സൗജന്യ സ്ട്രീമിങ് ഓഫറുമായി നെറ്റ്ഫ്ലിക്സ്!!

വമ്പൻ ഓഫറുമായി നെറ്റ്ഫ്ലിക്സ്. കൂടുതല്‍ ആളുകളെ ഓണ്‍ലൈന്‍ സ്ട്രീമിങ് രംഗത്തേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി സൗജന്യ സ്ട്രീമിങ് ഓഫറുമായാണ് നെറ്റ്ഫ്ലിക്സ് എത്തിയിരിക്കുന്നത്.

ഡിസംബറിലെ ആദ്യ ആഴ്ചയിലാണ് ഈ സൗജന്യ സേവനം ലഭിക്കുക. അഞ്ച്, ആറ് തിയതികളിലാണ് ഈ സേവനം ലഭ്യമാക്കുന്നത്. അഞ്ചാം തിയതി അര്‍ദ്ധരാത്രി 12 മണിമുതല്‍ ആറിന് രാത്രി 12 വരെ ആണ് ഫ്രീയായി നെറ്റ്ഫ്ളിക്സ് സേവനം ലഭിക്കുക. നെറ്റ്ഫ്ലിക്സ് ലഭ്യമാകാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയോ വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്താല്‍ മതി.

  ബെംഗളൂരുവിൽ ആംബുലൻസിന് വഴിമാറാതെ ബൈക്ക് അഭ്യാസപ്രകടനം: പ്രതികൾക്കെതിരെ കർശന നടപടിയുമായി പോലീസ്

സൈന്‍ അപ്പ് ചെയ്തു കഴിഞ്ഞാല്‍ പലവിധ പ്ലാനുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. 199, 399, 649, 799 എന്നിങ്ങനെയാണ് നെറ്റ്ഫ്ലിക്‌സിന്റെ നിലവിലെ പ്ലാനുകൾ. ഒരു മാസത്തെ ഉപയോഗത്തിന് ശേഷം പ്ലാന്‍ തുടരുകയോ റദ്ദാക്കുകയോ ചെയ്യാം. ഡെബിറ്റ് കാര്‍ഡോ ക്രെഡിറ്റ് കാര്‍ഡോ ഉപയോഗിച്ച്‌ പേയ്‌മെന്റ് നടത്താം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാടകക്കാരെ പിഴിഞ്ഞെടുക്കുന്ന പുതിയ ബെംഗളൂരു ട്രെൻഡ്; വീടൊഴിയാൻ 30 ദിവസത്തെ നോട്ടീസ്, സോഷ്യൽ മീഡിയയിൽ പുകഞ്ഞ് വാടകപ്പോര്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തടാകത്തിൽ പൊന്തിക്കിടന്ന ചുവന്ന സ്യൂട്ട്കേസിന് ഉളളിലെ മൃതദേഹം; സുഹൃത്തിന്റെ അമ്മയെ കൊന്ന് തള്ളിയ പ്രതി പിടിയിൽ
[masterslider id="10"]

Related posts