കര്‍ണാടക തെരഞ്ഞെടുപ്പ്: ആഘോഷങ്ങള്‍ നിര്‍ത്തി വച്ച് ബിജെപി

ബംഗളൂരു:‍ ബി.ജെ.പിയുടെ ആഘോഷ പ്രകടനങ്ങള്‍ക്ക് മങ്ങലേറ്റു. കര്‍ണാടകയില്‍ അധികാരം പിടിച്ചെടുത്തതായി കരുതിയ ബിജെപിയ്ക്ക് ജെ.ഡി.എസിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ഭരണ പ്രതീക്ഷ മങ്ങി. ബിജെപി പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ നിര്‍ത്തി വച്ചതയാണ് റിപ്പോര്‍ട്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ജെഡിഎസിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യുകയായിരുന്നു. വോട്ടെണ്ണല്‍ പൂര്‍ത്തിയാകാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചടുല നീക്കമാണ് ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണ പ്രതീക്ഷകള്‍ തകര്‍ത്തത്. ഇതോടെയാണ് ബിജെപി ആഘോഷങ്ങള്‍ നിര്‍ത്തിവച്ചത്. അതേസമയം, മേഘാലയിലും ഗോവയിലും…

Read More

കോണ്‍ഗ്രസിന്‍റെ പിന്തുണ സ്വീകരിച്ച് കുമാരസ്വാമി; ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

ബെംഗളൂരു: കോണ്‍ഗ്രസിന്‍റെ പിന്തുണ സ്വീകരിച്ച് ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. ഇക്കാര്യം കുമാരസ്വാമി ഔദ്യോഗികമായി സ്ഥിരീകരിച്ചു. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ച് കുമാരസ്വാമി ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കള്‍ നടത്തിയ നാടക നീക്കങ്ങളാണ് ബിജെപിക്ക് തിരിച്ചടിയായത്. സോണിയാ ഗാന്ധിയുടെ നിര്‍ദേശ പ്രകാരം ചര്‍ച്ചകള്‍ നടന്നു. കോണ്‍ഗ്രസ് ജെഡിഎസിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതോടെ പുതിയ സമവാക്യങ്ങള്‍ രൂപപ്പെടുകയായിരുന്നു. ഗുലാം നബി ആസാദ് ദേവഗൗഡയുമായി ചര്‍ച്ച നടത്തി. മുഖ്യമന്ത്രിയായി കുമാരസ്വാമിയെ പിന്തുണയ്ക്കുമെന്നും ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് നല്‍കുമെന്നാണ് ധാരണ. ഇരുപാര്‍ട്ടികളിലെ നേതാക്കളും…

Read More

മൂന്നു വിദ്യാർഥികൾ ഹൊസഹള്ളി തടാകത്തിൽ മുങ്ങിമരിച്ചു

ബെംഗളൂരു : ഹൊസഹള്ളി തടാകത്തിലിറങ്ങിയ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു. ബെംഗളൂരു ക്രോസ് വിനായക നഗർ സ്വദേശികളായ കൗശിക് (14), ജയന്ത് (14), വെങ്കിട്ടനാരായണൻ (15) എന്നിവരാണു ഹൊസഹള്ളി തടാകത്തിൽ മുങ്ങിമരിച്ചത്. സൈക്കിളിൽ യാത്രപോയ വിദ്യാർഥികൾ വൈകിട്ടാണു തടാകത്തിലിറങ്ങിയത്. നീന്തൽ വശമില്ലാതിരുന്ന ഇവർ മുങ്ങിത്താഴുന്നതു കണ്ട് ഒപ്പമുണ്ടായിരുന്ന വിദ്യാർഥി ബഹളംവച്ചു. സമീപവാസികൾ ഓടിയെത്തിയപ്പോഴേക്കും ഇവർ മുങ്ങിത്താഴ്ന്നു. ഫയർഫോഴ്സ് എത്തി പുറത്തെടുത്ത മൃതദേഹങ്ങൾ പോസ്റ്റ്മോർ‌ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. സുഹൃത്തുക്കളായ നാലു വിദ്യാർഥികളും രക്ഷിതാക്കളെ അറിയിക്കാതെയാണു തടാകത്തിലേക്കു പോയത്. വർക്ക്‌ഷോപ്പ് ജീവനക്കാരനായ സൽമാൻ അഹമ്മദ് (19) കഴിഞ്ഞ ദിവസം…

Read More

പ്രതിരോധ തന്ത്രം മെനഞ്ഞ് ബിജെപി; അമിത് ഷായുടെ വസതിയില്‍ അടിയന്തര യോഗം

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്‍റെ ചടുല നീക്കത്തില്‍ അമ്പരന്ന് ബിജെപി കേന്ദ്ര നേതൃത്വം. വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പേ സോണിയാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ രാഷ്ട്രീയ നീക്കത്തെ പ്രതിരോധിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വസതിയില്‍ അടിയന്തര യോഗം വിളിച്ചു. കര്‍ണാടകയിലെ രാഷ്ട്രീയ സാഹചര്യങ്ങളെ നേരിടാന്‍ കേന്ദ്രമന്ത്രിമാരെ ബെംഗളൂരുവിലേക്ക് അയച്ചു. പ്രകാശ് ജാവദേക്കര്‍ അമിത് ഷായുടെ ഡല്‍ഹിയിലെ വസതിയിലെത്തി ചര്‍ച്ച നടത്തി. ജെ.പി നഡ്ഡാ, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ ഇന്ന് ബെംഗളൂരുവിലെത്തും. അതിനിടെ, ഗവര്‍ണറെ കാണാനെത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിന് അനുമതി നിഷേധിച്ചു. ജി.പരമേശ്വരയുടെ…

Read More

മുന്നില്‍ നിന്ന് നയിച്ച്‌ മോഡി;പിന്നില്‍ നിന്ന് ചരടുവലിച്ച് അമിത് ഷാ;സെമിഫൈനല്‍ ജയം മോഡി-അമിത് ഷാ ദ്വയങ്ങള്‍ക്ക്..

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന കര്‍ണാടക തിരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നു തിരിച്ചറിഞ്ഞ ബിജെപി അതിനനുസരിച്ചുള്ള പ്രചാരണ തന്ത്രമാണ് രൂപപ്പെടുത്തിയത്. ‘സെമി ഫൈനലില്‍ വിജയിക്കാന്‍’ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും  പുറമേ ബിജെപി മുഖ്യമന്ത്രിമാരടക്കം 56 കേന്ദ്ര നേതാക്കളെയാണ് ബിജെപി രംഗത്തിറക്കിയത്. വിവിധ ജില്ലകളിലായി 190 റോഡ് ഷോകള്‍ നടന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മിലായിരുന്നു യഥാര്‍ഥ മത്സരം. മറ്റു സംസ്ഥാനങ്ങളില്‍നിന്നു വ്യത്യസ്തമായി വാക്കിലും പ്രവര്‍ത്തനത്തിലും ശക്തനായ മുഖ്യമന്ത്രിയെ കര്‍ണാടകയില്‍ നേരിടേണ്ടിവന്നപ്പോള്‍ ബിജെപിയുടെ പ്രധാന ആയുധം മോദിയായി. പ്രധാനമന്ത്രി കര്‍ണാടകയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു; പതിവുപോലെ അണിയറയില്‍…

Read More

ഗോവയിലും മണിപ്പൂരിലും ബിജെപി നല്‍കിയ പണി അതേ രൂപത്തില്‍ കര്‍ണാടകയില്‍ തിരിച്ച് നല്‍കി കോണ്‍ഗ്രസ്‌.

ബെംഗളൂരു : അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ കർണാടകയിൽ ജെഡിഎസ്– കോൺഗ്രസ് സഖ്യം ഭരണത്തിലേക്ക്. തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതായും ദളുമായി കൈകോർത്തു മുന്നോട്ടു പോകാൻ തീരുമാനിച്ചതായും സിദ്ധരാമയ്യ അറിയിച്ചു. കർണാടകയിൽ സർക്കാർ രൂപീകരിക്കാൻ ജനതാദൾ (എസ്) നു പിന്തുണ നൽകാൻ എഐസിസി തീരുമാനിച്ചതായി പിസിസി പ്രസിഡന്റ് ജി.പരമേശ്വരയും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് ജെഡിഎസും കോൺഗ്രസും ചേർന്ന് ഗവർണർ വാജുഭായി വാലയെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ വ്യക്തമാക്കി. അതേസമയം, ദളിനെ വലയിലാക്കാൻ ബിജെപി…

Read More

മത്സരിച്ചത് മോഡിയും സിദ്ധരാമയ്യയും തമ്മില്‍ അവസാനം ജയം മോഡിക്ക്;രാഹുല്‍ ചിത്രത്തിലേ ഇല്ല..

തിരഞ്ഞെടുപ്പുകളില്‍ നിര്‍ണായക സ്വാധീന ശക്തിയാകുന്ന നരേന്ദ്രമോദിക്ക് കര്‍ണാടകയിലെ പ്രചാരണം എളുപ്പമായിരുന്നില്ല. മോദിയുടെ ഓരോ ആരോപണത്തിനും തൊട്ടടുത്ത നിമിഷം ശക്തമായ തിരിച്ചടി നല്‍കുന്ന മുഖ്യമന്ത്രിയെയാണ് മോദിക്കു നേരിടേണ്ടിവന്നത്. കര്‍ണാടക പിടിക്കാന്‍ മോദി കള്ളം പറയുകയാണെന്ന് സിദ്ധരാമയ്യ തുറന്നടിച്ചു. ജാതി വിഷയത്തില്‍ അതേ രീതിയില്‍ ബിജെപിക്ക് മറുപടി നല്‍കിയ സിദ്ധരാമയ്യ വര്‍ഗീയ ധ്രുവീകരണത്തെ തടയാന്‍ ശ്രമം നടത്തുകയും ചെയ്തു. ഒരു ഘട്ടത്തില്‍, താന്‍ മനുഷ്യത്വമുള്ള ഹിന്ദുവാണെന്ന പ്രസ്താവനയുമിറക്കി. എന്നാല്‍ ബിജെപിയുടെ ജാതി കാര്‍ഡിനെ അതേ കാര്‍ഡില്‍ നേരിടാന്‍ ശ്രമിച്ചത് തിരിച്ചടിയായെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. മാസം 30…

Read More

ക്ലൈമാക്സില്‍ ബിജെപിയുടെ സീറ്റ് കുറഞ്ഞു;കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കാന്‍ തയ്യാറായി കോണ്‍ഗ്രസ്‌.

ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷി ആകുമെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നിലയിലേക്ക് കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പു ഫലം,109 സ്ഥലങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ബി ജെ പി വിജയിക്കുകയോ ലീഡ് ചെയ്യുകയോ ചെയ്യുന്നത്,മറ്റു ചെറു കക്ഷികളെ ചേര്‍ത്ത് ഭരിക്കാനും കഴിയാത്ത അവസ്ഥ. അതേസമയം എച് ഡി കുമാരസ്വാമിയെ പിന്തുണക്കാന്‍ തയ്യാറാണ് എന്ന് കോണ്‍ഗ്രസ്‌ പ്രഖ്യാപിച്ച് കഴിഞ്ഞു.മാധ്യമങ്ങളെ കണ്ട കെ പി സി സി അധ്യക്ഷന്‍ ജി പരമേശ്വരയും മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ്‌ ഈ വിവരം അറിയിച്ചത്. പുറത്ത് നിന്നുള്ള പിന്തുണയാണ് അറിയിച്ചത്.

Read More

ഇത് മോഡി അമിത്ഷാ വിജയം,യെദിയൂരപ്പയുടേയും..

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ അവസ്ഥയായിരുന്നില്ല ബിജെപിക്ക്. 2013 ല്‍ കോണ്‍ഗ്രസിന് അനുകൂലമായ സാഹചര്യമായിരുന്നു. ബിജെപി മൂന്നായി പിളര്‍ന്നു, അഞ്ചു വര്‍ഷത്തെ ഭരണത്തിനിടെ മൂന്നു മുഖ്യമന്ത്രിമാര്‍ വന്നു, മുഖ്യമന്ത്രിയായിരുന്ന യെഡിയൂരപ്പയ്ക്ക് അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ജയിലില്‍ പോകേണ്ടിയുംവന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഹൈദരാബാദ് – കര്‍ണാടക മേഖലയിലുള്ള 40 സീറ്റുകളില്‍ 23 എണ്ണവും വിജയിച്ചത് കോണ്‍ഗ്രസായിരുന്നു. പോള്‍ ചെയ്ത വോട്ടിന്റെ 35% കോണ്‍ഗ്രസിന് ലഭിച്ചപ്പോള്‍ ബിജെപിക്ക് ലഭിച്ചത് 17% വോട്ട്.  യെഡിയൂരപ്പയും കെജെപിയുമെല്ലാം ഇവിടെ ബിജെപിയുടെ പരാജയത്തിന് കാരണമായി. മുംബൈ കര്‍ണാടക മേഖലയിലും ഇതായിരുന്നു സ്ഥിതി. 30 സീറ്റാണ്…

Read More

രൂപയുടെ മൂല്യം ഇടിഞ്ഞു; 15 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍…

മുംബൈ: രൂപയുടെ മൂല്യം 15 മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍.  67.51 ആണ് രൂപയുടെ ഇപ്പോഴത്തെ മൂല്യം. അതായത് ഒരു ഡോളറിന് 67 രൂപ 51 പൈസ. അമേരിക്കന്‍ ഡോളര്‍ ശക്തമാകുന്നതും ഉയര്‍ന്ന സംസ്‌കൃത എണ്ണവിലയുമെല്ലാം രൂപ തളരാന്‍ കാരണമാകുന്നുണ്ട്. രൂപയുടെ മൂല്യം ഇടിയുന്നത് പെട്രോളിയം ഉല്‍പന്നങ്ങള്‍ക്കായി 80 ശതമാനം ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതിയെ പ്രതികൂലമായി ബാധിക്കും. ഡോളര്‍ വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ എണ്ണ ഇറക്കുമതിക്കു രാജ്യം കൂടുതല്‍ പണം നല്‍കേണ്ടി വരുന്ന സാഹചര്യമാണ്.

Read More
Click Here to Follow Us