ബെംഗളൂരു: കർണാടക രാഷ്ട്രീയം ആകാംക്ഷയോടെ കാത്തിരിക്കുന്ന ആർ.ആർ. നഗറിലെ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച നടക്കും. കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യമില്ലാത്തതിനാൽ ശക്തമായത്രികോണമത്സരത്തിനാകും ആർ.ആർ. നഗർ സാക്ഷ്യംവഹിക്കുക. കോൺഗ്രസിലെ സിറ്റിങ് എം.എൽ.എ. എൻ. മുനിരത്നയും ജെ.ഡി.എസിലെ ജി.എച്ച്. രാമചന്ദ്രയും ബി.ജെ.പി.യിലെ പി. മുനിരാജു ഗൗഡയുമാണ് മത്സരരംഗത്തുള്ളത്. തിരഞ്ഞെടുപ്പുഫലം മൂന്നുപാർട്ടികൾക്കും ഒരുപോലെ പ്രധാനപ്പെട്ടതാണ്.
ബുധനാഴ്ചയാണ് വോട്ടെണ്ണൽ. ജാലഹള്ളിയിലെ അപ്പാർട്ട്മെന്റിൽനിന്ന് തിരിച്ചറിയൽകാർഡുകൾ പിടിച്ചെടുത്തതിനെത്തുടർന്നായിരുന്നു ആർ.ആർ. നഗറിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. തിരിച്ചറിയൽകാർഡുകൾ പിടിച്ചെടുത്തതിനെത്തുടർന്നായിരുന്നു ആർ.ആർ. നഗറിലെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. തിരിച്ചറിയൽകാർഡുകൾ പിടിച്ചെടുത്ത സംഭവം മുനിരത്നയുടെ വിജയത്തെ ബാധിക്കില്ലെന്നാണ്.കോൺഗ്രസ് നേതാക്കളുടെ അഭിപ്രായം.
കാർഡുകൾ പിടിച്ചെടുത്ത അപ്പാർട്ട്മെന്റിൽ മുനിരത്നയുടെ ചിത്രമുള്ള സ്റ്റിക്കർ കണ്ടെത്തിയതാണ് അദ്ദേഹത്തിന്റെപേരിൽ ആരോപണമമുയരാനിടയാക്കിയത്. വോട്ടർമാരെ സ്വാധീനിക്കാൻ പണം വിതരണംചെയ്യാനാണ് കാർഡുകൾ ശേഖരിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രാഷ്ട്രീയത്തിൽ വിവാദങ്ങൾ ഉണ്ടാവുക സ്വാഭാവികമാണെന്നും വോട്ടർമാരുടെ പിന്തുണ മുനിരത്നയ്ക്കുതന്നെ ലഭിക്കുമെന്നും കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു. മുനിരത്നയെ മാറ്റണമെന്ന് ജെ.ഡി.എസ്.ആവശ്യപ്പെട്ടിരുന്നെങ്കിലും കോൺഗ്രസ് കൂട്ടാക്കിയില്ല.
സ്ഥാനാർഥിയെ പിൻവലിക്കണമെന്ന കോൺഗ്രസിന്റെ ആവശ്യം നിരാകരിച്ച് ഭരണത്തിൽ സഖ്യകക്ഷിയായ ജെ.ഡി.എസ്. രാമചന്ദ്രയെത്തന്നെ മത്സരിപ്പിക്കുകയാണ്. 30 ശതമാനത്തോളം വരുന്ന വൊക്കലിഗ വോട്ടുകൾ പെട്ടിയിലാക്കാനാകുമെന്നാണ് ജെ.ഡി.എസിന്റെ പ്രതീക്ഷ. മുനിരത്നയ്ക്കെതിരായ ആരോപണം ജെ.ഡി.എസിന് ഗുണംചെയ്യുമെന്നും രാമചന്ദ്ര പ്രതീക്ഷിക്കുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.