ബെംഗളൂരു: നഗരത്തിൽ നിന്ന് നാട്ടിലേക്ക് നല്ല തിരക്ക് ഉണ്ടായിരുന്നു ഇന്നലെയാണ് സംഭവം കലാശിപ്പാളയത്തു നിന്ന് കേരളത്തിലേക്ക് പോകുകയായിരുന്ന ലാമ ട്രാവൽസിന്റെ KA01AG636 നമ്പറിലുള്ള ബസിനെ പോലീസുകാർ എന്നവകാശപ്പെടുന്ന നാലു പേർ ബൈക്കിൽ എത്തി നടുറോട്ടിൽ വച്ച് തടഞ്ഞു നിർത്തി. ബസ് മുഴുവൻ ഒന്ന് സെർച്ച് ചെയ്യണം എന്ന് ആവശ്യപ്പെട്ടു.
മൈസൂർ റോഡിലെ ആർ വി കോളേജിന് സമീപമാണ് സംഭവം നടന്നത്. 9.45 ന് കലാശിപ്പാളയത്തിൽ നിന്ന് യാത്രയാരംഭച്ചതായിരുന്നു ബസ്. 42 യാത്രക്കാർ ഉണ്ടായിരുന്ന ബസിൽ.
ഡ്രൈവറെ പുറത്തിറക്കിയതിന് ശേഷം അതിലൊരാൾ വണ്ടിയുടെ നിയന്ത്രണമേറ്റെടുക്കുകയും അടുത്തുള്ള ഒരു ഗോഡൗണിൽ എത്തിക്കുകയും ചെയ്തു പുറത്ത് നിന്ന് പൂട്ടിയ ബസിൽ നിന്ന് ഒരാളെയും പുറത്തിറങ്ങാൻ അനുവദിച്ചില്ല.
ഞങ്ങൾ പോലീസിനെ വിളിക്കും എന്നറിയിച്ചപ്പോൾ എന്തു വേണമെങ്കിൽ ചെയ്തോളാൽ ” ഹൈജാക്കർ” മാർ അറിയിച്ചു. ചില യാത്രക്കാർ പോലീസിനെ വിളിച്ചത് പ്രകാരം,അവർ സ്ഥലത്തെത്തുകയും നാലു പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഗോഡൗണിൽ ഉണ്ടായിരുന്ന ബാക്കി മൂന്നു പേർ പേർ സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെട്ടു.
രാജരാജേശ്വ പോലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 341 പ്രകാരം കേസ് റജിസ്റ്റർ ചെയ്തു.
“ലോൺ തിരിച്ചടവുമായി ബന്ധപ്പെട്ട വിഷയമാണ് ഹൈജാക്കിൽ കലാശിച്ചത്, ശ്രീറാം ഫിനാന്സ് കമ്പനിക്ക് ഈ വിഷയവുമായി ബന്ധമുണ്ട്, കൂടുതൽ കാര്യങ്ങൾ അന്വേഷണത്തിന് ശേഷമേ അറിയാൻ കഴിയു” പോലീസ് അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.