കൊല്‍കത്ത: പശ്ചിമ ബംഗാളില്‍ ഇന്ന് നടക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ ഇതുവരെ 10 പേര് മരിച്ചു. ദക്ഷിണ 24 പര്‍ഗാനയിലെ കുല്‍ടാലി മേഖലയിലുണ്ടായ ആക്രമണത്തില്‍ ആരിഫ് ഗാസി എന്ന തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്ത്തകന് വെടിയേറ്റ് മരിച്ചു. കൂടാതെ, ബിർപാരയിൽ ടിഎംസി പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ അഞ്ച് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പലയിടത്തും ബൂത്തുകൾ പിടിച്ചെടുക്കാൻ തൃണമൂൽ ശ്രമം നടന്നു. പൊലീസിന് നേരെയും ബോബേറുണ്ടായി. ആളുകളെ പിരിച്ച് വിടാന്‍ പൊലീസ് ആകാശത്തേക്ക് നിറയൊഴിച്ചു. നിരവധി സ്ഥലങ്ങളില്‍ ബൂത്ത് കൈയ്യേറ്റം നടക്കുന്നതായും…
Read MoreDay: 14 May 2018
സുനന്ദ പുഷ്കറിന്റെ മരണം: ശശി തരൂരിനെതിരെ കുറ്റപത്രം; ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകള്‍
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെ പ്രതിയാക്കി കുറ്റപത്രം. ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം, ഗാർഹികപീഡനം എന്നിവ ചുമത്തിയിട്ടുണ്ട്. ഡൽഹി പട്യാല ഹൗസ് കോടതിയിലാണ് അന്തിമ കുറ്റപത്രം സമർപ്പിച്ചത്. സുനന്ദ പുഷ്കറിന്റെ മരണം ആത്മഹത്യയാണെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച ഡല്‍ഹി പൊലീസ് ശശി തരൂരിനെ ചോദ്യം ചെയ്തിരുന്നു. അന്‍പതോളം ചോദ്യങ്ങളാണ് ശശി തരൂരിനായി അന്വേഷണസംഘം തയ്യാറാക്കിയിരുന്നത്. ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ഇരുന്നൂറ് പേജുള്ള അന്തിമ കുറ്റപത്രം ഡല്‍ഹി…
Read Moreഇത് കസറും! ജയസൂര്യയുടെ മേരിക്കുട്ടിയെ ഏറ്റെടുത്ത് ആരാധകര്‍; ട്രെന്‍ഡിംഗില്‍ ഒന്നാമത്
രഞ്ജിത്ത് ശങ്കര്‍-ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണം. യുട്യൂബ് ട്രെന്‍ഡിംഗില്‍ ചിത്രത്തിന്റെ ട്രെയിലര്‍ ഒന്നാമതെത്തി. ഒരു കാലത്ത് മലയാള സിനിമ തമാശച്ചേരുവകള്ക്കായി കുത്തിത്തരുകിയരുന്ന ട്രാന്‍സ്ജെന്‍ഡര്‍ ജീവിതങ്ങളെ അര്‍ത്ഥപൂര്‍ണമായി പകര്‍ത്തി വയ്ക്കാനുള്ള ശ്രമമാണ് ചിത്രമെന്ന് ട്രെയിലര്‍ സാക്ഷ്യപ്പെടുത്തുന്നു. മേരിക്കുട്ടി എന്ന ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്. ട്രാന്‍സ്ജെന്‍ഡറായ വ്യക്തികളുടെ ദൃശ്യപരത നമ്മുടെ സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന കാലഘട്ടത്തില്‍ ഇത്തരം വ്യക്തികളോടുള്ള പൊതുസമൂഹത്തിന്റെ ഇടപെടലുകളും മുന്‍ധാരണകളും ചിത്രത്തില്‍ ചര്‍ച്ചയാകുന്നു. കൃത്യമായ ചോദ്യങ്ങളെറിഞ്ഞും നിലപാടുകള്‍ വ്യക്തമാക്കിയുമാണ് ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയിരിക്കുന്നത്. അജു…
Read Moreട്രോമ കെയര്‍ ആംബുലന്‍സ് സർവീസ്; അപകടങ്ങളിൽ കേരള പോലീസിന്റെ കൈതാങ്ങ്
തിരുവനന്തപുരം: റോഡപകടങ്ങളില്‍ ജീവന് പൊലിയുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കും കൈത്താങ്ങാകാന്‍ കേരള പോലീസുമായി സഹകരിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് നടപ്പാക്കിയ അത്യാധുനിക ട്രോമ കെയര്‍ സേവനം സംസ്ഥാനത്ത് നിലവില്‍ വന്നു. ട്രോമ പ്രവര്‍ത്തനം ലഭിക്കുന്നതിന് രൂപീകരിച്ച 9188 100 100 എന്ന നമ്പര്‍ മുഖ്യമന്ത്രി ഡി.ജി.പി. ലോക്നാഥ് ബെഹ്റക്ക് നല്‍കിയാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കേരളത്തില്‍ എവിടെ റോഡപകടമുണ്ടായാലും ഈ നമ്പറില്‍ വിളിച്ചാല്‍ ഉടന്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാകും. സംസ്ഥാനത്തെ ആയിരത്തോളം ആംബുലന്‍സുകളെയാണ് ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ ശൃംഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രമേശ് കുമാര്‍ ഫൗണ്ടേഷനും പദ്ധതിയില്‍ സഹകരിക്കുന്നുണ്ട്. നിലവില്‍…
Read Moreശബരിമല തന്ത്രി കണ്ഠര് മഹേശ്വരര് അന്തരിച്ചു.
ആലപ്പുഴ ∙ ശബരിമല വലിയ തന്ത്രി താഴമൺ മഠം കണ്ഠര് മഹേശ്വരര് (91) നിര്യാതനായി. വസതിയായ ചെങ്ങന്നൂരിലെ താഴമൺ മഠത്തിലായിരുന്നു അന്ത്യം. വാർധക്യസഹജമായ രോഗങ്ങളെത്തുടർന്നു ചികിത്സയിലായിരുന്നു. പരശുരാമന്റെ കാലത്ത് ആന്ധ്രയിൽനിന്നു കേരളത്തിൽ എത്തിയതെന്നു വിശ്വസിക്കപ്പെടുന്ന താഴമൺ തന്ത്രികുടുംബത്തിലെ കാരണവരാണ്. പതിനേഴാം വയസിൽ ശബരിമലയിലെ താന്ത്രിക കർമങ്ങളിൽ പങ്കാളിയായി തുടങ്ങിയ ഇദ്ദേഹം അച്ഛൻ കണ്ഠര് പരമേശ്വരരുടെ അനുജൻ കണ്ഠര് ശങ്കരരോടൊപ്പമാണു ആദ്യമായി ശബരിമലയിലെത്തിയത്. കൊല്ലവർഷം 1126 ഇടവം നാലിനു ശബരിമല ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയ്ക്കു ശേഷം ഇപ്പോഴുള്ള അയ്യപ്പവിഗ്രഹം പ്രതിഷ്ഠിച്ചതു തന്ത്രി കണ്ഠര് ശങ്കരരാണ്. ചടങ്ങിൽ സഹകാർമികത്വം…
Read Moreകര്‍ണാടക തെരഞ്ഞെടുപ്പ് അവസാനിച്ചു; ഇന്ധനവില കുതിക്കുന്നു
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് എണ്ണക്കമ്പനികള്‍. ന്യൂഡല്‍ഹിയില്‍ 74.63 ആയിരുന്ന പെട്രോള്‍ വില ഇന്ന് 74.80 ആയി വര്‍ദ്ധിച്ചു. അതേസമയം ഡീസലിന് 66.14 രൂപയാണ് ഇന്നത്തെ വില. മുന്‍പ് ഇത് 65.93രൂപയായിരുന്നു. ബെംഗളൂരുവിൽ പെട്രോളിന് 75.82 രൂപയും ഡീസലിന് 67.05 രൂപയും ആണ് ഈടാക്കുന്നത്. തെരഞ്ഞെടുപ്പിലെ ജനരോഷം ഭയന്ന് കേന്ദ്ര സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെ കഴിഞ്ഞ 19 ദിവസമായി വില മാറ്റമില്ലാതെ നില്‍ക്കുകയായിരുന്നു. ഏപ്രില്‍ 24ന് ശേഷം ആഗോള വിപണിയില്‍ എണ്ണവിലയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടും അതിനനുസൃതമായി മാറ്റം എണ്ണ കമ്പനികള്‍ വരുത്തിയിരുന്നില്ല.…
Read Moreമലയാളികള്‍ക്ക് എതിരെയുള്ള ആക്രമണം തുടര്‍ക്കഥയാകുന്നു;ശേഷാദ്രിപുരത്ത് സ്റ്റേഷനറിക്കട അടിച്ച് തകര്‍ത്തു.
ബെംഗളൂരു:മലയാളികള്‍ക്കും മലയാളി സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള ആക്രമണങ്ങള്‍ നഗരത്തില്‍ തുടര്‍ക്കഥയാകുകയാണ്,ഇന്നലെ വൈകുന്നേരം നടന്ന ആക്രമണ സംഭവത്തില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഷനറിക്കട മൂന്നംഗ സംഘം അടിച്ചുതകർത്തു. ശേഷാദ്രിപുരം അപ്പോളോ ആശുപത്രിക്ക് സമീപത്തുള്ള കണ്ണൂർ മാലൂർ സ്വദേശി റഷീദിന്റെ കടയാണ് ഇന്നലെ വൈകിട്ട് ആക്രമണത്തിനിരയായത്. സിഗരറ്റ് വാങ്ങിയ സംഘം പണം ചോദിച്ചപ്പോൾ നൽകിയില്ല,തുടർന്ന് ഗ്ലാസ് ഭരണികളും ഷെൽഫും തകർക്കുകയായിരുന്നു. 15,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ശേഷാദ്രിപുരം പൊലീസിൽ പരാതി നൽകി.
Read Moreഉത്തരേന്ത്യയില്‍ ദുരിതം വിതച്ച് കനത്ത പൊടിക്കാറ്റും മഴയും; 41 മരണം
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ കനത്ത ദുരിതം വിതച്ച് ഇന്നലെ രാത്രിയുണ്ടായ കനത്ത മഴയിലും കൊടുങ്കാറ്റിലും 41 പേര് മരിച്ചു. ശക്തമായ കാറ്റും മഴയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും തുടരാൻ സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര൦ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. ഉത്തർപ്രദേശിൽ മാത്രം 18 പേർ മരിച്ചു. ആന്ധ്രാപ്രദേശിലും തെലങ്കാനയിലുമായി എട്ട് പേരും, പശ്ചിമബംഗാളിൽ ഒൻപത് പേരും മരിച്ചു. പൊടിക്കാറ്റിലും മഴയിലും അഞ്ച് പേരാണ് മരിച്ചത്. ന്യൂഡല്‍ഹി വിമാനത്താവളത്തിൽ മണിക്കൂറുകളോളം വൈകിയാണ് വിമാനങ്ങൾ സർവീസ് നടത്തിയത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഉത്തർപ്രദേശിലുമായി പൊടിക്കാറ്റിൽ കനത്ത നാശനഷ്ടങ്ങളുണ്ടായി.…
Read Moreഫലം വന്നില്ല, കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിനു വേണ്ടിയുള്ള അടി തുടങ്ങി!
ബെംഗളൂരു :നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാൻ ഇനി മണിക്കൂറുകൾ മാത്രം, കൃത്യമായ ഒരു പ്രവചനവും നടത്താൻ കഴിയാതെ എക്സിറ്റ് പോളുകളും കളമൊഴിഞ്ഞു, ഇനി ജയിക്കുന്നവർക്കിടയിൽ ആരാണ് അടുത്ത മുഖ്യമന്ത്രി എന്നറിയാനുള്ള തർക്കങ്ങൾ മാത്രം. ജഗദീഷ് ഷെട്ടർ, ഈശ്വരപ്പ,സദാനന്ദ ഗൗഡ, അനന്ത് കുമാർ തുടങ്ങിയവരുടെ മുഖ്യമന്ത്രി സ്ഥാനത്തിനുള്ള അവകാശവാദം മുളയിലേ നുള്ളിക്കൊണ്ട് തെരഞ്ഞെടുപ്പിന് മുൻപേ അമിത് ഷാ യെദിയൂരപ്പയെ മുന്നിൽ നിർത്തിയിരുന്നു. എന്നാൽ കോൺഗ്രസ് കാമ്പിൽ സ്ഥിതി വ്യത്യസ്ഥമാണ്, പാർട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചാൽ സിദ്ധരാമയ്യയെ മാറ്റാൻ അത്ര എളുപ്പമല്ല, എന്നാൽ ഏതെങ്കിലും നിലക്ക് ജനതാദളുമായി…
Read Moreജെസ്നയുടെ തിരോധാനം:വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു കേരള പോലീസ് ..!
തിരുവനന്തപുരം : മാര്‍ച്ച് 22 നു മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ഡിഗ്രി വിദ്യാര്‍ത്ഥിനി ജെസ്ന മരിയ ജയിംസിന് വേണ്ടി കഴിഞ്ഞ ദിവസങ്ങളായി കര്‍ണ്ണാടകയില്‍ നടത്തി വന്ന തിരച്ചില്‍ അവസാനിപ്പിച്ചു പോലീസ് സംഘം മടങ്ങി ….തിരുവല്ല ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ മൂന്നായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത് …ബെംഗലൂരുവിലും ,തുടര്‍ന്ന് മൈസൂരുവിലും തിരച്ചില്‍ നടത്തിയ സംഘം കേസിന് പുരോഗതിയൊന്നും ലഭിക്കാത്തതിനെ തുടര്‍ന്നാണ് തിരച്ചില്‍ മതിയാക്കി മടങ്ങിയത് ..അതെ സമയം ജെസ്നയെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് കേരള പോലീസ് രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന്…
Read More