ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കൊ​ണ്ട് ക​ർ​ണാ​ട​ക മു​ഴു​വ​ൻ താ​ൻ സ​ഞ്ച​രി​ച്ചു​വെ​ന്നും ഇ​വി​ടു​ത്തെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്കു വേ​ണ്ടിയാണ് പോ​രാ​ടി​യതെ​ന്നും രാ​ഹു​ൽ

ബം​ഗ​ളൂ​രു: അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ മോ​ദി ച​ർ​ച്ച ചെ​യ്യു​ന്നി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ണാ​ട​കയിൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ൾ അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ അ​വ​ശേ​ഷി​ക്ക​വേ​യാ​ണ് രാ​ഹു​ൽ മോ​ദി​ക്കെ​തി​രെ വീ​ണ്ടും വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കൊ​ണ്ട് ക​ർ​ണാ​ട​ക മു​ഴു​വ​ൻ താ​ൻ സ​ഞ്ച​രി​ച്ചു​വെ​ന്നും ഇ​വി​ടു​ത്തെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ൾ​ക്കു വേ​ണ്ടിയാണ് പോ​രാ​ടി​യതെ​ന്നും രാ​ഹു​ൽ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം തി​രി​ച്ച​റി​ഞ്ഞാ​ണ് കോൺഗ്രസ് പ്ര​ക​ട​ന പ​ത്രി​ക ഇ​റ​ക്കി​യ​തെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

  നൈറ്റി ധരിച്ചതിനെച്ചൊല്ലി തർക്കം; ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്

സ്ത്രീ​ക​ളു​ടെ​യും ദ​ളി​ത​രു​ടെ​യും പ്ര​ശ്ന​ങ്ങ​ളി​ൽ​നി​ന്നു മോ​ദി വി​ട്ടു​മാ​റു​ന്നു​വെ​ന്നും ബു​ള്ള​റ്റ് ട്രെ​യി​നെ കു​റി​ച്ചാ​ണ് മോ​ദി സം​സാ​രി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ പ​റ​ഞ്ഞു. രോ​ഹി​ത് വെ​മു​ല​യു​ടെ മ​ര​ണ​ത്തെ സം​ബ​ന്ധി​ച്ചും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളിൽ ദ​ളി​ത​ർ​ക്കു നേ​രെ​യു​ണ്ടാ​ക്കു അ​ക്ര​മ​ത്തെ​കു​റി​ച്ചും മോ​ദി ഒ​ന്നും സം​സാ​രി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​ന പ​ത്രി​ക ബി​ജെ​പി കോ​പ്പി​യ​ടി​ച്ചു​വെ​ന്നും ക​ർ​ണാ​ട​ക​യി​ൽ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും രാ​ഹു​ൽ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമ്മയെയും സഹോദരിയെയും കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവിന്റെ ആത്മഹത്യാശ്രമം; സഹോദരി പുത്രനും യുവാവും ​ഗുരുതരാവസ്ഥയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇറാനൊപ്പമെന്ന് റഷ്യ; കൂടിക്കാഴ്ച നടത്തി പുടിനും അരഘ്ചിയും
[masterslider id="10"]

Related posts

Click Here to Follow Us