ന്യൂഡൽഹി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പു പ്രമാണിച്ച് പെട്രോൾ, ഡീസൽ വിലവർധന മരവിപ്പിച്ചു. ഒരാഴ്ചയായി കമ്പനികൾ വില കൂട്ടുന്നില്ല. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവസാനമായി വില വർധിപ്പിച്ചത്. അന്നു പെട്രോളിനു 14 പൈസയും ഡീസലിന് 20 പൈസയും വർധിപ്പിച്ചു.
മേയ് 12നു കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ പെട്രോൾ, ഡീസൽ വില കൂട്ടേണ്ടെന്ന് എണ്ണകമ്പനികൾക്കു നിർദേശം നല്‍കിയെന്നാണു സൂചന. കമ്പനി അധികൃതർ ഇതേപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. കഴിഞ്ഞ ജൂലൈ ഒന്നിനു പ്രതിദിന വിലമാറ്റം തുടങ്ങിയശേഷം വിലമാറ്റമില്ലാതെ ഇത്രയും ദിവസം കടന്നുപോയത് ഇതാദ്യമാണ്.
കമ്പനികളുടെ ഓഹരിവില ഈ മാസം ഒൻപതു മുതൽ 16 ശതമാനം വരെ ശതമാനം കുറഞ്ഞിട്ടുണ്ട്.ജൂലൈ ഒന്നിനു ശേഷം പെട്രോൾ ലിറ്ററിന് 14.36 രൂപയും ഡീസൽ ലിറ്ററിന് 17.10 രൂപയും വർധിച്ചിട്ടുണ്ട്. പെട്രോളിന്റെയും ഡീസലിന്റെയും അന്താരാഷ്ട്ര വിലയിലെ മാറ്റത്തിനനുസരിച്ചാണ് ഇവിടെ വില മാറ്റിക്കൊണ്ടിരുന്നത്. ക്രൂഡ് ഓയിൽ വിലയിലെ മാറ്റമായിരുന്നില്ല കണക്കാക്കിയത്. കമ്പനികൾക്കു നിശ്ചിത ലാഭം ഇറപ്പുവരുത്തുന്നതിനാണ് ഇങ്ങനെ ചെയ്തിരുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.