ഇലക്ടറൽ റോൾ മാനേജ്മെന്റ് സിസ്റ്റം വെബ്സൈറ്റിൽ നുഴഞ്ഞുകയറി ആയിരക്കണക്കിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയ കേസ്;ബിബിഎംപി ജീവനക്കാർ അറസ്റ്റിൽ

ബെംഗളൂരു : വോട്ടർമാർക്കു വ്യാജ തിരിച്ചറിയൽ കാർഡുകൾ നൽകി കബളിപ്പിച്ചെന്ന കേസിൽ ബെംഗളൂരു മഹാനഗരസഭ (ബിബിഎംപി) ജീവനക്കാരൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. ബിബിഎംപി ദാസറഹള്ളി സോണിലെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ സഞ്ജയ് കുമാർ (29), നവീൻകുമാർ (30), എൻ.സച്ചിൻ (26), ദേവരാജ് (25), കരിസിദ്ധേശ്വര (34) എന്നിവരാണ് ക്രൈംബ്രാഞ്ചും പീനിയ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിൽ പിടിയിലായത്.

  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!

ഇലക്ടറൽ റോൾ മാനേജ്മെന്റ് സിസ്റ്റം (ഇആർഎംഎസ്) വെബ്സൈറ്റിൽ നുഴഞ്ഞുകയറിയ ഇവർ ആയിരത്തോളം വോട്ടർ തിരിച്ചറിയൽ കാർഡ‍് വ്യാജമായി നൽകിയതായാണ് പരാതി. ബെംഗളൂരുവിലെ വോട്ടർപട്ടികയിൽ ഏഴായിരത്തോളം പേരുകൾ വ്യാജമായി ഉൾപ്പെടുത്തിയതായി കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിൽ പൊലീസും സൈബർ സെല്ലും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പീനിയ ഫ്ലൈഓവറിൽ ഗതാഗത നിരോധനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts