റായുഡുവിന് സെഞ്ച്വറി, ചെന്നൈയ്ക്ക് എട്ടു വിക്കറ്റ് ജയം

പൂനെ: ആവേശകരമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഹൈദരാബാദ് സണ്‍റൈസേഴ്‌സിനെതിരേ വിജയം സ്വന്തമാക്കി. പുറത്താകാതെ സെഞ്ച്വറി നേടിയ അമ്പാടി റായുഡുവിന്റെയും ഓപണര്‍ ഷെയ്ന്‍ വാട്‌സന്റെയും(57 റണ്‍സ്) തകര്‍പ്പന്‍ ബാറ്റിങാണ് മഹേന്ദ്ര സിങ് ധോണിയുടെ ടീമിനെ വിജയത്തിലെത്തിച്ചത്.

സ​ണ്‍റൈ​സേ​ഴ്‌​സ് ഉ​യ​ര്‍ത്തി​യ 180 റ​ണ്‍സ് ല​ക്ഷ്യം പി​ന്തു​ട​ര്‍ന്ന ചെ​ന്നൈ ഒ​രോ​വ​ര്‍ ബാ​ക്കി​നി​ല്‍ക്കെ ല​ക്ഷ്യം​ക​ണ്ടു. 62 പ​ന്തി​ല്‍ ഏ​ഴു വീ​തം ബൗ​ണ്ട​റി​ക​ളു​ടെ​യും സി​ക്‌​സ​റു​ക​ളു​ടെ​യും അകമ്പടിയോടെ ആയിരുന്നു റാ​യു​ഡു(100 നോ​ട്ടൗ​ട്ട്)​വി​ന്‍റെ സെ​ഞ്ചു​റി.

14 പ​ന്തി​ല്‍ 20 റ​ണ്‍സു​മാ​യി നാ​യ​ക​ന്‍ മ​ഹേ​ന്ദ്ര സിം​ഗ് ധോ​ണി പു​റ​ത്താ​കാ​തെ​നി​ന്നു. ഏ​തു ചെ​റി​യ സ്‌​കോ​റും പ്ര​തി​രോ​ധി​ക്കു​ന്ന ഹൈ​ദ​രാ​ബാ​ദ് ബൗ​ള​ര്‍മാ​രു​ടെ മി​ക​വ് മ​ങ്ങി​യ മ​ത്സ​ര​മാ​യി​രു​ന്നു ഇ​ത്.സ​ണ്‍റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ് 20 ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റി​ന് 179. ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സ്: 19 ഓ​വ​റി​ല്‍ര​ണ്ടു വി​ക്ക​റ്റി​ന് 180.

ടോ​സ് നേ​ടി​യ ചെ​ന്നൈ നാ​യ​ക​ന്‍ ധോ​ണി ബാ​റ്റിം​ഗി​ന് അ​യ​ച്ച സ​ണ്‍റൈ​സേ​ഴ്‌​സ്, ഓ​പ്പ​ണ​ര്‍ ശി​ഖ​ര്‍ ധ​വാ​ന്‍ (49 പ​ന്തി​ല്‍ 79), നാ​യ​ക​ന്‍ കെ​യ്ന്‍ വി​ല്യം​സ​ണ്‍ (39 പ​ന്തി​ല്‍ 51) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് ഭേ​ദ​പ്പെ​ട്ട സ്‌​കോ​ര്‍ സ്വ​ന്ത​മാ​ക്കി​യ​ത്. സ്‌​കോ​ര്‍ 18-ല്‍ ​ആ​ദ്യ വി​ക്ക​റ്റ് ന​ഷ്ട​മാ​യ സ​ണ്‍റൈ​സേ​ഴ്‌​സി​നെ ര​ണ്ടാം വി​ക്ക​റ്റി​ല്‍ 123 റ​ണ്‍സ് കൂ​ട്ടി​ച്ചേ​ര്‍ത്താ​ണ് ഇ​രു​വ​രും ചേ​ര്‍ന്ന് സു​ര​ക്ഷി​ത നി​ല​യി​ലേ​ക്ക് എ​ത്തി​ച്ച​ത്.

ധ​വാ​നും വി​ല്യം​സ​ണും അ​ടു​ത്ത​ടു​ത്ത പ​ന്തു​ക​ളി​ല്‍ പു​റ​ത്താ​യ​തോ​ടെ സ്‌​കോ​റിം​ഗ് റേ​റ്റ് കു​റ​ഞ്ഞു. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ദീ​പ​ക് ഹൂ​ഡ(11 പ​ന്തി​ല്‍ 21) ന​ട​ത്തി​യ വ​ന്പ​ന​ടി​ക​ള്‍ ഹൈ​ദ​രാ​ബാ​ദി​നെ 179-ല്‍ ​എ​ത്തി​ച്ചു.

മ​റു​പ​ടി പ​റ​ഞ്ഞ ചെ​ന്നൈ ഒ​രി​ക്ക​ല്‍പ്പോ​ലും പ​ത​റി​യി​ല്ല. ഓ​പ്പ​ണ​ര്‍മാ​രാ​യ ഷെ​യ്ന്‍ വാ​ട്‌​സ​ണും റാ​യി​ഡു​വും ത​ക​ര്‍ത്ത​ടി​ച്ച​പ്പോ​ള്‍ ചെ​ന്നൈ സ്‌​കോ​ര്‍ കു​തി​ച്ചു​യ​ര്‍ന്നു. സ്‌​കോ​ര്‍ 134ലാ​ണ് സ​ണ്‍റൈ​സേ​ഴ്‌​സി​ന് വാ​ട്‌​സ​ണ്‍-​റാ​യി​ഡു കൂ​ട്ടു​കെ​ട്ട് പൊ​ളി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. വാ​ട്‌​സ​ണ്‍ 35 പ​ന്തി​ല്‍ 57 റ​ണ്‍സ് നേ​ടി റ​ണ്ണൗ​ട്ടാ​യി. സു​രേ​ഷ് റെ​യ്‌​ന(2) വ​ന്ന​പോ​ലെ മ​ട​ങ്ങി​യെ​ങ്കി​ലും നാ​യ​ക​ന്‍ ധോ​ണി​യെ കൂ​ട്ടു​പി​ടി​ച്ച് റാ​ഡി​യു ചെ​ന്നൈ​യെ വി​ജ​യ​ത്തി​ലേ​ക്കു ന​യി​ക്കു​ക​യാ​യി​രു​ന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us