കോഴിക്കോട് സാമൂതിരിയുടെ പടത്തലവന്മാരായിരുന്ന നാല് കുഞ്ഞാലിമരയ്ക്കാര്‍ മാരുടെയും ജിവിതം ചരിത്രത്തില്‍ വിളങ്ങി നില്‍ക്കുന്ന ഒരേടാണ് …പോര്‍ച്ചുഗീസ് ആധിപത്യത്തിനെതിരെ സമുദ്രപാതയില്‍ വെള്ളിടി തീര്‍ത്ത ധീരന്മാരുടെ കഥ അഭ്രപാളിയിലെതുന്ന ആ അത്ഭുതം ഇതാ യാഥാര്‍ത്ഥ്യമാവാന്‍ പോവുന്നു …മലയാളത്തിലെ ഏറ്റവും വലിയ ബിഗ് ബജറ്റുമായാണ് പ്രിയദര്‍ശനും -മോഹന്‍ലാലും ഇത്തവണ എത്തുന്നത് …
ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂറിനൊപ്പം കോണ്‍ഫിഡന്റ് ഗ്രൂപ്പും ,മൂണ്‍ ഷോട്ട് എന്റര്‍ട്ടെയിന്‍മെന്റും നിര്‍മ്മാണത്തില്‍ പങ്കാളികളാവും ..ഇന്ത്യന്‍ സ്വതന്ത്ര സമര ചരിത്രം പറഞ്ഞ ‘കാലാപാനി ‘യുടെ അണിയറയില്‍ പ്രവര്‍ത്തിച്ചവരാണ് ഈ സിനിമയുടെ പിന്നണിയിലുമുള്ളത് ….
നവംബര്‍ ഒന്നിന് ഹൈദരാബാദില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ തമിഴിലെ മറ്റൊരു സൂപ്പര്‍ താരം കൂടി ഉണ്ടാവുമെന്ന് ചിത്രത്തിനെ പ്രഖ്യാപനം സംബന്ധിച്ച വാര്‍ത്താ സമ്മേളനത്തില്‍ പ്രിയദര്‍ശന്‍ വ്യക്തമാക്കി …’മരയ്കാര്‍ ..അറബിക്കടലിന്റെ സിംഹം ‘ എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത് ..നേരത്തെ മമ്മൂട്ടിയെ നായകനാക്കി ,സന്തോഷ് ശിവനും കുഞ്ഞാലി മരയ്ക്കാറിന്റെ ബയോപിക് പ്രഖ്യാപിച്ചിരുന്നു …പക്ഷെ പല കാരണങ്ങള്‍ കൊണ്ടും പ്രഖ്യാപനം നീണ്ടു പോയിരുന്നു …തുടര്‍ന്ന്‍ പ്രിയന്‍ തീരുമാനിച്ച ചിത്രം ഉടന്‍ തന്നെ അണിയറയില്‍ എത്തിക്കാനാണ് ശ്രമം …
കുഞ്ഞാലി മരയ്കാര്‍മാരുടെ നാലു തലമുറകളില്‍ ഏതാണു ചിത്രത്തിന്റെ വിഷയമെന്ന് പുറത്തു വന്നിട്ടില്ല ..ഐ വി ശശിയുടെ മകന്‍ അനി സിനിമയുടെ സഹ തിരകഥാകൃത്താവുന്നെന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട് …പ്രിയന്റെ അഭിപ്രായത്തില്‍ കലാപാനിയുടെ സമയം മുതല്‍ ഈ സിനിമയുടെ ആശയം മനസ്സിലുണ്ടെന്നും , മണ്‍മറഞ്ഞ പ്രമുഖ തിരകഥാകൃത്തു ടി ദാമോദരനുമായി ഇതിനെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാകി .. ഒരു പക്ഷെ ടി ദാമോദരന്‍ മാസ്റ്ററുടെ ആശയങ്ങളുടെ ചുവടു പിടിച്ചു തന്നെയാവും മലയാള സിനിമയുടെ ഗതിമാറ്റത്തിനു തന്നെ തുടക്കം കുറിക്കുന്ന ചിത്രത്തിന്റെ തിരകഥയും …! കാത്തിരിക്കാം ‘കാലാപാനി ‘ പോലെ മറ്റൊരു വിസ്മയതിനായി ..