ബെംഗളൂരു :വിഷുത്തിരക്കിൽ ഇന്നു കേരള ആർടിസിക്കു ബെംഗളൂരുവിൽ നിന്നു പതിവു ബസുകൾക്കു പുറമെ 23 സ്പെഷൽ സർവീസുകളുമുണ്ട്. കർണാടക ആർടിസിയാകട്ടെ ഇതിന്റെ ഇരട്ടി സ്പെഷലുകളാണ് ഇന്നു കേരളത്തിലേക്ക് അനുവദിച്ചത്. തമിഴ്നാട്ടിൽ കാവേരി സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും സേലം, കോയമ്പത്തൂർ വഴി കേരളത്തിലേക്കുള്ള ബസ് സർവീസുകളൊന്നും മുടങ്ങില്ലെന്നും കർണാടക ആർടിസി അറിയിച്ചിട്ടുണ്ട്.
കേരള ആർടിസി നേരത്തെ 20 സ്പെഷൽ ആണ് പ്രഖ്യാപിച്ചിരുന്നത്. ഇവയിൽ ബുക്കിങ് തുടങ്ങിയ 19 എണ്ണത്തിലെയും മുഴുവൻ ടിക്കറ്റുകളും തീർന്നു. ബത്തേരിയിലേക്കുള്ള സൂപ്പർഫാസ്റ്റ് സ്പെഷലിലെ റിസർവേഷൻ ഇന്നാരംഭിക്കും. ഇതിനു പുറമെ കണ്ണൂരിലേക്കു രണ്ട് എക്സ്പ്രസും കോഴിക്കോട്ടേക്ക് ഒരു സൂപ്പർ ഡീലക്സും ഇന്ന് അധികമായി സർവീസ് നടത്തുമെന്നു അധികൃതർ അറിയിച്ചു. ഇവയിലെ ടിക്കറ്റ് വിൽപനയും രാവിലെ 10നു തുടങ്ങി. ടിക്കറ്റുകൾ ഓൺലൈൻ വഴിയും ബെംഗളൂരുവിലെ കൗണ്ടറുകളിലൂടെ നേരിട്ടും ബുക്ക് ചെയ്യാം. ഫോൺ: 080–26756666(സാറ്റ്‌ലൈറ്റ് ബസ്‌സ്റ്റാൻഡ്), 9483519508(മജസ്റ്റിക്), 080–22221755(ശാന്തിനഗർ), 080–26709799(കലാശിപാളയം), 8762689508(പീനിയ).
ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കു കർണാടക ആർടിസിക്ക് ഇന്ന് 46 സ്പെഷൽ സർവീസുകൾ. ഇവയിൽ 16 എണ്ണം കണ്ണൂരിലേക്കും 10 എണ്ണം കോഴിക്കോട്ടേക്കുമാണ്. കോട്ടയം(3), എറണാകുളം(5), മൂന്നാർ(1), തൃശൂർ(6), പാലക്കാട്(3), മാഹി(2) എന്നിവിടങ്ങളിലേക്കാണ് മറ്റു സ്പെഷലുകൾ.കോഴിക്കോട്ടേക്ക് 767 മുതൽ 1503 രൂപയും കണ്ണൂരിലേക്ക് 1379 രൂപയുമാണ് സ്പെഷൽ സർവീസുകളിലെ ടിക്കറ്റ് ചാർജ്.
Related posts
-
12 വർഷമായി ബെംഗളൂരുവിൽ താമസം, കന്നഡ അറിയില്ല; പഠിച്ചിട്ട് വരൂയെന്ന് പ്രദേശവാസി
ബെംഗളൂരു: ജോലിക്കാര്യത്തിനായി നിരവധി ആളുകൾ എത്തുന്ന നഗരമാണ് ബെംഗളൂരു. ഇതില്‍ തന്നെ... -
നഗരത്തിൽ കാറിൽ എത്തിയ കുടുംബത്തിന് നേരെ ആക്രമണം; 5 വയസുകാരന് പരിക്ക്
ബെംഗളൂരു: നഗരത്തിലെ കസവനഹള്ളിയിലെ അമൃത കോളേജിന് സമീപം ദീപാവലിക്ക് ഷോപ്പിങ്ങിനെത്തിയ കുടുംബത്തിന്... -
ദിവസങ്ങള്‍ക്കു ശേഷം നഗരത്തിൽ വീണ്ടും മഴ
ബെംഗളൂരു: മഴ മാറി ആകാശം തെളിഞ്ഞ ദിവസങ്ങള്‍ക്കു ശേഷം വീണ്ടും മഴയെത്തി....