പ്രധാനമന്ത്രിയ്ക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് വി.എച്ച്‌.പി നേതാവ് പ്രവീണ്‍ തൊഗാഡിയ.

ന്യുഡല്‍ഹി: പ്രധാനമന്ത്രിയ്ക്കും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ച് വി.എച്ച്‌.പി നേതാവ് പ്രവീണ്‍ തൊഗാഡിയ. മോദി സര്‍ക്കാര്‍ രാജ്യത്തിന്‍റെ സാമ്പത്തികനില തകര്‍ത്തതായി അദ്ദേഹം ആരോപിച്ചു. അതുകൂടാതെ ബി.ജെ.പിക്കെതിരായ പുതിയ പാര്‍ട്ടി ജൂണ്‍ 24ന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുത്വ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന പാര്‍ട്ടിയായിരിക്കും തന്‍റെതെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു. മോദി ഭരണത്തില്‍ രാജ്യത്തെ സാമ്പത്തിക-കാര്‍ഷിക മേഖല ആകെ തകര്‍ന്നു. രാജ്യത്തെ യുവാക്കളുടെ പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ മുഖംതിരിക്കുകയാണ്. രാമക്ഷേത്ര നിര്‍മ്മാണം, ഗോഹത്യ നിരോധനം തുടങ്ങിയ വിഷയങ്ങളിലെല്ലാം ബി.ജെ.പി പരാജയപ്പെട്ടുവെന്നും തൊഗാഡിയ പറഞ്ഞു. കഴിഞ്ഞ മാസം പ്രവീണ്‍ തൊഗാഡിയയെ വി.എച്ച്‌.പി നേതൃ…

Read More

രാഷ്ട്രീയക്കാര്‍ നാടകം തുടരുന്നു;കര്‍ഷകര്‍ കടക്കെണി മൂലം ആത്മഹത്യയില്‍ അഭയം പ്രാപിക്കുന്നു.

മൈസൂരു :രാജ്യത്തെ ജനാധിപത്യ സംവിധാനത്തെ അവഹേളിക്കുന്ന തരത്തിലുള്ള നാടകങ്ങള്‍ അരങ്ങേറിയത് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ്,അത് ഭരണം പിടിക്കാനുള്ള തത്രപ്പാട് ആയിരുന്നു.നാടകാന്ത്യം ഒരു വിഭാഗം ഇപ്പോള്‍ വിജയികളുടെ കൂട്ടത്തില്‍ ആണ്,അതുതനെ എത്രകാലം എന്ന് അറിയില്ല.ഇടയ്ക്കിടയ്ക്ക് ഈ നേതാക്കള്‍ കര്‍ഷകരുടെ പേര് വിളിച്ചു പറയാറുണ്ടെങ്കിലും,കൃഷികാരന്റെ പേരില്‍ നടക്കുന്ന മുതലെടുപ്പ് അവര്‍ അറിയുന്നില്ല എന്ന് മാത്രമല്ല ,അവര്‍ക്ക് അത് കേള്‍ക്കാനും താല്പര്യമില്ല. കടക്കെണിയെ തുടർന്നു സംസ്ഥാനത്ത് കർഷക ആത്മഹത്യ തുടരുന്നു. പെരിയപട്ടണ സ്വദേശി സോമശേഖറി(42)നെയാണ് വീടിനുള്ളിൽ വിഷം കഴിച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. കൃഷിയിറക്കാൻ വേണ്ടി ഇയാൾ 10…

Read More

രജനിയുടെ കാല ഇവിടെ വേണ്ട..

ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ രജനീകാന്ത് മാപ്പു പറയാതെ കാലാ സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്നു കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ്. കാവേരി നദീജല ബോർഡ് രൂപീകരണ വിഷയത്തിൽ തമിഴ്നാടിന് അനുകൂലമായി രജനീകാന്ത് പ്രസ്‌താവനയിറക്കിയത് കന്നഡ ജനതയോടുള്ള വെല്ലുവിളിയാണെന്ന് ചേംബർ പ്രസിഡന്റ് സാ രാ ഗോവിന്ദു പറഞ്ഞു. സംഘടനയിൽ അംഗങ്ങളായ വിതരണക്കാരോടും തിയറ്റർ ഉടമകളോടും ചിത്രം പ്രദർശിപ്പിക്കരുതെന്നു നിർദേശം നൽകിയിട്ടുണ്ട്. നടൻ എന്ന നിലയിൽ രജനീകാന്തിനോട് സൗഹൃദം തുടരുമെങ്കിലും കർണാടകയ്ക്കെതിരായ നിലപാട് അംഗീകരിക്കാൻ സാധിക്കില്ല. കാലായുടെ സിനിമ പ്രദർശനം തടയുമെന്ന് കന്നഡ ചലാവലി വാട്ടാൽ…

Read More

100 ഗാർബേജ് ട്രക്കുകൾ കാണാനില്ല;ബിബിഎംപി ഇരുട്ടിൽ തപ്പുന്നു.

ബെംഗളൂരു : മഹാനഗരസഭാ (ബിബിഎംപി) പരിധിയിലെ മാലിന്യങ്ങൾ നീക്കുന്നതിനുള്ള 100 ഗാർബേജ് ട്രക്കുകൾ കാണാനില്ല. തൽസമയ നിരീക്ഷണത്തിനായി റേഡിയോ ടാഗ് ഘടിപ്പിക്കാൻ വേണ്ടിയുള്ള കണക്കെടുപ്പിനിടെയാണ് ഇത്രയധികം ട്രക്കുകൾ കാണാനില്ലെന്നു മനസിലായത്.ഇന്നു ചേരുന്ന കൗൺസിൽ യോഗത്തിൽ ജോയിന്റ് കമ്മിഷണറോട് വിശദീകരണം തേടുമെന്നു മേയർ ആർ.സമ്പത്ത്‌രാജ് പറഞ്ഞു. അതിനു ശേഷം ട്രക്കുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. ഓരോ ട്രക്കിനും 10 ടൺ മാലിന്യം വഹിക്കാനുള്ള ശേഷിയുണ്ട്. ‌ ഖരമാലിന്യ സംസ്കരണം കാര്യക്ഷമമാക്കാൻ 100 സ്മാർട് ബിന്നുകളും വ്യവസായ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് 2000 മാലിന്യ വീപ്പകളും സ്ഥാപിക്കാൻ…

Read More

രാഹുല്‍ നിപ വൈറസ്; അടുത്താല്‍ അവര്‍ അവസാനിക്കുമെന്ന് ബിജെപി മന്ത്രി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹൂല്‍ ഗാന്ധിയെ നിപാ വൈറസിനോട് ഉപമിച്ച്‌ ഹരിയാന ബി.ജെ.പി മന്ത്രി അനില്‍ ബിജ്. രാഹുല്‍ ഗാന്ധി നിപാ വൈറസിനെ പോലെയാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി രാഹുലുമായി അടുത്താല്‍ അവര്‍ സ്വയം അവസാനിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത് കോണ്‍ഗ്രസ് മുക്ത ഭാരതം ഉണ്ടാക്കന്‍ മോദിയെ സഹായിക്കുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. രാഹുലിന്‍റെ വീട്ടിലെ നായക്കും വീട്ടില്‍ എത്തുന്നവര്‍ക്കും ഒരേ പാത്രത്തിലാണ് ഭക്ഷണം നല്‍കുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ വിവാദ പ്രസ്താവന. നെഹ്‌റുവിനെയും ഗാന്ധിയെയും പോലെയല്ല ഭഗത് സിംഗും ലാലാ…

Read More

വോട്ടിംഗ് യന്ത്രങ്ങളില്‍ പണിമുടക്കി,കെയ്റാനയിലെ 73 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ഉപതിരഞ്ഞെടുപ്പ് നടന്ന ഉത്തര്‍പ്രദേശിലെ കെയ്റാനയിലെ 73 ബൂത്തുകളിലും മഹാരാഷ്ട്രയിലെ 49 ബൂത്തുകളിലും ഇന്ന് റീപോളിംഗ് നടത്തും. ഇവിടെ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപകമായ പ്രശ്നം കണ്ടതിനെ തുടർന്നാണ് റീപോളിംഗ് നടത്താന്‍ തീരുമാനിച്ചത്. രണ്ടിടത്തുമായി ഉപയോഗിച്ച വോട്ടിംഗ്, വി.വി.പാറ്റ് യന്ത്രങ്ങളിലെ 10 ശതമാനത്തിലും തകരാര്‍ കണ്ടെത്തിയെന്നാണ് സൂചന. വിവരം. വോട്ടെടുപ്പ് നടന്ന ദിവസം 113 ഇവിഎം തകരാറിലായതിനെതുടര്‍ന്ന് ഏറെനേരം കാത്തുനിന്ന ശേഷം വോട്ടര്‍മാര്‍ മടങ്ങുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, ഗൊരഖ്പൂരിലെയും ഫൂല്‍പൂരിലെയും തോല്‍വിയില്‍ നാണംകെട്ട ബി.ജെ.പി കെയ്റാനയിലെയും നൂര്‍പൂരിലെയും വോട്ടിംഗ് യന്ത്രങ്ങള്‍…

Read More

വ്യാജപോസ്റ്റ് – അന്വേഷണം ആരംഭിച്ചു

*പോലീസ് ഇൻഫർമേഷൻ സെൻ്റർ പത്രക്കുറിപ്പ്* *വ്യാജപോസ്റ്റ് – അന്വേഷണം ആരംഭിച്ചു.* നിപ വൈറസ് ബാധ കോഴികളിലൂടെ പകരുന്നുവെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ പേരില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്‌കുമാറിന്റെ നിര്‍ദ്ദേശപ്രകാരം കോഴിക്കോട് നടക്കാവ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐപി.സി. 468, 471 കേരള പോലീസ് ആക്ട് 120 (O) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വ്യക്തമാക്കുകയും ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോഴിക്കോട് സിറ്റി പോലീസ്…

Read More

ഓല ടാക്സി ഡ്രൈവറെ മര്‍ദിച്ച് രണ്ടംഗസംഘം കാറ് തട്ടിയെടുത്തു.

ബെംഗളൂരു: വെബ് ടാക്സി ഡ്രൈവറെ മർദിച്ച് രണ്ടംഗ സംഘം കാറുമായി കടന്നുകളഞ്ഞു. കാർ ഉപേക്ഷിച്ച നിലയിൽ പിന്നീട് കണ്ടെത്തി. ഓല വെബ്ടാക്സി ഡ്രൈവർ പുരുഷോത്തമനെയാണ് മർദിച്ചത്. തലഗട്ടപുര ബിജിഎസ് ആശുപത്രിയിലേക്ക് പോകാൻ വേണ്ടി മൊബൈൽ ആപ് വഴി കാർ ബുക്ക് ചെയ്ത സംഘം കുറച്ചു വഴി പിന്നിട്ടപ്പോൾ പുരുഷോത്തമനെ മർദിച്ച് പുറത്തിറക്കി കാറുമായി കടക്കുകയായിരുന്നു. പുരുഷോത്തമൻ തലഗട്ടപുര പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ രണ്ടു കിലോമീറ്റർ അകലെ കാർ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

Read More

അടിമുടി മാറാന്‍ നമ്മ മെട്രോ,ഇനി ഫാമിലി ടിക്കെറ്റും,ഫ്ലാറ്റ് ഫെയർ സംവിധാനവും.

ബെംഗളൂരു : നമ്മ മെട്രോയിൽ ഫാമിലി ടിക്കറ്റ് സംവിധാനം ആരംഭിക്കാനുള്ള പദ്ധതിയുമായി ബാംഗ്ലൂർ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ). വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. നാലോ അതിലധികമോ പേർ ഒരുമിച്ച് യാത്രചെയ്യുമ്പോൾ ഫാമിലി ടിക്കറ്റ് ലഭിക്കും. സാധാരണ ടോക്കൺ ടിക്കറ്റിനേക്കാൾ നിരക്കിളവും ലഭിക്കും. ഫാമിലി ടിക്കറ്റ് സംബന്ധിച്ച് രൂപരേഖയായെങ്കിലും ഇത് നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് ബിഎംആർസിഎൽ എംഡി മഹേന്ദ്ര ജെയിൻ പറഞ്ഞു. തിരക്കില്ലാത്ത സമയങ്ങളിൽ ഫ്ലാറ്റ് ഫെയർ സംവിധാനം ആരംഭിക്കാനും ലക്ഷ്യമിടുന്നുണ്ട്. രാവിലെ അഞ്ച് മുതൽ…

Read More

ജനങ്ങളുടെയല്ല, കോൺഗ്രസിന്റെ കാരുണ്യത്തിലാണ് താൻ മുഖ്യമന്ത്രിയായതെന്ന കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനം കടുപ്പിച്ച് ബിജെപി.

ബെംഗളൂരു: ജനങ്ങളുടെയല്ല, കോൺഗ്രസിന്റെ കാരുണ്യത്തിലാണ് താൻ മുഖ്യമന്ത്രിയായതെന്ന കുമാരസ്വാമിയുടെ പ്രസ്താവനയ്ക്കെതിരെ വിമർശനം കടുപ്പിച്ച് ബിജെപി. മുഖ്യമന്ത്രിയുടെ പ്രസ്താവന വേദനിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് ബി.എസ്. യെഡിയൂരപ്പ ആരോപിച്ചു. കുമാരസ്വാമി ജനങ്ങളോടു മാപ്പു പറയണം. അധികാരത്തിൽ തുടരാൻ കന്നഡിഗരുടെ താൽപര്യങ്ങളിൽ കുമാരസ്വാമി വിട്ടുവീഴ്ചയ്ക്കു തയാറാകുമോ എന്ന് കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ ട്വിറ്ററിൽ കുറിച്ചു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു മുഖ്യമന്ത്രി ജനങ്ങളെ ഇത്തരത്തിൽ നിന്ദിക്കാൻ പാടില്ലെന്നും ഇത്തരം പ്രസ്താവനകളിലൂടെ തരംതാഴാൻ പാടില്ലെന്നും ബിജെപിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. കോൺഗ്രസിനെ പ്രീതിപ്പെടുത്താൻ‌ കുമാരസ്വാമി എന്തുതരം…

Read More
Click Here to Follow Us