ഹൈദരാബാദ്: അത്ര പേരു കേട്ട ബാറ്റിംഗ് നിരയോന്നുമല്ല സണ്‍ റൈസേഴ്സിന് ,ഉള്ള കുറച്ചു ബാറ്റ്സ്മാന്മാരാവട്ടെ ഫോമിലുമല്ല ..എന്നിട്ടും ഒരു പറ്റം ബൌളര്‍മാരുമായി കെയ്ന്‍ വില്ല്യംസണ്‍ നടത്തുന്ന ഈ പോരാട്ടം ഐ പി എല്‍ പതിനൊന്നാം സീസണില്‍ ആവേശ പൂരമാണ് തീര്‍ക്കുന്നത് …പേരു കേട്ട മുബൈ പിള്ളേരെ വെറും 87 നു എറിഞ്ഞിട്ട അതെ വീര്യം ഇന്നലെ പഞ്ചാബിനെതിരെയും പുറത്തെടുത്തപ്പോള്‍ വിജയം 13 റണ്‍സിനു …
സ്കോര്‍; സണ്‍ റൈസേഴ്സ് 20 ഓവറില്‍ 6 വിക്കറ്റിനു 132..
പഞ്ചാബ് 19.2 ഓവറില്‍ 119 നു ഓള്‍ ഔട്ട് ..
ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദിന്റെ ആദ്യം വിക്കറ്റുകള്‍ വളരെ വേഗം തന്നെ നിലം പൊത്തി …ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ ശിഖര്‍ ധവാനും വേഗം തന്നെ കൂടാരം കയറി …നാലാം വിക്കറ്റില്‍ ബംഗ്ലാ താരം ഷക്കീബ് അല്‍ ഹസനും ,മനീഷ് പാണ്ടേയും ചേര്‍ന്ന് അര്‍ദ്ധ സെഞ്ചുറി കൂട്ട്കെട്ട് പടുത്തുയര്‍ത്തിയെങ്കിലും അച്ചടക്കത്തോടെ പന്തെറിഞ്ഞ ബോളര്‍മാര്‍ അവരെ താരതമ്യേന കുറഞ്ഞ സ്കോറില്‍ തളച്ചിട്ടു ..കിംഗ്സ് ഇല വനു വേണ്ടി എ എസ് രാജ്പുത് പതിനാല് റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് നേടി …
മറുപടി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിനു വേണ്ടി ഗെയില്‍ ,രാഹുല്‍ എന്നിവര്‍ മികച്ച തുടക്കമാണ് നല്‍കിയത് ..തകര്‍ത്തടിച്ചു മുന്നേറിയ രാഹുലിനെതിരെ തന്ത്രപരമായി സ്പിന്നര്‍ റാഷിദ് ഖാനെ കൊണ്ടുവന്ന വില്യംസണു പിഴച്ചില്ല …മനോഹരമായ പന്തില്‍ രാഹുലിനെ വിക്കറ്റ് പിഴുത റാഷിദ് പിന്നീട് ഗൂഗ്ലികളുമായി കളം നിറയുന്ന കാഴ്ചയാണ് കണ്ടത് ..മികച്ച ഫോമില്‍ കളിക്കുന്ന ഗെയിലിനെ മലയാളി താരം ബസില്‍ തമ്പിയും പുറത്താക്കിയതോടെ പഞ്ചാബ് ബാറ്റ്സ്മാന്‍മാര്‍ പിന്നെ തുടര്‍ച്ചയായി കൂടാരം കയറുന്ന കാഴ്ചയ്ക്കാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയം സാക്ഷ്യം
വഹിച്ചത് … റാഷിദ് ഖാന്‍ മൂന്നും , ബേസില്‍ ,ഷക്കീബ്, സന്ദീപ് ശര്‍മ എന്നിവര്‍ ഈരണ്ടു വിക്കറ്റുകളും നേടി …
ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ സണ്‍ റൈസേഴ്സ് രണ്ടാമതെത്തി ..