ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 22 കോടിരൂപയുടെ അനധികൃത പണം പിടികൂടിയെന്ന് കർണാടക മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ സഞ്ജീവ് കുമാർ. 1500 ലീറ്റർ മദ്യവും വിവിധയിടങ്ങളിൽ നിന്നായി പിടിച്ചെടുത്തു. 350 കേസുകൾ റജിസ്റ്റർ ചെയ്തു. അനധികൃതമായി സ്ഥാപിച്ച 17, 693 പോസ്റ്ററുകളും 7711 ബാനറുകളും നീക്കം ചെയ്തതായും സഞ്ജീവ് കുമാർ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 22 കോടിരൂപയുടെ അനധികൃത പണം പിടികൂടി
