി​ച്ച​ടി​യാണ് ചെങ്ങന്നൂര്‍ വിധി എന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ​പ് ത​ങ്ങ​ൾക്കൊ​പ്പം ഇ​ല്ലാ​തി​രു​ന്ന ഇ​ത്ത​വ​ണ ഇ​ട​തു​പ​ക്ഷ​ത്തി​നു വോട്ടു ചെ​യ്ത വി​ഭാ​ഗ​ത്തെ അ​ഭി​വാ​ദ്യം ചെ​യ്യു​ന്ന​താ​യും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us