ഓര്‍മ്മയുണ്ടോ ഈ മനുഷ്യനെ ….? ആ സാഹസികത ഇവിടെ തന്നെ ഉണ്ട് …! അതെ ബെയര്‍ ഗ്രില്‍സിനെ അങ്ങനെ മറക്കാന്‍ പറ്റുമോ ..?

ശുദ്ധ തട്ടിപ്പാണത് ….! അതി സങ്കീർണ്ണത നിറഞ്ഞ നിമിഷങ്ങൾ അതിജീവിക്കാൻ എന്ന വ്യാജേന , സാമർഥ്യം നേടിയ ഒരു വിദഗ്ധ ഉപദേശകനെ ഒപ്പം കൂട്ടി നടത്തുന്ന നാടകം …വടക്കൻ അയർലന്റിലെ ഒരു പ്രമുഖ പത്രം കുറിച്ചതായിരുന്നു അത് ….ഏകദേശം എട്ടു വർഷമായി കാണും ….അമേരിക്കയിൽ നിന്നാരംഭിച്ച എഡ്യുക്കേഷണൽ ടെലിവിഷൻ നെറ്റ് വർക്കിന്‌ ഇന്ത്യയടക്കം ലോകമെമ്പാടും പ്രേക്ഷകരെ നേടി കൊടുത്ത ഒരു പരിപാടിയെ കുറിച്ചായിരുന്നു ആ വാർത്ത ….ചാനലിന്റെ പേര് ഡിസ്‌കവറി ….. ! പ്രൊഗ്രാമിന്റെ പേര് MAN v/s WILD …..! 2006 മാർച്ചിൽ…

Read More

വിമാന യാത്രക്കാരെ സ്വാഗതം ചെയ്യാന്‍ “കെമ്പ” തയാറായി;കെമ്പ ഒരു മനുഷ്യനല്ല പൂര്‍ണമായും ബെംഗളൂരുവില്‍ നിര്‍മിച്ച കൃത്രിമ ബുദ്ധിയുള്ള ഒരു “യന്തിരന്‍”

ബെംഗളൂരു : ഇനി നിങ്ങള്‍ വിമാനത്താവളത്തില്‍ എത്തുമ്പോള്‍ നിങ്ങളെ സ്വാഗതം ചെയ്യുന്നത് മനുഷ്യന്‍ മാര്‍ ആയിരിക്കണം എന്നില്ല,ബെംഗളൂരു വിമാനത്താവളത്തില്‍ നിങ്ങളെ സ്വാഗതം ചെയ്യാന്‍ ഒരു കൃത്രിമ ബുദ്ധി ശക്തി ഉള്ള യന്ത്ര മനുഷ്യന്‍ തയ്യാറായി കഴിഞ്ഞിരിക്കുന്നു. നഗരത്തില്‍ നിന്ന് തന്നെയുള്ള സ്റ്റാര്‍ട്ട്‌ അപ്പ് ആയ  Sirena Technologies ആണ് ഈ യന്ത്ര മനുഷ്യന് പിന്നില്‍.ഈ യന്തിരന് കന്നടയും ഇംഗ്ലീഷും ഒരേ പോലെ  കൈകാര്യം ചെയ്യാന്‍ കഴിയും എന്നു മാത്രമല്ല,സംസ്ഥാനത്തെ ഓരോ വിനോദ സഞ്ചാര കേന്ദ്രത്തെ കുറിച്ച് ഉള്ള വിവരങ്ങള്‍ നല്‍കാനും കഴിയും. കര്‍ണാടകയുടെ സ്റ്റാര്‍ട്ട്‌ അപ്പ് സൌഹൃദ…

Read More

നഗരത്തില്‍ പോലീസും ഗുണ്ടാ സംഘങ്ങളുമായി ഏറ്റുമുട്ടി : രണ്ടു പോലീസുകാര്‍ക്ക് വെടിയേറ്റു : പിടികിട്ടാപുള്ളിയായ ഗുണ്ടാ തലവനെ കീഴ്പ്പെടുത്തിയത് പുലര്‍ച്ചെ ..!

ബെംഗലൂരു : നഗര പരിധിയില്‍ സിറ്റി പോലീസും ഗുണ്ടകളും തമ്മില്‍ ബുധനാഴ്ച പുലര്‍ച്ചെ ഉണ്ടായ ഏറ്റുമുട്ടലില്‍ കുപ്രസിദ്ധ ഗുണ്ടാ തലവന്‍ നിര്‍മ്മല്‍ ഏലിയാസ് രൂപെഷിനെ (35) സാഹസികമായി ബെംഗലൂരു പോലീസ് അറസ്റ്റ് ചെയ്തു ..സിറ്റിയില്‍ നിന്നും വെറും നാലു കിലോമീറ്റര്‍ അകലെയുള്ള ജിങ്കെ പാര്‍ക്കിന് സമീപമുള്ള ശ്മശാനത്തില്‍ വെച്ചായിരുന്നു കനത്ത ഏറ്റുമുട്ടല്‍ നടന്നത് ..വെടിവെയ്പ്പില്‍ രണ്ടു കോൺസ്ടബിള്‍മാര്‍ക്ക് പരിക്കേറ്റു ..   കൊലപാതകം ,കവര്‍ച്ച,മയക്കുമരുന്ന് കടത്തല്‍ തുടങ്ങി നിരവധി കേസുകള്‍ നിര്‍മ്മലിനെ പേരില്‍ ബെംഗലൂരുവില്‍ നിലവിലുണ്ട് ..മൂന്ന്‍ വര്‍ഷങ്ങള്‍ക്ക് മുന്പ് ഒരു കേസിനെ തുടര്‍ന്ന്‍…

Read More

”താങ്ങാന്‍ കഴിയുന്നില്ല ഈ വേദന ….ക്രിക്കറ്റ് എന്ന കളിയെ കളങ്കപ്പെടുത്തിയതിന് ക്ഷമിക്കണം എന്നോട് ”: മാധ്യമ പ്രവര്‍ത്തകര്‍ക്ക് മുന്‍പില്‍ പൊട്ടിക്കരഞ്ഞു സ്റ്റീവന്‍ സ്മിത്ത് ..

തന്റെ കണീരു കൊണ്ട് ഈ തെറ്റ്  കഴുകി കളയാന്‍ കഴിയില്ല എന്ന പൂര്‍ണ്ണ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു ..എങ്കിലും ലോക ചാമ്പ്യന്‍മാരുടെ പെരുമ നിരവധി അലങ്കരിച്ച ,ഒരുകാലത്ത് ക്രിക്കറ്റ് എന്ന കളിയുടെ അവസാനവാക്കായിരുന്ന ഓസ്ട്രേലിയയെ ലോകത്തിനു മുന്‍പില്‍  തല കുനിക്കെണ്ടേ അവസ്ഥയില്‍ കൊണ്ട് ചെന്നെത്തിച്ച , ഈ നാണം കെട്ട ചരിത്രം തന്റെ പേരില്‍ എഴുതിയപ്പോള്‍ അയാള്‍ തകര്‍ന്നു, വാക്കുകള്‍ ഇടറി….  അന്താരാഷ്ട്ര  ക്രിക്കറ്റിലെ ഏറ്റവും മികച്ച ഒരു കളിക്കാരന് അദ്ദേഹത്തിന്റെ കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ ലഭിച്ച ഒരു വര്‍ഷത്തിന്റെ വിലക്ക് ജീവിതാന്ത്യം വരെ അദ്ദേഹത്തെ…

Read More

മാലൂർ വ്യവസായ മേഖലയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടിത്തം.

കോലാർ : മാലൂർ വ്യവസായ മേഖലയിലെ എണ്ണ ഫാക്ടറിയിൽ വൻ തീപിടിത്തം. ആളപായമില്ലെന്നു സൂചന. തീ പടർന്നപ്പോൾ ഉള്ളിൽ തൊഴിലാളികളാരും ഉണ്ടായിരുന്നില്ലെന്ന് ഫാക്ടറി ഉടമകൾ പറഞ്ഞു. തൊഴിലാളികളിൽ ചിലർ ഉള്ളിൽ കുടുങ്ങിയിട്ടുണ്ടെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എണ്ണ ബാരലുകൾ ഒന്നിനു പിന്നാലെ മറ്റൊന്നായി പൊട്ടിത്തെറിച്ചത് ഫാക്ടറിക്കു സമീപത്തേക്കു ചെന്നുള്ള തീയണയ്ക്കൽ പ്രവർത്തനങ്ങൾക്ക് തടസ്സമായി.

Read More

റിന്‍സന് നീതി ലഭിക്കാന്‍ വേണ്ടി ആരംഭിച്ച ഓണ്‍ലൈന്‍ പരാതിക്ക് മികച്ച പ്രതികരണം;3500 പേര്‍ ഒപ്പ് വച്ചു.

ബെംഗളൂരു : ദുരൂഹ സാഹചര്യത്തില്‍ മരണ മടഞ്ഞ മലയാളിയും കൂടിയായ ഓല ടാക്സി ഡ്രൈവര്‍ റിന്‍സണ്‍ (23) ന് നീതി ലഭിക്കണം എന്നാ ആവശ്യവുമായി തുടങ്ങിയ ഓണ്‍ലൈന്‍ പരാതിക്ക് നല്ല പ്രതികരണം ,ഇന്നലെ രാത്രി വരെ  3500 പേര്‍ അനുഭാവം പ്രകടിപ്പിച്ചു. Change.org ല്‍ വിനീത തെരേസ ജോബ്‌ ആണ് ഓണ്‍ലൈന്‍ പരാതി ആരംഭിച്ചത്,സംസ്ഥാന അഭ്യന്തരമന്ത്രിയെ അഭിസംബോധന ചെയ്തുകൊണ്ടാണ് പരാതി. ഈ മാസം പതിനെട്ടിന് ആണ് ഡി ജെ ഹള്ളിയില്‍ താമസിക്കുന്ന ശ്രീ സോമന്റെ മകന്‍ റിന്‍സനെ കാണാതാകുന്നത് ,റിന്‍സണ്‍ ഓടിച്ചിരുന്ന കാര്‍ ഇതുവരെ…

Read More

ബി.ജെ.പി അനുകൂല വാര്‍ത്തകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ “പോസ്റ്റ്‌ കാര്‍ഡി”ന്റെ സ്ഥാപക എഡിറ്ററെ കര്‍ണാടക പോലിസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു : പോസ്റ്റ്‌ കാര്‍ഡ്‌ ന്യൂസ്‌ പോര്‍ട്ടലിന്റെ സ്ഥാപകനും എഡിറ്ററുമായ മഹേഷ്‌ വിക്രം ഹെഗ്ടെയെ കര്‍ണാടക ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.”ജയിന്‍ സന്യാസിയെ മുസ്ലിം യുവാവ്‌ ആക്രമിച്ചു” എന്നാ പേരില്‍ തെറ്റായ വാര്‍ത്ത‍ നല്‍കിയതിനു ആണ് അറസ്റ്റ്.ഈ വിഷയത്തില്‍ ശ്രീ ഹെഗ്ടെക്ക് എതിരെ ബെന്ഗലൂര് സൈബര്‍ പോലിസ് കേസ് രേജിസ്റെര്‍ ചെയ്തിരുന്നു. ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി വകുപ്പ്  66 ,ഐ  പി സി യിലെ വകുപ്പ് 153A എന്നിവയാണ് ഹെഗ്ടെക്ക് മേല്‍ ചാര്‍ത്തിയിരിക്കുന്നത്. പോലിസ് നല്‍കിയ പത്രക്കുറിപ്പ് പ്രകാരം ,ഈ മാസം 11ന് നടന്ന ഒരു…

Read More

കാമുകന് മകളോട് മോഹം :ബെംഗലൂരു ദാസറഹള്ളിയില്‍ 32 കാരനെ വീട്ടിലേക്ക് വിളിച്ചു വരുത്തി വീട്ടമ്മ കുത്തികൊലപ്പെടുത്തി..

ബെംഗലൂരു :പീനിയയിലെ  റൂറല്‍ പരിധിയില്‍ ബുധനാഴ്ച രാത്രിയായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത് ..തനിക്ക് സംഭവിച്ച തെറ്റിന് പതിനാല് കാരിയായ തന്റെ മകളെ കൂടി ബലി നല്‍കാന്‍ തയ്യാറാകാതിരുന്ന വീട്ടമ്മ ഒടുവില്‍ ഗത്യന്തരമില്ലാതെ അത് ചെയ്തു ..തുണി മില്ലിലെ ജീവനക്കാരനായ രഘു ( 32) ആണ് ക്രൂരമായി കൊല്ലപ്പെട്ടത്..സംഭവത്തില്‍ തുംകൂരു സ്വദേശിനിയായ രൂപയെ പോലീസ് അറസ്റ്റ്ചെയ്തു .. സംഭവത്തിന്റെ പോലീസ് ഭാഷ്യം ഇങ്ങനെയാണ് …. ഭര്‍ത്താവും രണ്ടു പെണ്‍കുട്ടികളുമടങ്ങുന്ന കുട്ടികളുമടങ്ങുന്ന രൂപയുടെ കുടുംബം നാളുകളായി ദാസറഹള്ളിയില്‍ താമസിച്ചു വരുകയായിരുന്നു ..ആയിടയ്ക്കാണ്  രഘു ജോലി ചെയ്യുന്ന കമ്പനിയില്‍…

Read More

പ്രായമായ കെ എസ് ആര്‍ ടി ബസ്‌ ഡ്രൈവര്‍ക്ക് യുവാവിന്റെ ക്രൂരമര്‍ദനം;മൂക്കില്‍ നിന്നും വായില്‍ നിന്നും ചോരവന്നിട്ടും നോക്കി നിന്ന് യാത്രക്കാര്‍.

പാലക്കാട് മുണ്ടൂരില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി യുവാവ് ഡ്രൈവറെ ആക്രമിച്ചു. യാത്രക്കാര്‍ നോക്കിനില്‍ക്കേയായിരുന്നു ക്രൂരമര്‍ദനം. വിവാഹ സംഘത്തിന്‍റെ വാഹനവുമായി ഓവര്‍ടേക്ക് ചെയ്യുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമാണ് കണ്ണില്‍ചോരയില്ലാത്ത അതിക്രമത്തിലേക്ക് എത്തിയത്. ‍ഡ്രൈവര്‍ സീറ്റിലേക്ക് കയറിയ 25 വയസ്സ് തോന്നിക്കുന്ന അക്രമി പ്രായംചെന്ന ഡ്രൈവറെ പൊതിരെ തല്ലുന്നത് ദൃശ്യങ്ങളില്‍ വ്യക്തം. കണ്ടക്ടര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പക്ഷേ നടക്കുന്നില്ല. മൂക്കില്‍‌ നിന്നും വായയില്‍ നിന്നും ചോര വരുന്നതും കാണാം. ഗുരുതരപരുക്കേറ്റ ഡ്രൈവര്‍ അബൂബക്കര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാലക്കാട്–കോഴിക്കോട് റൂട്ടില്‍ പോയ ബസാണ് പന്നിയംപാടത്ത് തടഞ്ഞ് ആക്രമിച്ചത്. …

Read More

വിമാനത്താവളത്തിലേക്കുള്ള സദഹള്ളി ടോൾപ്ലാസയിൽ സുരക്ഷാകാരണങ്ങളാൽ ടോൾപിരിവു നിർത്തിവച്ചെന്ന പ്രചാരണം തെറ്റ്;കാശു കൊടുത്തിട്ട് പോയാ മതി!

ബെംഗളൂരു : കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള സദഹള്ളി ടോൾപ്ലാസയിൽ സുരക്ഷാകാരണങ്ങളാൽ ടോൾപിരിവു നിർത്തിവച്ചെന്ന പ്രചാരണം ശരിയല്ലെന്ന് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) അറിയിച്ചു.ചൊവ്വാഴ്ച പുലർച്ചെ ഇവിടെ ടോൾപിരിവു തുടങ്ങിയതായും ഇനിമുതൽ വാഹനങ്ങൾ വിമാനത്താവളത്തിലേക്കു പോകുമ്പോഴും വരുമ്പോഴും ടോൾ നൽകണമെന്നും അധികൃതർ അറിയിച്ചു. ഒരു ഭാഗത്തേക്ക് 80 രൂപയും ഇരുഭാഗത്തേക്കുമായി 125 രൂപയുമാണു നിരക്ക്.കഴിഞ്ഞ ദിവസം തുറന്ന ടോൾപ്ലാസയ്ക്കു നേരെ ആക്രമണം ഉണ്ടായാൽ നേരിടാൻ സുരക്ഷ ഉദ്യോഗസ്ഥരില്ലെന്നും അതിനാൽ ടോൾപിരിവ് താൽക്കാലികമായി നിർത്തിവച്ചുവെന്നുമാണു വാർത്ത പരന്നത്. എന്നാൽ പൊലീസ് സുരക്ഷ ലഭിച്ചില്ലെന്നതു ശരിവച്ച ദേശീയപാത അധികൃതർ പക്ഷേ…

Read More
Click Here to Follow Us