പിന്തുണ കത്ത് സമര്‍പ്പിച്ചു; ഇനി എല്ലാം ഗവര്‍ണറുടെ കയ്യില്‍: കുമാരസ്വാമി

ബെംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചതായി ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. ഗവര്‍ണര്‍ വാജുഭായ് വാലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഭരണഘടനാ പ്രകാരം തീരുമാനം എടുക്കുമെന്ന് കർണാടക ഗവർണര്‍ അറിയിച്ചതായി പിസിസി അധ്യക്ഷന്‍ പരമേശ്വര പറഞ്ഞു. 117 എംഎല്‍എമാര്‍ ഒപ്പിട്ട പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി.

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെയും കോണ്‍ഗ്രസ് നേതാവ് പരമേശ്വരയുടെയും നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. പിന്തുണ അറിയിച്ച എംഎല്‍എമാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് സൂചന.

അതിനിടെ ജെഡിഎസ് പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ പ്രതിഷേധവുമായി രാജ്ഭവന് മുന്നിലെത്തി. മുദ്രാവാക്യങ്ങള്‍ മുഴക്കി നൂറുകണക്കിന് പ്രവര്‍ത്തകരാണ് രാജ്ഭവന് മുന്നില്‍ തടിച്ചു കൂടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts