ബംഗളൂരു: കര്‍ണാടകയുടെ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. പാര്‍ലമെന്ററി ജനാധിപത്യത്തെ ബി.ജെ.പി അട്ടിമറിക്കുകയാണെന്നും അവര്‍ക്ക് ജനാധിപത്യത്തില്‍ വിശ്വാസമില്ലെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. വിഷയം ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഞങ്ങള്‍ ഇനി ജനങ്ങള്‍ക്ക് മുന്‍പിലാണ് ഈ വിഷയം വെക്കുന്നത്. ബിജെപി ജനാധിപത്യത്തിന് എതിരായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് എങ്ങനെയാണെന്ന് ഞങ്ങള്‍ ഇനി ജനങ്ങളോട് പറയുമെന്നും സിദ്ധരാമയ്യ പ്രതികരിച്ചു. കേവല ഭൂരിപക്ഷമില്ലെങ്കിലും രാഷ്ട്രീയ അന്തര്‍നാടകങ്ങള്‍ക്കൊടുവില്‍ കര്‍ണാടകയില്‍ ബിജെപി മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ ഇന്ന് രാവിലെയാണ് അധികാരമേറ്റത്. രാവിലെ ഒന്‍പതിന് രാജ്ഭവനിലായിരുന്നു ചടങ്ങ്.…
Read MoreMonth: May 2018
കര്‍ണാടക വിധാന്‍ സൗധയ്ക്കു മുന്നില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് ജെഡിഎസ് എംഎല്‍എമാര്‍
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസും ജെഡിഎസും രംഗത്ത്. വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നേതാക്കള്‍ പ്രതിഷേധ ധര്‍ണ നടത്തുകയാണ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി വിധാൻ സൗധയിലേക്ക് എത്തുമ്പോൾ പ്രതിഷേധവുമായി എതിരേക്കാനാണ് ഇവരുടെ ശ്രമം. കോണ്‍ഗ്രസിന്‍റെ ഗുലാംനബി ആസാദ്, സിദ്ധരാമയ്യ, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈഗൾട്ടൻ റിസോർട്ടിലുള്ള 76 എംഎൽഎമാരേയും വിധാൻ സൗധയ്ക്ക് മുന്നിലെത്തിച്ചു. ഇനി എത്താനുള്ള രണ്ട് എംഎൽഎമാർ ഉടൻ എത്തുമെന്നും നേതാക്കൾ അറിയിച്ചു. ജനാധിപത്യത്തെ ബിജെപി കശാപ്പു ചെയ്യുകയാണെന്ന് സത്യാഗ്രഹമിരുന്ന് കൊണ്ട്…
Read Moreഒരു കോണ്‍ഗ്രസ് എംഎല്‍എ ബിജെപിക്ക് ഒപ്പം ചേര്‍ന്നു;കൂടുതല്‍ ലിംഗായത്ത് എം എല്‍ എ മാരെ കൂടെ കൂടെ കൂട്ടാന്‍ നീക്കം.
ബെംഗളൂരു:യെഡിയൂരപ്പ മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്തതിനുപിന്നാലെ പ്രതിഷേധത്തിനായി ചേർന്ന കോൺഗ്രസ് എംഎൽഎമാരുടെ കൂട്ടത്തിൽ ഒരംഗം പങ്കെടുത്തില്ല. വിജയനഗർ എംഎൽഎ ആനന്ദ് സിങ് ഒഴികെയുള്ള എല്ലാ കോൺഗ്രസ് എംഎൽഎമാരും വിധാൻ സൗധയ്ക്കുമുന്നിൽ പ്രതിഷേധിക്കുകയാണ്. ഇയാൾ ബിജെപിയുടെ പിടിയിലാണെന്ന് കോൺഗ്രസ് എംപി ഡി.കെ. സുരേഷ് സ്ഥിരീകരിച്ചു. ഇയാളെ ബന്ധപ്പെടാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ബിജെപി ക്യാംപിലാണെന്നു സ്ഥിരീകരിച്ചത്. യെദ്യൂരിയപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങിന് സുപ്രീംകോടതി തടസ്സം നിന്നില്ലെങ്കിലും എത്രയും പെട്ടെന്ന് നിയമസഭയില്‍ ഭൂരിപക്ഷം ഉറപ്പിക്കാനുള്ള നീക്കങ്ങളിലാണ് ബിജെപി. തങ്ങളുടെ എംഎല്‍എമാരെ ബിജെപി റാഞ്ചുന്നത് തടയാന്‍ കോണ്‍ഗ്രസും-ജെഡിഎസും പ്രതിരോധം തീര്‍ത്തിട്ടുണ്ടെങ്കിലും ഇരുപാര്‍ട്ടികളിലേയും ലിംഗായത്ത് സമുദായക്കാരായ…
Read Moreകർണാടകയുടെ 23 മത് മുഖ്യമന്ത്രിയായി ബി.എസ്.യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു.
ബെംഗളൂരു:കര്‍ണാടക സംസ്ഥാനത്തിന്‍റെ 23-ാം മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ബി.എസ്.യെദ്യൂരിയപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കര്‍ണാടക രാജ്ഭവനില്‍ വച്ചു നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ വജുഭായി വാലയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. നേരത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്തു വരും മുന്‍പും വന്ന ശേഷവും മെയ് 17-ന് ബെംഗളൂരു നഗരത്തിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ വച്ച് ഒരു ലക്ഷം പേരെ സാക്ഷി നിര്‍ത്തി താന്‍ സത്യപ്രതിജ്ഞ ചെയ്യും എന്നായിരുന്നു യെദ്യൂരിയപ്പ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ബിജെപിയുടെ സര്‍ക്കാര്‍ രൂപീകരണം സുപ്രീംകോടതി വരെ നീണ്ടതോടെ വളരെ ലളിതമായ ചടങ്ങായി സത്യപ്രതിജ്ഞ ചടങ്ങ് മാറി. രാജ്ഭവന്‍…
Read Moreപ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാകി മുംബൈ ഇന്ത്യന്‍സ്: പഞ്ചാബിനെതിരെ മൂന്ന്‍ റണ്‍സിന്റെ നാടകീയ ജയം
വാങ്കടെ : ആവേശം അല തല്ലിയ മത്സരത്തില്‍ പഞ്ചാബിനെ മൂന്നു റണ്‍സിന് തകര്‍ത്ത് മുംബൈ ജയം പിടിച്ചു വാങ്ങി …ഇതോടെ അവരുടെ പ്ലേ ഓഫിലേക്ക് ഉള്ള പ്രതീക്ഷകള്‍ ഇരട്ടിയായി ..ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇരുപതോവറില്‍ 8 വിക്കറ്റിനു 186 റണ്‍സ് സ്വന്തമാക്കി …മറുപടി ബാറ്റിംഗില്‍ അഞ്ചു വിക്കറ്റിനു 183 റണ്‍സ് നേടാനേ പഞ്ചാബിന് കഴിഞ്ഞുള്ളൂ ..ലോകേഷ് രാഹുലിന്റെ തകര്‍പ്പന്‍ ബാറ്റിംഗില്‍ വിജയത്തിലേക്ക് കുതിക്കുമെന്ന് തോന്നിപ്പിച്ച പഞ്ചാബിലെ കടിഞ്ഞാണിട്ട് പിടിച്ചു നിര്‍ത്തിയത് ജസ്പ്രിത് ബൂംറയുടെ മനോഹര ബൌളിംഗ് പ്രകടനമായിരുന്നു …. ആദ്യം ബാറ്റ്…
Read Moreഗവര്‍ണ്ണറുടെ അധികാരത്തില്‍ ഇടപെടുന്നില്ല എന്ന് സുപ്രീം കോടതി : അര്‍ദ്ധരാത്രിയിലും തിളച്ചു മറിഞ്ഞ രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് അന്ത്യം ….തീരുമാനിച്ചുറപ്പിച്ചപോലെ യെദിയൂരപ്പയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും …
ന്യൂ ഡല്‍ഹി : പുലര്‍ച്ച വരെ നീണ്ടു നിന്ന അസാധാരണ വാദ പ്രതിവാദങ്ങള്‍ക്ക് മേല്‍ പരമൊന്നത നീതി പീഠത്തിന്റെ തീര്‍പ്പ് ..! ഗവര്‍ണ്ണറുടെ അധികാരത്തില്‍ കൈകടത്താന്‍ കഴിയില്ല എന്ന് സുപ്രീം കോടതി വ്യക്തമാകി ..ഇതോടെ കോണ്ഗ്രസ് നേതൃത്വത്തിനു വന്‍ തിരിച്ചടി ലഭിച്ചിരിക്കുകയാണ് ..!ഗവര്‍ണ്ണറുടെ തീരുമാനം വിലക്കിയാല്‍ സംസ്ഥാനത്ത് ഭരണ രംഗത്ത് ശൂന്യത ഉണ്ടാവില്ലേ എന്ന് കോടതി ചോദിച്ചു …കേവലം ഭൂരിപക്ഷം നേടിയ പാര്‍ട്ടി ..അല്ലെങ്കില്‍ തിരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യങ്ങളില്‍ വലുത് എന്നിങ്ങനെ ഉള്ള പരിഗണനകളും , ഗോവ ,മണിപ്പൂര്‍ എന്നിവിടങ്ങളില്‍ കേവല ഭൂരിപക്ഷം നേടിയ…
Read Moreയെദിയൂരപ്പയുടെ കൂടെ നാല് മന്ത്രിമാര്‍ കൂടി സത്യാ പ്രതിജ്ഞ ചെയ്തേക്കും.
മുരളീധര്‍ റാവു അറിയിച്ചതില്‍ നിന്ന് വിരുദ്ധമായി നാളെ യെദിയൂരപ്പയുടെ കൂടെ നാല് മന്ത്രിമാര്‍ കൂടി സത്യാ പ്രതിജ്ഞ ചെയ്തേക്കും. ഈശ്വരപ്പ,ആര്‍ അശോക,ഗോവിന്ദ് കാര്‍ജോള,ശ്രീരാമലു എന്നിവര്‍ക്കാണ് സാധ്യത. ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂ എന്നും നിയുക്ത മുഖ്യമന്ത്രി അറിയിച്ചു.
Read Moreഗവര്‍ണര്‍ യെദിയൂരപ്പയെ ക്ഷണിച്ചു;നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
കര്‍ണാടക ഗവര്‍ണര്‍ വാജു ബായി വാല ഏറ്റവും വലിയ ഒറ്റ കക്ഷിയുടെ നേതാവ് എന്ന നിലക്ക് യെദിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചതായി വിവരം. 15 ദിവസത്തിനുള്ളിൽ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആണ് ഗവർണർയെദിയൂരപ്പയോട് ആവശ്യപ്പെട്ടത്. നാളെ രാവിലെ 9:00 ന് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യും എന്നാണ് ബിജെപിയുടെ സുരേഷ് കുമാർ എസ് ട്വീറ്റ് ചെയ്തത്. മിനിറ്റുകൾക്കുള്ളിൽ തന്നെ അത് അപ്രത്യക്ഷമാകുകയും ചെയ്തു. അതേ സമയം നഗരത്തിലെ ബിജെപിയുടെ ഹെഡ് ഓഫീസിൽ പൂജ നടത്താൻ ഒരു പ്രധാന പൂജാരി വന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അത്…
Read Moreപിന്തുണ കത്ത് സമര്‍പ്പിച്ചു; ഇനി എല്ലാം ഗവര്‍ണറുടെ കയ്യില്‍: കുമാരസ്വാമി
ബെംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചതായി ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. ഗവര്‍ണര്‍ വാജുഭായ് വാലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ പ്രകാരം തീരുമാനം എടുക്കുമെന്ന് കർണാടക ഗവർണര്‍ അറിയിച്ചതായി പിസിസി അധ്യക്ഷന്‍ പരമേശ്വര പറഞ്ഞു. 117 എംഎല്‍എമാര്‍ ഒപ്പിട്ട പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെയും കോണ്‍ഗ്രസ് നേതാവ് പരമേശ്വരയുടെയും നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. പിന്തുണ അറിയിച്ച എംഎല്‍എമാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് സൂചന. അതിനിടെ ജെഡിഎസ് പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ പ്രതിഷേധവുമായി രാജ്ഭവന് മുന്നിലെത്തി. മുദ്രാവാക്യങ്ങള്‍…
Read Moreകോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണറെ കാണാന്‍ പുറപ്പെട്ടു.
നാടകം തുടരുന്നു… കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ഗവര്‍ണര്‍ വാജു ഭായി വാലേയെ കാണാന്‍ പുറപ്പെട്ടു.ഒരു സ്വകാര്യ ട്രാവെല്‍സ് ന്റെ ബസില്‍ എല്ലാ എം എല്‍ എ മാരും ഉണ്ട് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയത്. ഗവര്‍ണറുടെ മുന്‍പില്‍ തങ്ങളുടെ പിന്തുണ ജനതാ ദള നേതാവ് എച് ഡി കുമാര സ്വാമിക്ക് ആണ് എന്ന് കാണിക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
Read More