ബെംഗളൂരു: ബിജെപി എംഎല്‍എ കെജി ബൊപ്പയ്യയെ പ്രോട്ടേം സ്പീക്കറായി നിയമിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്. കീഴ്വഴക്കം തെറ്റിച്ചാണ് നിയമനമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്വി ആരോപിച്ചു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
സാധാരണ ഗതിയില്‍ സഭയിലെ ഏറ്റവും പ്രായം ചെന്ന സാമാജികനെയാണ് പ്രോട്ടേം സ്പീക്കറായി വരിക. കര്‍ണാടക നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എ ആര്‍.വി ദേശ്പാണ്ഡെയാണ് ഏറ്റവും മുതിര്‍ന്ന സാമാജികന്‍. ബിജെപിയിലാണെങ്കില്‍ ഉമേഷ് വിശ്വനാഥ് കാത്തിയാകും ഏറ്റവും പ്രായമേറിയ എംഎല്‍എയാകുക. എന്നാല്‍ ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്തത് കെജി ബൊപ്പയ്യയെയാണ്. ഇതിനെയാണ് കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നത്.
‘KG Bopaiah was appointed as Pro Tem speaker even in 2008 by the then Governor. That time Bopaiah was 10 years younger than what he is today. Congress is thus raising hoax objection. The appointment of Bopaiah Ji is as per rules and regulations: Prakash Javadekar. (File Pic) pic.twitter.com/9ZItjLT8d6
— ANI (@ANI) May 18, 2018
നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പ്രോട്ടേം സ്പീക്കറുടെ തീരുമാനങ്ങള്‍ നിര്‍ണായകമാണ്. രഹസ്യ ബാലറ്റ് വഴിയുള്ള തെരഞ്ഞെടുപ്പ് സുപ്രീംകോടതി തടഞ്ഞിട്ടുണ്ടെങ്കിലും തെരഞ്ഞെടുപ്പ് എത്തരത്തില്‍ വേണമെന്നത് തീരുമാനിക്കാനുള്ള അധികാരം പ്രോട്ടേം സ്പീക്കര്‍ക്കാണ്.
വിശ്വാസ വോട്ടെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ബിജെപി നടത്തുന്ന നീക്കമാണിതെന്നാണ് കോണ്‍ഗ്രസിന്‍റെ ആരോപണം. ബിജെപിയുടെ നീക്കത്തിനെതിരെ വീണ്ടും കോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസിന് മുന്‍പിലുള്ളത് വളരെ പരിമിതമായ സമയം മാത്രമാണ്. വീണ്ടും തര്‍ക്കം കോടതിയിലേക്ക് നീങ്ങുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 11 മണിക്കാണ് ആരംഭിക്കുക. വിശ്വാസ വോട്ടെടുപ്പ് നാളെ വൈകീട്ട് നാല് മണിക്ക് നടക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.