പബ്ലിക് ടിവിയുടെ അഭിപ്രായ വോട്ടെടുപ്പിൽ രണ്ടു പാർട്ടികളും ഒപ്പത്തിനൊപ്പം;കോൺഗ്രസ് എറ്റവും വലിയ ഒറ്റക്കക്ഷി.

ബെംഗളുരു: ഒരു അഭിപ്രായ സർവേ കൂടി പുറത്ത്, കന്നഡ വാർത്താ ചാനലായ “പബ്ലിക് ടിവി “നടത്തിയ അഭിപ്രായ സർവേയിൽ രണ്ട് പ്രധാന പാർട്ടികളായ കോൺഗ്രസും ബിജെപിയും സീറ്റ് നിലയിൽ ഒപ്പത്തിനൊപ്പമെത്തുമെന്ന് പ്രവചിക്കുന്നു, എന്നാലും ചെറിയ മുൻതൂക്കം കോൺഗ്രസിന് തന്നെയായിരിക്കും.

89-94 സീറ്റുകളാണ് പബ്ലക് ടിവി കോൺഗ്രസിന് നൽകുന്നത് ,86- 91 ബി ജെ പി ക്ക് ലഭിക്കും, മൂന്നാം സ്ഥാനത്ത് വരുന്ന ജെഡിഎസിന് 38 – 43 സീറ്റുകൾ ലഭിക്കും മറ്റുള്ളവർ 0 – 6 സീറ്റുകളിൽ എത്തും.

  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:

കോണ്ഗ്രസിന് 36% വോട്ട് ലഭിക്കുമ്പോൾ 33% ബി ജെ പി ക്ക് ലഭിക്കും.23 % ജെഡിഎസിനും ബാക്കിയുള്ള 8% മറ്റുള്ളവർക്ക് കിട്ടും.

ബെംഗളൂരു നഗരത്തിൽ 14 സീറ്റ് കോൺഗ്രസിനും 12 സീറ്റ് ബിജെപിക്കും 1 സീറ്റ് ജെഡിഎസിനും പബ്ലിക് ടിവി നൽകുന്നു.

സിദ്ധരാമയ്യ സർക്കാറിന്റെ “അന്നഭാഗ്യ” പദ്ധതിയെ ജനങ്ങൾ പ്രശംസിക്കുന്നു അതേ സമയം ലിംഗായത്ത് പ്രത്യേക മത രുപീകരണത്തെ കൂടുതൽ ജനങ്ങൾ എതിർക്കുന്നതായും പബ്ലിക് ടിവി പറയുന്നു.

  പ്രതിഷേധത്തെ തുടർന്ന് ബെംഗളൂരുവിലെ കുനാൽ കംറയുടെ സ്റ്റാൻഡ് അപ്പ് കോമഡി ഷോ റദ്ദാക്കി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  രണ്ടാം വാരത്തിലും കടുപ്പിച്ച് ജിബിഎ; 58 കിലോമീറ്റർ 182 കാൽനടപ്പാത കൂടി കയ്യേറ്റമുക്തമാക്കി
[masterslider id="10"]

Related posts