ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ കനത്ത പോളിംഗ്. 76.8 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. 2016ല്‍ 74.06 ശതമാനമായിരുന്നു പോളിംഗ്.
മണ്ഡലത്തിലെ പതിനൊന്നു പഞ്ചായത്തുകളില്‍ ഒട്ടുമിക്കതിലും 75 ശതമാനത്തിന് മുകളിലാണ് പോളിംഗ്. വെണ്മണി, ആല, മാന്നാര്‍ പഞ്ചായത്തുകളില്‍ 76.04 ശതമാനം പേര് വോട്ട് ചെയ്തു. തിരുവന് വണ്ടൂരിലാണ് കുറവ് പോളിംഗ് രേഖപ്പടുത്തിയത് – 74.6 ശതമാനം.
അതേസമയം, പോളിംഗ് ശതമാനം വര്‍ധിച്ചത് തങ്ങള്‍ക്ക് അനുകൂലഘകടകമാണെന്ന് മൂന്ന് മുന്നണികളും അവകാശപ്പെട്ടു.
എല്‍.ഡി.എഫ് എം.എല്‍.എ കെ.കെ രാമചന്ദ്രന് നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മണ്ഡലത്തിലെ ആകെയുള്ള 1,99,340 വോട്ടര്‍മാരില്‍ 92,919 പുരുഷന്മാരും 1,06,421 സ്ത്രീകളുമാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.