തിരുവനന്തപുരം : മാര്‍ച്ച് 22 നു മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജയിംസിന് വേണ്ടി കഴിഞ്ഞ ദിവസങ്ങളായി കര്‍ണ്ണാടകയില്‍ നടത്തി വന്ന തിരച്ചില്‍ അവസാനിപ്പിച്ചു പോലീസ് സംഘം മടങ്ങി ….തിരുവല്ല ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ മൂന്നായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത് …ബെംഗലൂരുവിലും ,തുടര്‍ന്ന്‍ മൈസൂരുവിലും തിരച്ചില്‍ നടത്തിയ സംഘം കേസിന് പുരോഗതിയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് തിരച്ചില്‍ മതിയാക്കി മടങ്ങിയത് ..അതെ സമയം ജെസ്നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് കേരള പോലീസ് രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന്…
Read MoreMonth: May 2018
”ഐ ആം നോട്ട് എ ട്രാന്‍സ് ജെണ്ടര്‍..ഐ ആം ട്രാന്‍സ് സെക്ഷ്വല്‍ …! മലയാള സിനിമ ചരിത്രത്തില്‍ ഇതുവരെ കൈകാര്യം ചെയ്യാത്ത ഒരു വ്യത്യസ്ത വിഷയവുമായി ‘ഞാന്‍ മേരിക്കുട്ടി’….ജയസൂര്യയുടെ വേഷപകര്‍ച്ച ശ്രദ്ധേയം …! ട്രെയിലര്‍ കാണാം ..
മലയാളത്തിനു വളരെ പുതുമ നിറഞ്ഞ വ്യത്യസ്ത പരീക്ഷണവുമായി ജയസൂര്യ -രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ട് വീണ്ടും …..ചിത്രത്തിന്റെ ട്രെയിലര്‍ ഇന്നലെ പുറത്തിറങ്ങി …ഇന്ത്യയിലെ തന്നെ പ്രശസ്തരായ അഞ്ചു ട്രാന്‍സ് വുമണുകള്‍ ചേര്‍ന്നാണ് ട്രെയിലര്‍ പുറത്തിറക്കുന്ന ചടങ്ങ് നിര്‍വ്വഹിച്ചതെന്ന പ്രത്യേകത കൂടിയുണ്ട് ….ഡ്രീംസ് ബിയോണ്ട്, ജയസൂര്യയുടെ തന്നെ പുണ്യാളന്‍ സിനിമാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണവും നിര്‍വ്വഹിച്ചിരികുന്നത് ….രചനയും സംവിധാനവും രഞ്ജിത്ത് ശങ്കര്‍ തന്നെയാണ് … ട്രെയിലര്‍ കാണാം ‘ഞാന്‍ മേരിക്കുട്ടി ‘…
Read Moreരാജരാജേശ്വരി നഗറില്‍ തിരഞ്ഞെടുപ്പ് മാറ്റി വെച്ച സംഭവം : ഔദ്യോഗികമായി നല്‍കിയ അറിയിപ്പ് ഭൂരിഭാഗം വോട്ടര്‍മാരിലെക്ക് എത്തിയില്ലന്ന്‍ പരാതി …!
ബെംഗലൂരു : ഫ്ലാറ്റില്‍ നിന്നും പതിനായിരത്തോളം പിടിച്ചെടുത്ത സംഭവത്തില്‍ രാജ രാജേശ്വരി നഗറില്‍ തിരഞ്ഞെടുപ്പ് മേയ് 28 ലേക്ക് മാറ്റി വെച്ചിരുന്നു ..എന്നാല്‍ അറിയിപ്പ് വേണ്ട വിധം വോട്ടര്മാരിലെക്ക് എത്തിയില്ല എന്ന് വ്യാപകമായ പരാതി ഉയരുന്നു …378 പോളിംഗ് ബൂത്തുകളുള്ള മന്ധലത്തില്‍ പലരും ശനിയാഴ്ച വോട്ടു ചെയ്യാന്‍ എത്തിയപോഴാണ് ഇലക്ഷന്‍ മറ്റൊരു തിയതിയിലേക്ക് മാറ്റി വെച്ചതായി അറിയുന്നത് …ബൂത്തുകളുടെ പരിസരത്ത് പോലും ഇതിനെ കുറിച്ച് ലഘു ലേഖകളോ മറ്റു ബാനറുകളോ ഇല്ലായിരുന്നുവെന്നു പലരും പരാതി ഉയര്‍ത്തി ….! നാലര ലക്ഷത്തോളം വോട്ടര്‍മാരുള്ള മന്ധലത്തില്‍ പലരും …
Read Moreഇത്തവണയും പണമോഴുക്കിനു പഞ്ഞമില്ല ! ഓരോ വോട്ടിനും ആയിരം വീതം ,ഗ്രാമപ്രദേശങ്ങളില്‍ 700 വരെ ..ഒപ്പം മദ്യവിതരണവും .
ബെംഗലൂരു : തിരഞ്ഞെടുപ്പ് അടുത്താല്‍ പിന്നെ ചിലര്‍ക്ക് കൊയ്ത്ത് തന്നെയാണ് ..പ്രത്യേകിച്ച് ദിവസ വരുമാനക്കാരായ സാധാരണക്കാര്‍ക്ക് ….ഇത്തവണ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിയന്ത്രണം ഉണ്ടായിട്ടും ഓരോ വോട്ടു അനുസരിച്ച് പണമെറിയുന്നതില്‍ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളെലെല്ലാം ഒപ്പത്തിനൊപ്പമെന്നു രഹസ്യ സൂചനയാണ് ലഭിക്കുന്നത് .. ഓരോ കുടുംബത്തിലെയും അംഗങ്ങള്‍ കണക്കിലെടുത്ത് ചില യിടങ്ങളില്‍ ആയിരം രൂപ വീതമാണ് നല്‍കുന്നത് .റൂറല്‍ ഏരിയയില്‍ അതാത് പാര്‍ട്ടികളുടെ ലോക്കല്‍ കമ്മിറ്റികളുടെ കീഴില്‍ നിന്നും അഞ്ഞൂറ് മുതല്‍ എഴുനൂറുവരെയാണ് റേറ്റ് ..കൂടാതെ മദ്യ വിതരണവും തകൃതിയാണ് ..എന്നാല്‍ സമ്മതിദാനാവകാശം സത്യസന്ധമായി…
Read Moreപ്രശസ്ത നടൻ കലാശാല ബാബു അന്തരിച്ചു
കൊച്ചി : നടന്‍ കലാശാല ബാബു അന്തരിച്ചു. 68 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് കാലമായി ചികിത്സയിലായിരുന്നു. കലാമണ്ഡലം കൃഷ്ണന്‍ നായരുടെയും മോഹിനിയാട്ട നര്‍ത്തകി കലാമണ്ഡലം കല്ല്യാണി കുട്ടിയമ്മയുടെയും മകനായി 1955 ല്‍ ജനിച്ചു. എഴുപതുകളില്‍, കോളേജ് വിദ്യാഭ്യാസ കാലഘട്ടത്തില്‍ റേഡിയോ നാടകങ്ങളിലൂടെയാണ് കലാശാല ബാബു കലാരംഗത്തേക്ക് കടക്കുന്നത്. പിന്നീട് രണ്ട് വര്‍ഷം കാളിദാസ കലാകേന്ദ്രത്തില്‍ നാടകനടനായി. ഒ.മാധവന്റെയും കെ.ടി.മുഹമ്മദിന്റെയും സഹപ്രവര്‍ത്തകനായിരുന്നു. ജോണ്‍ പോളിന്റെ ഇണയേത്തേടി (1977) എന്ന സിനിമയിലാണ് കലാശാല ബാബു ആദ്യമായി അഭിനയിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം തൃപ്പൂണിത്തുറയില്‍ സ്വന്തം…
Read Moreറായുഡുവിന് സെഞ്ച്വറി, ചെന്നൈയ്ക്ക് എട്ടു വിക്കറ്റ് ജയം
പൂനെ: ആവേശകരമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരേ വിജയം സ്വന്തമാക്കി. പുറത്താകാതെ സെഞ്ച്വറി നേടിയ അമ്പാടി റായുഡുവിന്റെയും ഓപണര്‍ ഷെയ്ന്‍ വാട്‌സന്റെയും(57 റണ്‍സ്) തകര്‍പ്പന്‍ ബാറ്റിങാണ് മഹേന്ദ്ര സിങ് ധോണിയുടെ ടീമിനെ വിജയത്തിലെത്തിച്ചത്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 180 റണ്‍സ് ലക്‌ഷ്യം പിന്തുടര്‍ന്ന ചെന്നൈ ഒരോവര്‍ ബാക്കിനില്‍ക്കെ ലക്ഷ്യംകണ്ടു. 62 പന്തില്‍ ഏഴു വീതം ബൗണ്ടറികളുടെയും സിക്സറുകളുടെയും അകമ്പടിയോടെ ആയിരുന്നു റായുഡു(100 നോട്ടൗട്ട്)വിന്റെ സെഞ്ചുറി. 14 പന്തില്‍ 20 റണ്‍സുമായി നായകന് മഹേന്ദ്ര സിംഗ് ധോണി പുറത്താകാതെനിന്നു. ഏതു ചെറിയ സ്കോറും പ്രതിരോധിക്കുന്ന…
Read Moreവോട്ടേണ്ണല്‍ : സംസ്ഥാനത്ത് 38 കേന്ദ്രങ്ങളില്‍ കനത്ത സുരക്ഷ , അഞ്ചെണ്ണം നഗരപരിധിയില്‍ തന്നെ …!
ബെംഗലൂരു : രാജ്യം ഉറ്റു നോക്കുന്ന ‘കന്നഡ വിധി ‘ക്ക് നാളെ തീര്‍പ്പ് കല്‍പ്പിക്കുന്ന വേളയില്‍ സംസ്ഥാനത്തെ 38 ഓളം വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ അക്രമ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത് …ഇതില്‍ അഞ്ച് കേന്ദ്രങ്ങള്‍ ബെംഗളൂരുവില്‍ തന്നെയാണ് …ഈ കേന്ദ്രങ്ങളില്‍ ആഘോഷങ്ങളും കരിമരുന്നു പ്രകടനവുമൊക്കെ പൂര്‍ണ്ണമായി നിരോധിച്ചിട്ടുണ്ട് ..! ദ്രുത കര്‍മ്മ സേനയടക്കം കനത്ത പോലീസ് കാവലില്‍ തന്നെയാണ് കേന്ദ്രങ്ങളെന്നും ,വോട്ടിംഗ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളിലടക്കം മികച്ച സുരക്ഷയാണ് നല്കിയിരുക്കുന്നതെന്നും എ ഡി ജി പി കമല്‍ പന്ത്…
Read Moreമുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി നല്‍കി രാജസ്ഥാന്‍ :ജയം ഏഴു വിക്കറ്റിനു ..!
വാങ്കഡേ : പ്ലേ ഓഫ് പ്രതീക്ഷകള്‍ കൊണ്ട് ഇരു ടീമുകള്‍ക്കും നിര്‍ണ്ണായകമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിനു തകര്‍ത്ത് രാജസ്ഥാന്‍ പോയിന്റ് പട്ടികയില്‍ മുന്നിലെത്തി …ഇനിയുള്ള രണ്ടു മത്സരങ്ങള്‍ ജയിക്കുകയും മറ്റു ടീമിന്റെ മത്സരഫലവും കൂടി കണക്കിലെടുത്താണ് ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈയുടെ നിലനില്‍പ്പ് ..ആദ്യം ബാറ്റു ചെയ്ത മുംബൈ 20 ഓവറില്‍ ആറു വിക്കറ്റിനു 168 റണ്‍സ് ആണ് നേടിയത് …രാജസ്ഥാന്റെ മറുപടി ബാറ്റിംഗില്‍ ജോസ് ബട്ട്ലറുടെ കരുത്തുറ്റ ഇന്നിംഗ്സിന്റെ ബലത്തില്‍ 18 ഓവറില്‍ അവര്‍ ലക്‌ഷ്യം കണ്ടു ..53 പന്തില്‍…
Read Moreഐസിഎസ്ഇ പത്താം ക്ലാസ് ഫലം നാളെ
ബെംഗളൂരു: ഐ.സി.എസ്.ഇ പത്താം ക്ലാസിലെയും ഐ.എസ്.സി പന്ത്രണ്ടാം ക്ലാസിലെയും ഫലങ്ങള്‍ നാളെ പ്രഖ്യാപിക്കും. നാളെ വൈകീട്ട് മൂന്ന് മണിക്ക് ഫലങ്ങള്‍ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാകും. ഫലം അറിയുന്നതിന് ഔദ്യോഗിക വെബ്സൈറ്റായ www.cisce.orgസന്ദര്‍ശിക്കണമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. എസ്.എം.എസ് വഴിയും ഫലം അറിയാം. അതിനായി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുള്ള ഏഴക്ക ഐഡി കോഡ് 09248082883 എന്ന നമ്പറിലേക്ക് അയച്ചാല്‍ മതിയാകും.
Read Moreഉത്തരേന്ത്യയില്‍ വീണ്ടും പൊടിക്കാറ്റ്; വിമാന സര്‍വീസുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ വീണ്ടും ശക്തമായ പൊടിക്കാറ്റ്. മണിക്കൂറില്‍ 50 മുതല്‍ 70 വരെ വേഗതയിലായിരുന്നു കാറ്റ് വീശിയത്. ശക്തമായ കാറ്റ് മൂലം അരമണിക്കൂര്‍ നേരത്തേക്ക് ഡല്‍ഹി മെട്രോ സര്‍വീസ് നിറുത്തി വച്ചു. പത്തോളം വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഴയും പൊടിക്കാറ്റും റിപ്പോര്‍ട്ട് ചെയ്തു. മരങ്ങള്‍ വീണത് റോഡ് ഗതാഗതത്തെ ബാധിച്ചു. വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു പൊടിക്കാറ്റ് വീശിയത്. പെട്ടെന്ന് ഇരുട്ടു മൂടി കാറ്റ് വീശിയത് ആളുകളെ പരിഭ്രാന്തിയിലാക്കി. മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പങ്കെടുക്കാനിരുന്ന…
Read More