പൊതുവേദികളിലെ തീപ്പൊരി സംവാദങ്ങളിൽ നായികയായി പാർട്ടി വക്താവായ മാളവിക അവിനാഷ്.

ബെംഗളൂരു: ലെനിൻ രാജേന്ദ്രന്റെ ‘ദൈവത്തിന്റെ വികൃതികൾ’ എന്ന സിനിമയിൽ അൽഫോൻസച്ചന്റെ മകൾ എൽസിയുടെ വേഷമിട്ട മാളവിക ഇന്നു ബിജെപിയുടെ കർണാടകയിലെ ചാനൽ മുഖമാണ്. പൊതുവേദികളിലെ തീപ്പൊരി സംവാദങ്ങളിൽ നായികയാണു പാർട്ടി വക്താവായ മാളവിക അവിനാഷ്.‘രാഷ്ട്രീയത്തോടു കോളജ് കാലത്തു തന്നെ ആഭിമുഖ്യമുണ്ടായിരുന്നു. കന്നഡ ടെലിവിഷൻ സീരിയലുകളാണ് എന്നെ പ്രശസ്തയാക്കിയത്.മായാമൃഗ എന്ന സിനിമയിൽ അഭിഭാഷകയുടെ വേഷം ഹിറ്റായി. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽനിന്നു റാങ്കോടെയാണ് എൽഎൽബി നേടിയത്. ലെനിൻ സാർ സിനിമയിലേക്കു വിളിക്കുമ്പോൾ പ്ലസ് ടുവിനു പഠിക്കുകയായിരുന്നു’– മല്ലേശ്വരത്തെ ബിജെപി ആസ്ഥാനത്തിരുന്നു മാളവിക പറഞ്ഞു. തമിഴിൽ കെ.ബാലചന്ദറിന്റെ അണ്ണിയിലൂടെയാണു മാളവിക…

Read More

ധാർവാഡിൽ പ്രചാരണത്തിനിടെ കാളവണ്ടിയിൽനിന്നു വീണു പരുക്കേറ്റ കോൺ‌ഗ്രസ് നേതാവ് മരിച്ചു.

ബെംഗളൂരു : ധാർവാഡിൽ പ്രചാരണത്തിനിടെ കാളവണ്ടിയിൽനിന്നു വീണു പരുക്കേറ്റ കോൺ‌ഗ്രസ് നേതാവ് മരിച്ചു. പാർട്ടി ജില്ലാ പ്രസിഡന്റ് എച്ച്.വി.മാദള്ളി(72)യാണ് മരിച്ചത്. കാളവണ്ടിയിൽനിന്നു വീണ മാദള്ളിയുടെ തലയ്ക്കാണ് പരുക്കേറ്റത്. നാവൽഗുണ്ടിലെ സ്ഥാനാർഥി വിനോദ് അസൂട്ടിക്കുവേണ്ടി പ്രചാരണം നടത്തവെ ആയിരുന്നു അപകടം. കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ആശുപത്രി സന്ദർശിച്ചു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി മാദള്ളിയുടെ മകനെ ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു.

Read More

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രവർത്തകർ കൂട്ടമായി നടപ്പാലത്തിൽ കയറിയതോടെ പാലം തകര്‍ന്നു വീണു.

ബെംഗളൂരു:തിരഞ്ഞെടുപ്പ് പ്രചാരണം തങ്ങളുടെ വഴിമുട്ടിച്ച ദുഃഖത്തിലാണ് കേംബ്രിഡ്ജ് ലേഔട്ടിലെ ഐഎസ്ആർഒ കോളനി നിവാസികൾ. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രവർത്തകർ കൂട്ടമായി നടപ്പാലത്തിൽ കയറിയതോടെയാണ് പാലം തകർന്നത്. മാലിന്യകനാലിനു മുകളിൽ കൂടിയുള്ള പാലമാണ് കോളനിയിലെ നാലായിരത്തോളം വരുന്ന താമസക്കാരുടെ ഏക ആശ്രയം. ശാന്തിനഗർ മണ്ഡലത്തിലെ ഈ കോളനിയിലേക്ക് ഇരുചക്രവാഹനങ്ങൾക്ക് സഞ്ചരിക്കാൻ പാകത്തിലുള്ള സ്ഥിരം പാലം വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

Read More

മദ്യശാലകള്‍ ഇന്ന് വൈകുന്നേരത്തോടെ അടക്കും;ഇനി ലഹരിയില്ലാത്ത ദിനങ്ങള്‍..

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം തീരുന്നതിന്റെ ഭാഗമായി നഗരത്തിൽ കനത്ത സുരക്ഷ. മണ്ഡലങ്ങളിൽ രാഷ്ട്രീയ പാർട്ടികളുടെ കൊട്ടികലാശത്തിനിടയിൽ അക്രമസംഭവങ്ങൾ തടയാൻ എല്ലായിടത്തും പൊലീസ് സാന്നിധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. വൈകിട്ട് ആറുമണിക്കകം വാഹന പ്രചാരണവും റോഡ് ഷോയും അവസാനിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് കർശന നിർദേശമുണ്ട്. നഗരപരിധിയിൽ മദ്യവിൽപന കേന്ദ്രങ്ങളും ബാറുകളും ഇന്ന് വൈകിട്ട് അഞ്ചിന് അടയ്ക്കും. നാളെയും വോട്ടെടുപ്പ് ദിനമായ 11നും വോട്ടെണ്ണൽ ദിനമായ 15നും മദ്യവിൽപന ഉണ്ടാവില്ല.

Read More

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കൊ​ണ്ട് ക​ർ​ണാ​ട​ക മു​ഴു​വ​ൻ താ​ൻ സ​ഞ്ച​രി​ച്ചു​വെ​ന്നും ഇ​വി​ടു​ത്തെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്കു വേ​ണ്ടിയാണ് പോ​രാ​ടി​യതെ​ന്നും രാ​ഹു​ൽ

ബം​ഗ​ളൂ​രു: അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ മോ​ദി ച​ർ​ച്ച ചെ​യ്യു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ണാ​ട​കയിൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ അ​വ​ശേ​ഷി​ക്ക​വേ​യാ​ണ് രാ​ഹു​ൽ മോ​ദി​ക്കെ​തി​രെ വീ​ണ്ടും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കൊ​ണ്ട് ക​ർ​ണാ​ട​ക മു​ഴു​വ​ൻ താ​ൻ സ​ഞ്ച​രി​ച്ചു​വെ​ന്നും ഇ​വി​ടു​ത്തെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്കു വേ​ണ്ടിയാണ് പോ​രാ​ടി​യതെ​ന്നും രാ​ഹു​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം തി​രി​ച്ച​റി​ഞ്ഞാ​ണ് കോൺഗ്രസ് പ്ര​ക​ട​ന പ​ത്രി​ക ഇ​റ​ക്കി​യ​തെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു. സ്ത്രീ​ക​ളു​ടെ​യും ദ​ളി​ത​രു​ടെ​യും പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്നു മോ​ദി വി​ട്ടു​മാ​റു​ന്നു​വെ​ന്നും ബു​ള്ള​റ്റ് ട്രെ​യി​നെ കു​റി​ച്ചാ​ണ് മോ​ദി സം​സാ​രി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. രോ​ഹി​ത് വെ​മു​ല​യു​ടെ മ​ര​ണ​ത്തെ സം​ബ​ന്ധി​ച്ചും…

Read More

സംഘര്‍ഷം അവസാനിപ്പിക്കാന്‍ കണ്ണൂരില്‍ ഇന്ന് സമാധാന ചര്‍ച്ച

കണ്ണൂര്‍: സംഘര്‍ഷം അവസാനിപ്പിക്കാന്‍ കണ്ണൂരില്‍ ഇന്ന് സമാധാന ചര്‍ച്ച. കളക്ടറാണ് സിപിഐഎം ബിജെപി ഉഭയകക്ഷി ചര്‍ച്ച വിളിച്ച് ചേര്‍ത്തിരിക്കുന്നത്. മാഹി കൊലപാതകങ്ങളില്‍ പ്രതികള്‍ക്കായുള്ള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അതേസമയം, കൊല്ലപ്പെട്ട സിപിഐഎം നേതാവ് ബാബുവിന്‍റെ വീട് ഇന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിക്കും. ഇന്ന് വൈകുന്നേരം 6 മണിക്ക് കളക്ടറേറ്റില്‍ വെച്ച് ഉഭയകക്ഷി ചര്‍ച്ച നടക്കുമെന്നാണ് സിപിഐഎം ബിജെപി നേതാക്കള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരം. അതേസമയം മാഹിയില്‍ നടന്ന കൊലപാതകങ്ങള്‍ക്ക് കണ്ണൂരില്‍ സമാധാന ചര്‍ച്ച നടത്തിയിട്ട് എന്ത് കാര്യമെന്ന അതൃപ്തിയും പാര്‍ട്ടികള്‍ക്കുണ്ട്. കഴിഞ്ഞ…

Read More

പബ്ലിക് ടിവിയുടെ അഭിപ്രായ വോട്ടെടുപ്പിൽ രണ്ടു പാർട്ടികളും ഒപ്പത്തിനൊപ്പം;കോൺഗ്രസ് എറ്റവും വലിയ ഒറ്റക്കക്ഷി.

ബെംഗളുരു: ഒരു അഭിപ്രായ സർവേ കൂടി പുറത്ത്, കന്നഡ വാർത്താ ചാനലായ “പബ്ലിക് ടിവി “നടത്തിയ അഭിപ്രായ സർവേയിൽ രണ്ട് പ്രധാന പാർട്ടികളായ കോൺഗ്രസും ബിജെപിയും സീറ്റ് നിലയിൽ ഒപ്പത്തിനൊപ്പമെത്തുമെന്ന് പ്രവചിക്കുന്നു, എന്നാലും ചെറിയ മുൻതൂക്കം കോൺഗ്രസിന് തന്നെയായിരിക്കും. 89-94 സീറ്റുകളാണ് പബ്ലക് ടിവി കോൺഗ്രസിന് നൽകുന്നത് ,86- 91 ബി ജെ പി ക്ക് ലഭിക്കും, മൂന്നാം സ്ഥാനത്ത് വരുന്ന ജെഡിഎസിന് 38 – 43 സീറ്റുകൾ ലഭിക്കും മറ്റുള്ളവർ 0 – 6 സീറ്റുകളിൽ എത്തും. കോണ്ഗ്രസിന് 36% വോട്ട് ലഭിക്കുമ്പോൾ…

Read More

കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ശനിയാഴ്ചയാണ് 223 മണ്ഡലങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുക. ഒരു മാസത്തോളം നീണ്ട് നിന്ന പ്രചാരണത്തിനൊടുവില്‍ ഭരണത്തിലുള്ള കോണ്‍ഗ്രസും പ്രതിപക്ഷത്തുള്ള ബിജെപിയും ഒപ്പത്തിനൊപ്പം നില്‍ക്കുന്നുവെന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോഴും അങ്ങേയറ്റം പ്രവചനാതീതമാണ് തെരഞ്ഞെടുപ്പ് ചിത്രം. തീരദേശ മേഖലയില്‍ ഹിന്ദുത്വ പ്രചാരണത്തിന്‍റെ ബലത്തില്‍ ബിജെപി മുന്നേറ്റം നടത്തുമെന്ന് കരുതപ്പെടുന്നു. മധ്യ കര്‍ണാടകത്തില്‍ യെദിയുരപ്പ ഈശ്വരപ്പ ദ്വന്ത്വത്തിന്‍റെ കരുത്തില്‍ ബിജെപി മുന്നേറുമെന്നാണ് സൂചന. മൈസൂര്‍ മേഖലയില്‍ ജെഡിഎസുമായാണ് കോണ്‍ഗ്രസിന്‍റെ പോരാട്ടം. ലിംഗായത്ത് ന്യൂനപക്ഷ പദവി…

Read More

ആർ ഐ ബി കെ യുടെ വിഷു-ഈസ്റ്റർ ആഘോഷവും സൗഹൃദക്കൂട്ടായ്മയും ജൂൺ 10ന്.

ബെംഗളൂരു: കണ്ണൂർ ജില്ലയിൽ 2016 ൽ രൂപീകൃതമായ ഒരു സന്നദ്ധ സംഘടനയാണ് Red Is Blood Kerala (R I B K).കേരളത്തിലെ മുഴുവൻ ജില്ലകളിലും, മലേഷ്യ,ബാംഗ്ലൂർ മംഗളൂരു എന്നിവടങ്ങളിലും രക്തദാന ജീവകാരുണ്യ പ്രവർത്തനങ്ങൾ RIBK നടത്തിവരുന്നു . ഇത് വരെ RIBK പ്രവർത്തിച്ചു വരുന്ന സ്ഥലങ്ങളിൽ രക്തം ആവിശ്യം വന്നാൽ കൃത്യ സമയത്ത് രക്തം എത്തിച്ചു കൊടുക്കാൻ RIBK എന്ന സംഘടനക്ക് സാധിച്ചിട്ടുണ്ട് . കാരുണ്യ പ്രവർത്തനങ്ങൾ കൃതജ്ഞതാബോധതൊടുകൂടി നടത്താൻ എന്നും RIBK മുമ്പതിയിൽ എന്നും ഉണ്ട്….. ജീവകാരുണ്യ രക്തദാന രംഗത്ത് പുത്തൻ…

Read More

ഫ്ലിപ്കാര്‍ട്ട് ഇനി വാള്‍മാര്‍ട്ടിന് സ്വന്തം

രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വിപണന വെബ്സൈറ്റായ ഫ്ലിപ്കാര്‍ട്ട് ലോകത്തെ ഏറ്റവും വലിയ റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് സ്വന്തമാക്കും. ഇ-കൊമേഴ്സ് രംഗത്തെ ഏറ്റവും വലിയ ഇടപാടായിരിക്കും ഇത്. ഫ്ലിപ്കാര്‍ട്ടിന്‍റെ ഭൂരിപക്ഷം ഓഹരികളും വാസ്‍മാര്‍ട്ടിന് വില്‍ക്കാന്‍ ധാരണയായതായി കമ്പനിയിലെ പ്രമുഖ ഓഹരി ഉടമയായ സോഫ്റ്റ്ബാങ്ക് സി.ഇ.ഒ മസയോഷി സണ്‍ വ്യക്തമാക്കി. മസയോഷി സണ്ണിന് ഇരുപത് ശതമാനം ഓഹരികളാണ് ഫ്ലിപ്കാര്‍ട്ടിലുള്ളത്. ഇടപാട് സംബന്ധിച്ചുള്ള വാര്‍ത്ത മസയോഷി സണ്ണിനെ ഉദ്ധരിച്ച് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇടപാട് തുക സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇതു വരെയും പുറത്ത്…

Read More
Click Here to Follow Us