ഇന്ത്യന്‍ ആക്ഷന്‍ കൊറിയോഗ്രഫിയില്‍ സൂപ്പര്‍ സ്റ്റാറായ പീറ്റര്‍ ഹെയ്ന് സ്ത്രീകള്‍ക്കായി സ്വയം സുരക്ഷാ ടെക്നിക് പഠിപ്പിക്കുന്നു. ട്വിറ്ററിലൂടെയാണ് പീറ്റര്‍ ഹെയ്നിന്റെ അധ്യാപനം. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് പീറ്റര്‍ ഹെയ്നിന്റെ ട്വീറ്റ്.
നാല് തരത്തിലുള്ള ടെകിനിക്കുകളാണ് പീറ്റര്‍ ഹെയ്ന് പരിചയപ്പെടുത്തുന്നത്. ഓരോന്നും എങ്ങനെ ചെയ്യണമെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും ട്വീറ്റ് ചെയ്തിട്ടുണ്ട്. ഓരോ സ്ത്രീയും അറിഞ്ഞിരിക്കേണ്ട സ്വയം സുരക്ഷാ ടെക്നിക്ക് എന്ന തലക്കെട്ടോടെയാണ് പീറ്റര്‍ ഹെയ്ന് ഇവ ട്വീറ്റ് ചെയ്തിരിക്കുന്നത്. അല്പം മനഃസാന്നിധ്യം ഉണ്ടെങ്കില്‍ ആര്‍ക്കും ചെയ്യാവുന്ന പ്രതിരോധ രീതികളാണ് ഇവയെല്ലാം.
പീറ്റര്‍ ഹെയ്നിന്റെ ട്വീറ്റിന് മികച്ച പ്രതികരണമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിന്ന് ലഭിക്കുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Self-Defense Tips Every Woman Should Know 👏 pic.twitter.com/E13lHR1TYu
— Peter Hein (@PeterHeinOffl) April 16, 2018