മുരളീധര്‍ റാവു അറിയിച്ചതില്‍ നിന്ന് വിരുദ്ധമായി നാളെ യെദിയൂരപ്പയുടെ കൂടെ നാല് മന്ത്രിമാര്‍ കൂടി സത്യാ പ്രതിജ്ഞ ചെയ്തേക്കും. ഈശ്വരപ്പ,ആര് അശോക,ഗോവിന്ദ് കാര്ജോള,ശ്രീരാമലു എന്നിവര്‍ക്കാണ് സാധ്യത. ദേശീയ നേതൃത്വത്തിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുകയുള്ളൂ എന്നും നിയുക്ത മുഖ്യമന്ത്രി അറിയിച്ചു.
Read MoreDay: 16 May 2018
ഗവര്‍ണര്‍ യെദിയൂരപ്പയെ ക്ഷണിച്ചു;നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
കര്‍ണാടക ഗവര്‍ണര്‍ വാജു ബായി വാല ഏറ്റവും വലിയ ഒറ്റ കക്ഷിയുടെ നേതാവ് എന്ന നിലക്ക് യെദിയൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചതായി വിവരം. 15 ദിവസത്തിനുള്ളിൽ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആണ് ഗവർണർയെദിയൂരപ്പയോട് ആവശ്യപ്പെട്ടത്. നാളെ രാവിലെ 9:00 ന് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്യും എന്നാണ് ബിജെപിയുടെ സുരേഷ് കുമാർ എസ് ട്വീറ്റ് ചെയ്തത്. മിനിറ്റുകൾക്കുള്ളിൽ തന്നെ അത് അപ്രത്യക്ഷമാകുകയും ചെയ്തു. അതേ സമയം നഗരത്തിലെ ബിജെപിയുടെ ഹെഡ് ഓഫീസിൽ പൂജ നടത്താൻ ഒരു പ്രധാന പൂജാരി വന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അത്…
Read Moreപിന്തുണ കത്ത് സമര്‍പ്പിച്ചു; ഇനി എല്ലാം ഗവര്‍ണറുടെ കയ്യില്‍: കുമാരസ്വാമി
ബെംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള ഭൂരിപക്ഷമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിച്ചതായി ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമി. ഗവര്‍ണര്‍ വാജുഭായ് വാലയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ പ്രകാരം തീരുമാനം എടുക്കുമെന്ന് കർണാടക ഗവർണര്‍ അറിയിച്ചതായി പിസിസി അധ്യക്ഷന്‍ പരമേശ്വര പറഞ്ഞു. 117 എംഎല്‍എമാര്‍ ഒപ്പിട്ട പിന്തുണക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. ജെഡിഎസ് നേതാവ് എച്ച്.ഡി കുമാരസ്വാമിയുടെയും കോണ്‍ഗ്രസ് നേതാവ് പരമേശ്വരയുടെയും നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച. പിന്തുണ അറിയിച്ച എംഎല്‍എമാരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് സൂചന. അതിനിടെ ജെഡിഎസ് പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ പ്രതിഷേധവുമായി രാജ്ഭവന് മുന്നിലെത്തി. മുദ്രാവാക്യങ്ങള്‍…
Read Moreകോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗവര്‍ണറെ കാണാന്‍ പുറപ്പെട്ടു.
നാടകം തുടരുന്നു… കോണ്‍ഗ്രസ് എം എല്‍ എ മാര്‍ ഗവര്‍ണര്‍ വാജു ഭായി വാലേയെ കാണാന്‍ പുറപ്പെട്ടു.ഒരു സ്വകാര്യ ട്രാവെല്‍സ് ന്റെ ബസില്‍ എല്ലാ എം എല്‍ എ മാരും ഉണ്ട് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കിയത്. ഗവര്‍ണറുടെ മുന്പില് തങ്ങളുടെ പിന്തുണ ജനതാ ദള നേതാവ് എച് ഡി കുമാര സ്വാമിക്ക് ആണ് എന്ന് കാണിക്കുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യം.
Read Moreകോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ പൊട്ടിക്കരഞ്ഞ് സിദ്ധരാമയ്യ;
കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സിദ്ധരാമയ്യ വികാരാധീനനായി. സദ്ഭരണം കാഴ്ചവച്ചിട്ടും കോൺഗ്രസിനു നേടാനായില്ലെന്നു പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കൊണ്ട് അദ്ദേഹം പറഞ്ഞു. സിദ്ധരാമയ്യയുടെ അടുത്ത അനുയായികളായ എംഎൽഎമാരും കണ്ണീരണിഞ്ഞു. രണ്ടു മണ്ഡലങ്ങളില്‍ ജനവിധി തേടിയ സിദ്ധരാമയ്യ ചമുന്ടെശ്വരിയില് വന്‍ പരാജയം നേരിട്ടിരുന്നു,ബദാമിയില്‍ 1700 വോട്ടുകള്‍ക്കാണ് കഷ്ട്ടിച്ചു കടന്നു കൂടിയത്.
Read Moreബിജെപിയിൽനിന്നു വിട്ട് ഞങ്ങളുടെ കൂടെവരാൻ തയാറായ നിരവധിപ്പേരുണ്ട്. ഞങ്ങളിൽനിന്ന് ഒരാളെ മറുകണ്ടം ചാടിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഞങ്ങളും അതുതന്നെ ചെയ്യും, നിങ്ങളിൽനിന്ന് ഇരട്ടിയാകും ഞങ്ങളെടുക്കുക..
കർണാടക കോൺഗ്രസ് അധ്യക്ഷൻ ജി. പരമേശ്വരയ്ക്കൊപ്പം ഗവർണറെ ഒരിക്കൽക്കൂടി കാണുമെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. ‘ഓപ്പറേഷൻ കമൽ’ വിജയകരമായത് മറന്നേക്കൂ, ബിജെപിയിൽനിന്നു വിട്ട് ഞങ്ങളുടെ കൂടെവരാൻ തയാറായ നിരവധിപ്പേരുണ്ട്. ഞങ്ങളിൽനിന്ന് ഒരാളെ മറുകണ്ടം ചാടിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ ഞങ്ങളും അതുതന്നെ ചെയ്യും, നിങ്ങളിൽനിന്ന് ഇരട്ടിയാകും ഞങ്ങളെടുക്കുക. കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന യാതൊരു തീരുമാനവും എടുക്കരുതെന്ന് ഗവർണറോടും ആവശ്യപ്പെടുന്നു” – എച്ച്.ഡി. കുമാരസ്വാമി ബിജെപിയുടെ അശ്വമേധ യാത്ര ഉത്തരേന്ത്യയിൽനിന്നാണ് ആരംഭിച്ചത്. അവരുടെ കുതിരകൾ കർണാടകയിലെത്തി നിൽക്കുകയാണ്. ജനവിധി അശ്വമേധ യാത്ര നിർത്തിക്കാനുള്ളതാണ് – എച്ച്.ഡി. കുമാരസ്വാമി.…
Read Moreകുഞ്ഞു ശ്രേയയുടെ ഗാനം യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമത്
മമ്മൂട്ടിയുടെ പുതിയ ചിത്രമായ അബ്രഹാമിന്റെ സന്തതികളില്‍ ശ്രേയ ജയദീപ് ആലപിച്ച ഗാനം യുട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി. ‘യെറുശലേം നായക’ എന്ന് തുടങ്ങുന്ന ഗാനമാണ് ആരാധകരുടെ മനം കവര്‍ന്നത്. ഗോപി സുന്ദര്‍ സംഗീതം നല്‍കിയിരിക്കുന്ന ഗാനം ഇന്നലെയാണ് യുട്യൂബില്‍ റിലീസ് ചെയ്തത്. റഫീഖ് അഹമ്മദിന്റെതാണ് വരികള്‍. ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. പൊലീസ് ഓഫീസറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്റെ സംവിധായകനായ ഹനീഫ് അദേനിയാണ് ചിത്രത്തിന്റെ തിരക്കഥ. കനിഹയാണ് നായിക. പുതുമുഖം…
Read Moreരാജ്യതലസ്ഥാനത്ത് വീണ്ടും ശക്തമായ പൊടിക്കാറ്റ്; വ്യാപക നാശനഷ്ടം
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വീണ്ടും പൊടിക്കാറ്റ് ശക്തമായി. ഇന്ന് പുലര്‍ച്ചെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ കൂടുതല്‍ വേഗതയിലാണ് പൊടിക്കാറ്റ് വീശിയടിച്ചത്. പുലർച്ചെ മൂന്ന് മണി മുതല്‍ വീഴിയടിച്ച കാറ്റില്‍ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെയുണ്ടായ പൊടിക്കാറ്റില്‍ 2 പേര് മരിക്കുകയും 18 പേര്‍ക്ക് പരിക്കെല്ല്കുകയും ചെയ്തു. വാഹനങ്ങള്‍ക്ക് മുകളില്‍ മരം വീഴുകയും, കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച മുതല്‍ തുടരുന്ന പൊടിക്കാറ്റിലും, ഇടിമിന്നലിലും പെട്ട് ഇതുവരെ 80 പേരാണ് അഞ്ച് സംസ്ഥാനങ്ങളിലായി മരിച്ചത്. ഉത്തര്‍പ്രദേശില്‍ മാത്രം ഇതുവരെ 51 മരണം റിപ്പോര്‍ട്ട്…
Read Moreകര്‍ണാടക രാഷ്ട്രീയ നാടക ഭൂപടത്തിലേക്ക് കേരളവും;ജെഡിഎസ് എംഎല്‍എമാര്‍ കൊച്ചിയിലേക്ക്.
കുതിരക്കച്ചവടത്തെ മറികടക്കാന്‍ “റിസോര്‍ട്ട് രാഷ്ട്രീയം” വീണ്ടും. ജെ ഡി എസ് എം എല്‍ എ മാരെ കൊച്ചിയിലെ റിസോര്‍ട്ടിലേക്ക് മാറ്റാന്‍ നീക്കം,കോണ്‍ഗ്രസ് എം എല്‍ എ മാര്‍ കര്‍ണാടകയിലെ തന്നെ റിസോര്‍ട്ടുകളില്‍ തങ്ങും. യെദിയൂരപ്പ നാളെ മുഖ്യമന്ത്രിയായി സത്യാ പ്രതിജ്ഞ ചെയ്യും എന്ന രീതിയിലുള്ള വാര്‍ത്തകള്‍ക്കിടയില്‍ ആണ് പുതിയ നീക്കം എന്നത് ശ്രദ്ധേയമാണ്.
Read More100 കോടി വരെ വാഗ്ദാനം ലഭിച്ചതായി ജെഡിഎസ് കോണ്‍ഗ്രസ് എംഎല്‍എമാര്‍
ബംഗളൂരു: ഇന്നലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്തിനു ശേഷം കര്‍ണാടകയില്‍ രാഷ്ട്രീയ കുതിരക്കച്ചവടം മുറുകുകയാണ്. മൂന്നുമുന്നണികളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയ്ക്ക് മന്ത്രിസഭാ നിര്‍മ്മാണം അനിശ്ചിതത്വത്തിലാണ്. ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം ഭൂരിപക്ഷം അവകാശപ്പെടുമ്പോള്‍ വലിയ പാര്‍ട്ടിയെന്ന അവകാശ വാദവുമായി ബിജെപിയും രംഗത്തുണ്ട്. എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തിനായി ബിജെപി അംഗങ്ങള്‍ ഗവര്‍ണ്ണറെ കാണാന്‍ രാജ് ഭവനില്‍ എത്തിയിരിക്കുകയാണ്. കൂടാതെ ബിജെപി നിയമസഭാ കക്ഷി നേതാവായി യെദ്ദ്യുരപ്പയെ തെരഞ്ഞെടുക്കുകയും ചെയ്തിട്ടുണ്ട്. ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു. എന്നാല്‍ തീരുമാനം പിന്നീട് അറിയിക്കുമെന്നാണ് ഗവര്‍ണ്ണര്‍ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, …
Read More